മുത്തശ്ശന് പോലും ഈ ജനശ്രദ്ധയില്ല, അസൂയപ്പെടാതെ ഐശ്വര്യയെ ബഹുമാനിക്ക്; നവ്യയോട് സോഷ്യൽ മീഡിയ

ഫാഷൻ, മോഡലിം​ഗ് ലോകത്തെ പകരം വെക്കാനില്ലാത്ത താരമാണ് ഇന്നും ഐശ്വര്യ റായ്. ആ​ഗോള ബ്രാൻഡുകൾ ഐശ്വര്യയുടെ മുഖം പരസ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ പിറകെ നടന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. 50ാം വയസിലും ഈ താരപ്രഭയ്ക്ക് കോട്ടം വന്നിട്ടില്ല. കോസ്മെറ്റിക് ബ്രാൻഡായ ലോറിയലിന്റെ മുഖമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഐശ്വര്യ റായ്. 'ബികോസ് വി വർത്ത്' എന്ന ലോറിയലിന്റെ പരസ്യ വാചകം ഐശ്വര്യ കോടിക്കണക്കിന് ജനങ്ങളിലേക്ക് എത്തിച്ചു.

കഴിഞ്ഞ ദിവസം നടന്ന പാരീസ് ഫാഷൻ വീക്കിൽ ഐശ്വര്യ ഈ ബ്രാൻഡിന് വേണ്ടിയെത്തി. ചുവന്ന ​ഗൗൺ ധരിച്ചുള്ള ഐശ്വര്യയുടെ റാംപ് വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായി. നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യയെത്തിയപ്പോൾ നടിയുടെ ഫാഷൻ ചോയ്സുകൾ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഈ പരാതിയില്ല. ബ്യൂട്ടി ഐക്കൺ ഇത്തവണ വളരെ സ്റ്റെെലിഷായാണ് എത്തിയതെന്ന് ഫാഷൻ ലോകം പറയുന്നു.

Aishwarya Rai  Navya Naveli

ഇപ്പോഴിതാ ഐശ്വര്യയുടെ ആരാധകർ മറ്റൊരു പരാതിയുമായി എത്തിയിരിക്കുകയാണ്. കുടുംബാം​ഗമായ നവ്യ നവേലി നന്ദ ഐശ്വര്യയെ അവ​ഗണിക്കുന്നു എന്നാണ് പരാതി. താരത്തിന്റെ ഭർത്താവ് അഭിഷേക് ബച്ചന്റെ സഹോദരിയുടെ മകളാണ് നവ്യ നവേലി നന്ദ. പാരീസ് ഫാഷൻ വീക്കിൽ പങ്കെ‌ടുത്ത നടി ആലിയ ഭട്ടിനെ നവ്യ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. എന്നാൽ സ്വന്തം വീട്ടിലെ ഐശ്വര്യയെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നാണ് ആരാധകരുടെ പരാതി.

നവ്യക്ക് നേരെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തൽ വരുന്നുണ്ട്. ഐശ്വര്യയോടുള്ള അകൽച്ചയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആരാധകർ പറയുന്നു. അമ്മ ശ്വേത ബച്ചനെ പോലെ മകൾക്കും ഐശ്വര്യയുടെ താരപ്രഭയിൽ അസൂയയുണ്ടെന്നും കമന്റുകൾ വരുന്നു. നവ്യയുടെ പോഡ്കാസ്റ്റിൽ സംസാരിക്കാൻ അമ്മ ശ്വേത ബച്ചനും മുത്തശ്ശി ജയ ബച്ചനും എത്താറുണ്ട്.

Aishwarya Rai  Navya Naveli

എന്നാൽ ഐശ്വര്യയെ ഒരിക്കൽ പോലും ഈ പോ‍ഡ്കാസ്റ്റിൽ കണ്ടിട്ടില്ല. ശ്വേതയും ജയ ബച്ചനും ഐശ്വര്യയിൽ നിന്ന് അകലം കാണിക്കുന്ന അകലം പൊതുവേദികളിൽ പ്രകടമാണ്. നവ്യയും ഇത് അനുകരിക്കുന്നെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. മുത്തശ്ശൻ അമിതാഭ് ബച്ചന് ഒപ്പത്തിനൊപ്പം താരമൂല്യമുള്ളയാളാണ് ഐശ്വര്യ. ആ ബഹുമാനം നവ്യ കാണിക്കേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്.

ബച്ചൻ കുടുംബത്തിൽ എപ്പോഴും ജനശ്രദ്ധ നേടുന്ന താരം ഐശ്വര്യ റായാണ്. ഒരു നോക്ക് കാണാൻ ആരാധകർ കാത്തിരിക്കുന്ന മുഖമാണ് ഐശ്വര്യയുടേത്.പലപ്പോഴും അമിതാഭ് ബച്ചന് പോലും ഇത്രയും ജനശ്രദ്ധ ലഭിച്ചിട്ടില്ല. അഭിഷേക് ബച്ചന്റെ താരമൂല്യം ഐശ്വര്യയേക്കാൾ എത്രയോ പിറകിലാണ്. ഐശ്വര്യയുടെ താരമൂല്യത്തെ അം​ഗീകരിക്കാനോ ഉൾക്കൊള്ളാനോ ഭർത്താവിന്റെ വീട്ടുകാർക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ വിമർശനമുണ്ട്.

ഇന്ന് താര കുടുംബത്തെ ഒരുമിച്ച് പൊതുവേദികളിൽ കാണാറുമില്ല. മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ ഇന്ന് മിക്കപ്പോഴും കാണാറുള്ളത്. പാരീസ് ഫാഷൻ വീക്കിനും ഐശ്വര്യ എത്തിയത് ആരാധ്യക്കൊപ്പമാണ്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യ റായുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത സിനിമ വൻ വിജയം നേടി. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X