നടിമാരുടെ നിറം തന്നെയാണ് പ്രശ്‌നം, തലച്ചോറിന് പകരം ചകിരിച്ചോറായാല്‍ ഇതാണ് അവസ്ഥ; കങ്കണയ്ക്ക് വിമര്‍ശനം
ബോളിവുഡിലെ പ്രമുഖ നടിയും എംപിയുമായ കങ്കണ റാണവത് ഇടയ്ക്കിടെ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. പ്രമുഖരായ ചില താരങ്ങള്‍ക്കെതിരെ നടി നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബോളിവുഡിലെ ഏറ്റവും മാര്‍ക്കറ്റ് ഉള്ള താരമൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന നടി ദീപിക പദുക്കോണിനും, മുതിര്‍ന്ന നടി കാജോളിനും എതിരെ കങ്കണ പറഞ്ഞ കാര്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
നടി പ്രിയങ്ക ചോപ്ര അടക്കമുള്ള പല താരസുന്ദരിമാരും നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ കറുത്ത നായികമാരില്ലെന്ന പ്രസ്താവനയുമായിട്ടാണ് കങ്കണ എത്തിയിരിക്കുന്നത്.

ബോളിവുഡിലെ താരങ്ങളെക്കുറിച്ചും തന്റെ സൗന്ദര്യ കാഴ്ചപ്പാടുകളെ പറ്റിയുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് കുറിപ്പില്‍ കങ്കണ സംസാരിച്ചത്. ' നിറം കുറവുള്ള നടിമാര്‍ ഇന്ന് ഹിന്ദി സിനിമ രംഗത്ത് വളരെ കുറവാണ്. മുന്‍പ് നടിമാരായ ദീപിക പദുക്കോണ്‍ കാജോള്‍, ബിപാഷ ബസു തുടങ്ങിയ നടിമാരൊക്കെ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെ ആരുമില്ല.
സ്വാഭാവിക സൗന്ദര്യം കൊണ്ട് മണാലിസ എന്ന പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ സെന്‍സേഷന്‍ ആയി മാറിയിരിക്കുകയാണ്. ആ കുട്ടിയുടെ അഭിമുഖങ്ങള്‍ എടുക്കാനും ചിത്രങ്ങള്‍ക്കും വേണ്ടി അവരെ ശല്യപ്പെടുത്തുന്നതിനെ ഞാന്‍ വെറുക്കുന്നു. ഇന്നത്തെ ഗ്ലാമറിന്റെ ലോകത്ത് ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടോ എന്ന് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല.
അനു അഗര്‍വാള്‍, കാജോള്‍, ബിപാഷ, ദീപിക, റാണി മുഖര്‍ജി എന്നിവരെയൊക്കെ സ്‌നേഹിച്ചത് പോലെയാണോ ആളുകള്‍ യുവ നടിമാരെ സ്‌നേഹിക്കുന്നത്? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുണ്ട നിറം ഉണ്ടായിരുന്ന നായികമാര്‍ ഇന്ന് വെളുത്ത് വിളറിയിരിക്കുന്നത് എങ്ങനെയാണ്?
ഇന്ന് ആളുകള്‍ മണാലിസിയെ തിരിച്ചറിയുന്നത് പോലെ പുതുമുഖ നായികമാരെ തിരിച്ചറിയാത്തത് എന്തുകൊണ്ടായിരിക്കാം? ലേസര്‍ ഗ്ലൂട്ടത്തയോണ്‍ കുത്തുവേപ്പുകള്‍ ആണോ ഇതിന് കാരണമെന്നും കങ്കണ ചോദിച്ചിരുന്നു. നടിയുടെ വാക്കുകള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് തിരിച്ചു ലഭിച്ചിരിക്കുന്നത്.

'തോന്നിയത് പോലെ ജീവിക്കുകയും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് നിലപാട് മാറ്റുകയും ചെയ്യുന്ന കങ്കണയാണോ ഇത് പറയുന്നതെന്നാണ് ചിലരുടെ ചോദ്യം. ഇനിയിപ്പോള്‍ ആ നടിമാര്‍ അങ്ങനെയാണെങ്കില്‍ നിനക്ക് എന്താ പ്രശ്‌നമെന്നാണ് കങ്കണയോട് ആരാധകര്‍ ചോദിക്കുന്നത്. നിന്നെ പോലെയുള്ളവര്‍ക്ക് ഒക്കെ ഇപ്പോഴും ആള്‍ക്കാരുടെ നിറം തന്നെയാണ് പ്രശ്‌നം. നിന്റെ സനാതന ധര്‍മ്മം, ഇവള്‍ ഗോമൂത്രം കുടിച്ച ഇങ്ങനെ ആയതാവും സങ്കിണി. അവരുടെ ശരീരം, അവരുടെ സ്വാതന്ത്ര്യം. നിങ്ങള്‍ക്കെന്താണ് മേഡം?
തലച്ചോറിന് പകരം ചകിരിചോര്‍ ആയാല്‍ ഇതാണ് കുഴപ്പം. മാറിടത്തിന്റെ വലിപ്പം പോരാതത് കൊണ്ട് അവസരം പോകുന്നു എന്ന് പറഞ്ഞ് നിനക്ക് വച്ച് കെട്ടാമെങ്കില്‍ ഇവര്‍ക്ക് ഇഷ്ടം ഉള്ളത് ചെയ്യാം. ്അവിടെ വന്ന് അഭിപ്രായം പറയുന്നതില്‍ എന്ത് കാര്യമാണുള്ളതെന്നും,' ആരാധകര്‍ നടിയോട് ചോദിക്കുന്നു.


Click it and Unblock the Notifications











