For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതൊന്നും ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ല, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'; ഐശ്വര്യയ്ക്ക് വിമർശനം!

  |

  ഇന്ത്യൻ സിനിമയിൽ ഒട്ടനവധി നായികമാരുണ്ടെങ്കിലും ഐശ്വര്യ റായിക്ക് പകരം വെക്കാൻ അന്നും ഇന്നും വേറൊരാളില്ല. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു ഐശ്വര്യ സിനിമയില്‍ കാലെടുത്ത് വെച്ചത്.

  അന്ന് തുടങ്ങിയതാണ് മണിരത്‌നം എന്ന സംവിധായകനും ഐശ്വര്യയും തമ്മിലുള്ള ആത്മബന്ധം. ഇരുവറിന് ശേഷം ഗുരു, രാവണന്‍ ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനില്‍ വരെ എത്തി നില്‍ക്കുന്നു ഐശ്വര്യയുടെ യാത്ര.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  നീലകണ്ണുകളുള്ള... അനായാസമായി നൃത്തം ചെയ്യുന്ന ഈ താരസുന്ദരി സൗന്ദര്യത്തിന്റെ പര്യായമായി നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ടുകള്‍ പിന്നിടുന്നു. പഠനത്തില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ഐശ്വര്യയ്ക്ക് ആര്‍ക്കിടെക്ട് ആവാനായിരുന്നു മോഹം.

  പക്ഷെ ഐശ്വര്യ എത്തിയത് സിനിമയിലാണെന്ന് മാത്രം. 2007 ലാണ് ഐശ്വര്യ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്.

  ഒരു സിനിമാ ചിത്രീകരണത്തിനിടെ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. മകൾ ആരാധ്യ പിറന്ന ശേഷം ഐശ്വര്യയുടെ ലോകം ആരാധ്യയാണ്. എത്ര വലിയ സൂപ്പർസ്റ്റാറാണെങ്കിലും ആരാധ്യയുടെ അമ്മ എന്ന രീതിയിൽ നൂറിൽ നൂറ്റിപ്പത്ത് ശതമാനവും ഐശ്വര്യ മികച്ച് നിൽക്കുന്ന ഒരാളാണ്.

  ഇന്ന് ആരാധ്യയുടെ ‌പതിനൊന്നാം പിറന്നാൾ ബച്ചൻ കുടുംബം ആഘോഷമായി കൊണ്ടാടി. പിറന്നാള്‍ ദിനത്തില്‍ മകളുടെ മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ആരാധ്യയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു ഐശ്വര്യ.

  ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി രംഗത്തെത്തിയിരിക്കുന്നത്. മകള്‍ക്ക് ചുണ്ടിൽ സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് ഐശ്വര്യ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

  11 എന്ന് പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും ചിത്ര പശ്ചാത്തലത്തില്‍ കാണാം. ഒപ്പം ഒരു അടിക്കുറിപ്പും ഐശ്വര്യ പങ്കുവെച്ചിരുന്നു. 'എന്‍റെ സ്‌നേഹം... എന്‍റെ ജീവിതം.. എന്‍റെ ആരാധ്യ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' ഇപ്രകാരമാണ് ഐശ്വര്യ കുറിച്ചത്.

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  ചുവന്ന ഹാര്‍ട്ട് ഇമോജികള്‍, ചുവന്ന ഇരട്ട ഹാര്‍ട്ട് ഇമോജികള്‍, ഹഗ്‌ ഇമോജികള്‍, ചുംബന ഇമോജികള്‍ തുടങ്ങി സ്‌നേഹം തുളുമ്പുന്ന നിരവധി ഇമോജികള്‍ക്കൊപ്പമാണ് ഐശ്വര്യ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സ്‌റ്റൈലിഷായ ചുവന്ന നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ആരാധ്യ ബച്ചന്‍ ധരിച്ചിരിക്കുന്നത്.

  വസ്‌ത്രത്തിന് അനുയോജ്യമായ ചുവന്ന ബോ ക്ലിപ്പും മുടിയില്‍ ചൂടിയിരുന്നു ഐശ്വര്യ. മകളുടെ ചുണ്ടിൽ ചുംബിച്ചതിന്റെ പേരിൽ പതിവ് പോലെ സോഷ്യൽമീഡിയ സദാചാരവാദികൾ ഐശ്വര്യയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

  നാണമില്ലേ നിങ്ങൾക്ക് എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഐശ്വര്യ വിമർശിച്ച് വന്നത്. 'ഇത് ഇന്ത്യൻ സംസ്കാരമല്ല... വളരെ ലജ്ജാകരമാണ്, എന്തൊരു ക്രിഞ്ചാണ് ഇത്, കുട്ടികളുടെ ചുണ്ടുകളിൽ ചുംബിക്കുന്നത് വിചിത്രമായ ഒന്നാണ്, അമ്മയ്ക്കും മകൾക്കും കുറച്ച് നാണക്കേടുണ്ടാകണം, ആരാധകർക്ക് ഒരു മോശം റോൾ മോഡലാണ് ഐശ്വര്യ' എന്നിങ്ങനെയെല്ലാമായിരുന്നു വന്ന വിമർശനങ്ങൾ.

  മുമ്പും മകളുടെ ചുണ്ടിൽ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചതിന്റെ പേരിൽ‌ ഐശ്വര്യ വിമർശിക്കപ്പെട്ടിട്ടുണ്ട്.

  ഐശ്വര്യയ്‌ക്കൊപ്പം നിരവധി വേദികള്‍ പങ്കിട്ട ആരാധ്യയുടെ ചിത്രങ്ങൾ മുമ്പും ഐശ്വര്യ പങ്കുവെച്ചിട്ടുണ്ട്. കുടുംബ സംഗമങ്ങള്‍, റെഡ്‌ കാര്‍പ്പറ്റ് ഇവന്‍റുകള്‍, സിനിമ ചിത്രീകരണങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഐശ്വര്യ മകളെയും കൂടെ കൂട്ടാറുണ്ട്.

  2011 നവംബര്‍ 16നാണ് ആരാധ്യയെ ബച്ചൻ കുടുംബം വരവേറ്റത്. മണിരത്‌നത്തിന്‍റെ പീരിഡ്‌ ഡ്രാമ ചിത്രം പൊന്നിയിന്‍ സെല്‍വനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഐശ്വര്യയുടെ സിനിമ.

  Read more about: aishwarya rai
  English summary
  Netizens Troll Aishwarya Rai Bachchan For Lip Kissing Daughter Aaradhya-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X