പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ ഭംഗി അല്ലാതെന്ത്? സാധാരണ സ്ത്രീയുടെ ജീവിതമല്ലല്ലോ! രേഖയെ പരിഹസിച്ച് പാപ്പരാസികൾ

ബോളിവുഡിലെ താരറാണിയായി ആരാധകരുടെ മാത്രമല്ല നടന്മാരുടെ പോലും ക്രഷ് ആയി മാറിയ നടിയാണ് രേഖ. ഇന്നും ഇഷ്ടനടിമാരെ കുറിച്ച് ചോദിച്ചാല്‍ പലരും രേഖയുടെ പേരായിരിക്കും പറയുക. പഴയ താരപ്രൗഡിയൊക്കെ മങ്ങി തുടങ്ങിയെങ്കിലും നടി ഇന്നും അതുപോലെ സുന്ദരിയായി വാഴുകയാണ്.

കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും രേഖ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണിപ്പോള്‍. ഏറ്റവും പുതിയതായി എയര്‍പോര്‍ട്ടിലെത്തിയ നടിയുടെ ചില ചിത്രങ്ങളും വീഡിയോസും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പിന്നാലെ നടിയുടെ രൂപവും ഭാവവും പല വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ്.

rekha

രേഖയ്ക്ക് 69 വയസ്സുണ്ടെന്ന് വിശ്വസിക്കാമോ? എന്ന് ചോദിച്ച് കൊണ്ടായിരുന്നു നടിയുടെ ഫോട്ടോസ് പുറത്ത് വന്നത്. എന്നാല്‍ ഇതിന് താഴെ നടിയെ വിമര്‍ശിച്ചും പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന്റെ ഭംഗി അല്ലാതെ വേറെന്തെങ്കിലും കാണാനുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ചിലര്‍ ഐശ്വര്യയെക്കാള്‍ നല്ലത് രേഖയാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ഒരു ലോഡ് ശസ്ത്രക്രിയകള്‍ ചെയ്തതിന് ശേഷമുള്ള മടങ്ങി വരവായിരിക്കും. മാത്രമല്ല ഇങ്ങനൊരു രൂപത്തിലേക്ക് എത്താന്‍ അവള്‍ എത്ര മണിക്കൂര്‍ സമയം എടുക്കുന്നുണ്ടാവും. അത്രയും മേക്കപ്പാണ്. അല്ലാതെ കൂടുതല്‍ ഭംഗിയൊന്നും പറയാനില്ല. പിന്നെ കുട്ടികളും കുടുംബവുമുള്ള ഒരു സാധാരണ സ്ത്രീയെ പോലെയല്ല ഇവരുടെ ജീവിതമെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

ഭര്‍ത്താവും മക്കളുമില്ലാത്തതിനാല്‍ എപ്പോഴും യാത്രയിലാണ്. രേഖ നല്ല ഭംഗിയുള്ളവളാണ്. പക്ഷേ സാധാരണ സ്ത്രീകളെ പോലെ അവള്‍ മാതൃത്വത്തിലൂടെയൊന്നും കടന്ന് പോയിട്ടില്ല. അതുകൊണ്ട് ശരീരം ഉടയാതെ ഇരിക്കുന്നുണ്ടെന്ന പറയാം.... എന്നിങ്ങനെ രേഖയെ പരിഹസിച്ചാണ് ഭൂരിഭാഗം ആളുകളും എത്തിയിരിക്കുന്നത്.

എന്നാല്‍ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കാന്‍ രേഖയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. കളിമണ്ണില്‍ നിര്‍മ്മിച്ച പ്രതിമ പോലെ അതീവ സുന്ദരിയാണ് രേഖ. എപ്പോഴൊക്കെ അവരെ കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം വളരെ സുന്ദരിയായിരുന്നു. എന്നിങ്ങനെ നടിയെ പുകഴ്ത്തി പറഞ്ഞും കമന്റുകള്‍ വരുന്നുണ്ട്.

rekha

തമിഴിലെ പ്രമുഖ നടനായിരുന്ന ജെമിനി ഗണേശന്റെ മകളാണ് രേഖ. തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ് രേഖയുടെ അമ്മ. ജെമിനി ഗണേശനും പുഷ്പവല്ലിയും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ജനിച്ചത് കൊണ്ട് തന്നെ പിതാവില്‍ നിന്നുള്ള പരിഗണന രേഖയ്ക്ക് ലഭിച്ചിരുന്നില്ല. മാത്രമല്ല ജെമിനി ഗണേശന്‍ രേഖയെ തന്റെ മകളായി അംഗീകരിച്ചിരുന്നില്ല.

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന സിനിമയിലേക്ക് എത്തിയ രേഖയ്ക്ക് അവിടെ വിജയം വരിക്കാന്‍ സാധിച്ചു. തന്റെ 40 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇതുവരെ 180 ലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. മുന്‍നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാന്‍ രേഖക്ക് കഴിഞ്ഞു.

എന്നാല്‍ രേഖയുടെ ജീവിതത്തില്‍ പല പരാജയ ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് 1973 ല്‍ സംവിധായകനായ വിനോദ് മേഹ്രയുമായിട്ടയിരുന്നു ബന്ധം. ഇവര്‍ പിന്നീട് പിരിഞ്ഞു. 1990 ല്‍ ഡല്‍ഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗര്‍വാളിനെ വിവാഹം ചെയ്‌തെങ്കിലും ഇദ്ദേഹം 1991 ല്‍ ആത്മഹത്യ ചെയ്തു. ശേഷം സിംഗിളായി ജീവിക്കുകയായിരുന്നു.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X