എന്തൊക്കെയോ കുഴപ്പങ്ങളുണ്ട് ഇവർക്കിടയിൽ, ഭർത്താവിന് അന്ന് കണ്ടതേയില്ല; ഫറ ഖാന്റെ പരാമർശത്തിന് പിന്നാലെ ചർച്ച

ബോളിവുഡിലെ പ്രമുഖ സംവിധായികയും ഡ‍ാൻസ് കൊറിയോ​ഗ്രാഫറുമാണ് ഫറ ഖാൻ. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുമായി അടുത്ത സൗഹൃദമുള്ള ഫറയ്ക്ക് കരിയറിൽ ഹിറ്റുകളേറെയുണ്ട്. കാര്യങ്ങൾ തുറന്നടിച്ച് നർമ്മത്തോടെ സംസാരിക്കുന്നയാളാണ് ഫറ ഖാൻ. സംവിധായികയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും ഇക്കാര്യം പറയാറുണ്ട്. ഫറയിൽ നിന്നും വ്യത്യസ്തനാണ് ഭർത്താവ് ഷിരിഷ് കുന്ദർ. എഡിറ്ററായി ഷിരിഷ് ലൈം ലെെറ്റിൽ നിന്ന് മാറി നിൽക്കാനാ​ഗ്രഹിക്കുന്നയാളാണ്. മൂന്ന് മക്കൾ ദമ്പതികൾക്കുണ്ട്.

2004 ലായിരുന്നു വിവാ​ഹം. പ്രായം നാൽപതിനോട് അടുത്തിരിക്കെയാണ് ഫറ ഖാൻ വിവാഹിതയായത്. ഐവിഎഫിലൂടെയാണ് അമ്മയായത്. ഫറ ഖാന്റെ ആദ്യ സിനിമയായ മേൻ ഹൂനയിൽ വെച്ചാണ് ഷിരിഷിനെ പരിചയപ്പെടുന്നത്. ഈ അടുപ്പം വളർന്ന് വിവാഹത്തിലുമെത്തി.
ഷിരിഷിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഫറ ഖാൻ പറഞ്ഞ വാക്കുകൾ അടുത്തിടെ വലിയ തോതിൽ ചർച്ചയായിരുന്നു.

Farah Khan

ആദ്യം ഷിരിഷിനോട് വെറുപ്പായിരുന്നു. ആറ് മാസത്തോളം വിചാരിച്ചത് ഷിരിഷ് ​ഗേ ആണെന്നാണെന്നും ഫറ ഖാൻ പറഞ്ഞു. ദേഷ്യം വന്നാൽ ഷിരിഷ് മിണ്ടാതിരിക്കുമെന്നും ഇത് തന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കുമെന്നും ഫറ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഫറ ഖാന്റെ പരാമർശത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്.

ഫറ ഖാന്റെ വാക്കുകൾ പലർക്കും ഇഷ്ടമായില്ല. പങ്കാളിയെ പൊതുമധ്യത്തിൽ അവഹേളിക്കുകയാണ് ഫറ ചെയ്തതെന്ന് കമന്റുകൾ വരുന്നുണ്ട്. ഈ വിവാഹ ബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നുന്നുണ്ടെന്നും കമന്റുകളുണ്ട്. ഈ റിലേഷൻഷിപ്പ് വിയർഡ് ആണ്. ഫറ ഖാന്റെ അമ്മ മരിച്ചപ്പോൾ ഷിരിഷിനെ എവിടെയും കണ്ടിട്ടില്ല എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ഫറ ഖാനെ പിന്തുണച്ചും കമന്റുകളുണ്ട്. ഫറ ഖാന്റെ തുറന്ന സംസാരത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നാണ് ഇവരുടെ അഭിപ്രായം.

More from Filmibeat

Read more about: farah khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X