കാമുകിയെ പരിചയപ്പെടുത്തി ആമിർ ഖാൻ, പിന്നാലെ കരഞ്ഞോണ്ട് ഇറങ്ങി പോകുന്ന മകളും! എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളായ നടന്‍ ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. ഏറെ കാലമായി നടന്റെ പുതിയ റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന ആമിര്‍ തന്റെ പുതിയ കാമുകിയെ കുറിച്ച് തുറന്ന് പറഞ്ഞു.

നേരത്തെ വിവാഹിതയും 6 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമായ ഗൗരിയാണ് ആമിര്‍ ഖാന്റെ പുതിയ പ്രണയിനി. സിനിമയിലും വ്യക്തി ജീവിതത്തില്‍ വളരെ പ്രൊഫഷണലായ പെരുമാറ്റമുള്ള ആമിര്‍ പുതിയ ബന്ധവും ആ രീതിയിലാണ് കാണുന്നത്. എന്നാല്‍ ഇതിനിടെ മകള്‍ക്കൊപ്പമുള്ള നടന്റെ പുതിയ ചില ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഒപ്പം ചില അഭ്യൂഹങ്ങളും.

ira-khan

നേരത്തെ രണ്ട് തവണ വിവാഹിതനായ ആളാണ് ആമിര്‍ ഖാന്‍. ആദ്യ ഭാര്യ റീന ദത്തയില്‍ രണ്ട് മക്കളും രണ്ടാമത്തെ ഭാര്യ കിരണ്‍ റാവുവില്‍ ഒരു മകനുമാണ് നടനുള്ളത്. ആദ്യബന്ധത്തിലെ മകന്‍ അടുത്തിടെ സിനിമയിലേക്ക് എത്തി. എന്നാല്‍ മകള്‍ വിവാഹം കഴിഞ്ഞ് കുടുംബിനിയായി ജീവിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ വിവാഹം. താരകുടുംബം ഒന്നടങ്കം വലിയ ആഘോഷമാക്കി മാറ്റിയ കല്യാണമായിരുന്നു അത്.

അതേ സമയം പിതാവിനെ കാണാനെത്തിയ ഐറയുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പിതാവിനൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന താരപുത്രി വളരെ ഇമോഷണലായിരുന്നു. കരഞ്ഞ് തളര്‍ന്നത് പോലെയാണ് മുഖഭാവം. മാത്രമല്ല പ്രചരിക്കുന്ന വീഡിയോയില്‍ ആമിര്‍ ഖാനാണ് മകളെ കാറിനുള്ളിലേക്ക് കയറ്റാനെത്തിയത്. പക്ഷേ സന്തോഷിക്കാന്‍ സാധിക്കാതെ കരഞ്ഞ മുഖവുമായി വളരെ വിഷമത്തിലാണ് താരപുത്രിയുള്ളത്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളുമായിട്ടാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്.

ഐറയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. പൊതുവേ പിതാവിനെ നേരില്‍ കാണാന്‍ എത്താറില്ലാത്ത ഐറ പെട്ടെന്ന് വന്നതിന് പിന്നില്‍ സീരിയസായ എന്തോ പ്രശ്‌നമുണ്ട്. ഇനി ഭര്‍ത്താവ് നുപൂര്‍ ഷിക്കാരെയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായോ ഇത്രയും വേദനിക്കാനുള്ള കാര്യമെന്താണ് എന്നിങ്ങനെയാണ് ചിലരുടെ ചോദ്യം. സങ്കടത്തോടെ അച്ഛനെ കാണാന്‍ വന്നതും വളരെ വികാരധീനയായി കാണപ്പെട്ടത് കൊണ്ടുമാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നത്.

ira-khan

മാത്രമല്ല ഇനി പിതാവിന്റെ പുതിയ ബന്ധത്തില്‍ അതൃപ്തിയുള്ളതാണോ താരപുത്രിയെ ബാധിച്ച പ്രശ്‌നമെന്നും ചോദ്യമുണ്ട്. എന്നാല്‍ ഈ വിഷയത്തിലൊന്നും താരങ്ങള്‍ പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വെറും ഗോസിപ്പുകളെന്ന നിലയിലാണ് ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. മുന്‍പ് വിഷാദത്തിലകപ്പെട്ട ഐറ അതിനെ മറികടന്നാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

പിതാവിന്റെ താരപദവിയൊന്നും കാര്യമാക്കാതെ വളരെ സിംപിളായി ജീവിക്കുന്ന ബോളിവുഡിലെ ഏകതാരപുത്രിയും ഐറയാണ്. തന്റെ ജിംട്രെയിനറായിട്ടെത്തിയ നുപൂറുമായി ഐറ പ്രണയത്തിലാവുകയായിരുന്നു. ഏറെ കാലം പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വിവാഹിതരാവാന്‍ തീരുമാനിച്ച ഐറയും നുപൂറും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വിവാഹിതരാവുന്നത്.

ആമിര്‍ ഖാനും അദ്ദേഹത്തിന്റെ മുന്‍ഭാര്യമാരുമൊക്കെ ചടങ്ങില്‍ സജീവസാന്നിധ്യമായിരുന്നു. ഇതൊക്കെ വലിയ പ്രധാന്യത്തോടെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ആമിറിന്റെ പുതിയ റിലേഷന്‍ഷിപ്പില്‍ കുടുംബത്തിനും എതിരഭിപ്രായമില്ലെന്നാണ് സൂചന.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X