നിക് ജോനാസ് ഇങ്ങനെ ചെയ്താൽ പ്രിയങ്ക സഹിക്കുമോ; എന്തിന് ആ ബന്ധം തകർക്കാൻ ശ്രമിച്ചു; വിമർശനം
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ന് ആഗോള തലത്തിൽ വലിയ ജനപ്രീതി പ്രിയങ്കയ്ക്കുണ്ട്. വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ഈ നേട്ടങ്ങൾ പ്രിയങ്കയെ തേടിയെത്തുന്നത്. ബോളിവുഡിലെ മുൻനിര നായിക നടിയായി തിളങ്ങവെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് മാറുന്നത്. ഇതിന് പിന്നിൽ വ്യക്തിപരമായ ചില കാരണങ്ങളുണ്ട്. ബി ടൗണിലെ പ്രമുഖരുമായി ചില അസ്വാരസ്യങ്ങൾ പ്രിയങ്കയ്ക്കുണ്ടായിരുന്നു.
സൂപ്പർതാരങ്ങൾക്കൊപ്പം നടിക്ക് വിവാഹേതര ബന്ധമുണ്ടെന്ന വാർത്തകൾ പരന്നതോടെ താരപത്നിമാർ പ്രിയങ്കയ്ക്ക് എതിരായി. അക്ഷയ് കുമാറിന്റെ പേരാണ് ഇതിൽ ആദ്യം ഉയർന്ന് വന്നത്. കരിയറിലെ തുടക്കകാലത്താണ് പ്രിയങ്ക അക്ഷയുമായി അടുക്കുന്നത്. നടന്റെ ഭാര്യ ട്വിങ്കിൾ ഖന്ന ഇക്കാര്യം അറിയുകയും പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കുന്നതിൽ നിന്ന് ഭർത്താവിനെ വിലക്കിയെന്നും റിപ്പോർട്ടുകൾ വന്നു. ഇതിനേക്കാൾ ചർച്ചയായത് ഷാരൂഖ് ഖാനൊപ്പം ചേർത്ത് വന്ന ഗോസിപ്പുകളാണ്.

പൊതുവെ ഒപ്പം അഭിനയിക്കുന്ന നടിമാരുമായി അടുത്ത സൗഹൃദം ഷാരൂഖിന് ഉണ്ടാവാറുണ്ട്. എന്നാൽ പ്രിയങ്കയുമായുള്ള അടുപ്പം പരിധി വിടുന്നെന്ന് അന്ന് സംസാരം വന്നു. സിനിമകൾക്ക് പുറമെ ഷോകളിലും ഇവന്റുകളിലും എത്തുമ്പോൾ ഇവർ തമ്മിലുള്ള അടുപ്പം ബി ടൗൺ മാധ്യമങ്ങൾ ശ്രദ്ധിച്ചു. വിവാഹിതനായ ഷാരൂഖ് ഇമേജ് പോവുന്നത് പോലും നോക്കാതെ പ്രിയങ്കയുമായി കൂടുതൽ അടുത്തെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.
ഈ വിഷയം ഏറ്റവും കൂടുതൽ ബാധിച്ചത് ഗൗരി ഖാനെയാണ്. ഷാരൂഖ് സിനിമാ താരമാവുന്നതിന് മുമ്പാണ് ഗൗരിയെ വിവാഹം ചെയ്തത്. കടുത്ത പ്രണയത്തിലായിരുന്നു ഇവർ. ഷാരൂഖ് സിനിമാ താരമാകുന്നതിനോട് ഗൗരിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ താരമായി ഷാരൂഖ് മാറി. ഗോസിപ്പുകൾ വരുന്ന കാലത്ത് പ്രിയങ്കയെയും ഷാരൂഖിനെയും ബി ടൗൺ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. അന്നത്തെ സാഹചര്യം ഗൗരി ഖാനെ ഏറെ ബാധിച്ചെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഗൗരി ഖാന്റെ നീരസം പ്രകടമാകുന്ന പഴയാെരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു അവാർഡ് നിശയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഷാരൂഖിനൊപ്പം കളിച്ച് ചിരിച്ച് പ്രിയങ്ക സ്റ്റേജിലുണ്ട്. കാണികൾക്കിടയിൽ ഇരിക്കുന്ന ഗൗരി ഖാൻ ഇവരുടെ അടുപ്പം കണ്ട് അസ്വസ്ഥയാകുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. ആ ദിവസത്തോടെ പ്രിയങ്കയുടെ ബോളിവുഡ് കരിയറിന് തീരുമാനമായെന്നാണ് പലരും കമന്റ് ചെയ്തത്.
കാരണം അക്കാലഘട്ടത്തിലാണ് പ്രിയങ്കയ്ക്ക് അവസരങ്ങൾ കുറയുന്നത്. ഗൗരി ഖാനും സുഹൃത്തായ ഫിലിം മേക്കർ കരൺ ജോഹറുമാണ് ഇതിന് പിന്നിലെന്ന് അന്ന് അഭ്യൂഹങ്ങൾ വന്നു. പ്രിയങ്കയെ മാത്രം എന്തിന് കുറ്റം പറയുന്നു എന്നാണ് മറ്റ് ചിലരുടെ കമന്റുകൾ. ഷാരൂഖ് കുട്ടിയല്ല. ഭാര്യയോട് വിശ്വാസ വഞ്ചന കാണിച്ചത് ഷാരൂഖാണ്. വിവാഹേതര ബന്ധത്തിൽ നടനെയും കുറ്റപ്പെടുത്തേണ്ടതുണ്ടെന്ന് ഉവർ അഭിപ്രായപ്പെടുന്നു.
അതേസമയം പ്രിയങ്കയ്ക്കെതിരെയാണ് കൂടുതൽ കമന്റുകളും. പ്രിയങ്കയുടെ ഭർത്താവ് നിക് ജോനാസ് ഇങ്ങനെ ചെയ്താൽ നടിക്കെന്ത് തോന്നും. ഷാരൂഖിനെയും കുറ്റപ്പെടുത്താം. പക്ഷെ വിവാഹിതനായ ഒരാളുമായി ബന്ധം വെച്ച് വിവാഹ ബന്ധം തകർക്കുന്നത് കൊണ്ടും സ്വന്തം പ്രതിഛായ മോശമാക്കുന്നത് കൊണ്ടും എന്ത് കാര്യമാണുള്ളതെന്ന് ഒരാൾ കമന്റ് ചെയ്തു.


Click it and Unblock the Notifications