കെട്ടിപ്പിടിച്ചും കൂട്ട് കൂടിയും താരപുത്രിയും പുത്രന്മാരും; ബോളിവുഡിലെ സെലിബ്രിറ്റി കിഡ്‌സിന്റെ ചിത്രങ്ങള്‍
ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മക്കളൊക്കെ അഭിനയത്തിലേക്ക് ചുവടുവെച്ച് തുടങ്ങിയിരിക്കുകയാണ്. ഒപ്പം മറ്റ് താരപുത്രിമാരും പുത്രന്മാരുമായിട്ടുമൊക്കെ വലിയ അടുപ്പമാണ് പലര്‍ക്കുമുള്ളത്. ഇവര്‍ക്കിടയില്‍ ആക്ടീവിസ്റ്റും അനിമേറ്ററും മോഡലുമായ ഓറിയുടെ സാന്നിധ്യമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.
മാസങ്ങള്‍ക്ക് മുന്‍പ് അജയ് ദേവ്ഗണിന്റെയും കാജേളിന്റെയും മകള്‍ നൈസയുടെ കൂടെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വരുന്ന ഒറിയുടെ വീഡിയോസ് വൈറലായിരുന്നു. അന്ന് മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് താരപുത്രിയുടെ കൂടെ ഒറി ഉണ്ടായിരുന്നത്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും കൂടുതല്‍ താരപുത്രന്മാരും ഈ ഗ്രൂപ്പിലുണ്ടെന്നുള്ള വിവരമാണ് പുരത്ത് വന്നിരിക്കുന്നത്.

ബോളിവുഡിലെ പ്രശ്‌സത താരങ്ങളുടെ മക്കളുമായി ഏറ്റവും അടുത്ത ബന്ധമാണ് ഒറിയ്ക്കുള്ളത്. മുന്‍പ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകള്‍ ജാന്‍വി കപൂറുമായി ഒറി ഇഷ്ടത്തിലാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. പല താരങ്ങളുടെയും വീട്ടില്‍ നടക്കുന്ന പാര്‍ട്ടികളിലും മറ്റുമൊക്കെ ഇദ്ദേഹം സജീവ സാന്നിധ്യവുമാണ്. പുതിയതായി വീണ്ടും താരപുത്രിയായ നൈസയുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇവരുടെ കൂട്ടത്തില്‍ സെയിഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഒറിയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായി നല്‍കിയ ചിത്രങ്ങളിലാണ് പ്രമുഖ താരപുത്രിമാരുള്ളത്. അലവിയ ജാഫ്രി, നൈസ ദേവ്ഗണ്‍, പാലക് തിവാരി, മഹിക രാംപാല്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവരൊക്കെയാണ് ചിത്രങ്ങളിലുള്ളത്. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് പാര്‍ട്ടി നടത്തിയതില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് മനസിലാവുന്നത്.

കറുപ്പ് നിറമുള്ള ഷര്‍ട്ടും ഉള്ളില്‍ വെള്ള ടീഷര്‍ട്ടുമൊക്കെ ധരിച്ചാണ് ഇബ്രാഹിം പാര്‍ട്ടിയ്ക്ക് എത്തിയത്. നടന്‍ അര്‍ജുന്‍ രാംപാലിന്റെ മൂത്തമകളായ മഹിക രാംപാലും ഇബ്രാഹിമിനോട് സാമ്യമുള്ള വേഷത്തിലാണ് വന്നിരിക്കുന്നത്. നൈസ ദേവ്ഗണ്‍ അടക്കമുള്ളവര്‍ പിങ്ക് കളറാണ് പാര്‍ട്ടിയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്. എന്നാല്‍ താരങ്ങളുടെ മക്കളുടെ ആഘോഷം ബോളിവുഡില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

മുന്‍പ് ഇബ്രാഹിം അലി ഖാനൊപ്പം കാറില്‍ വന്നിറിങ്ങിയ നൈസ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല ഒറിയുമായിട്ടുള്ള ഇവരുടെ സൗഹൃദത്തിന്റെ കാരണമെന്താണെന്നുമൊക്കെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്തായാലും ബോൡവുഡിലെ അടുത്ത തലമുറ അവരുടെ ജീവിതം ആഘോഷിച്ച് തുടങ്ങിയെന്ന് തന്നെ വ്യക്തമാണ്. ഇവരിലാരും സിനിമയിലേക്ക് പ്രവേശിച്ചിട്ടില്ലെങ്കിലും വൈകാതെ എത്തുമെന്ന് തന്നെയാണ് വിവരം.
സെലിബ്രിറ്റി കിഡ്‌സ് എന്ന നിലയില്‍ തന്നെ പാപ്പരാസികള്‍ ഇവരുടെ പിന്നാലെയാണ്. ചിത്രത്തിലുള്ളവരെല്ലാം ഡേറ്റിങ്ങിലാണോന്ന് അടക്കമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും ഇതില്‍ കൂടുതല്‍ വ്യക്തതയൊന്നും ഇനിയും വന്നിട്ടില്ല. മാത്രമല്ല വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്ന ധാരണയിലാണ് ആരാധകരുള്ളത്.


Click it and Unblock the Notifications