'മുപ്പത്തിയഞ്ച് പീസായി ഫ്രിഡ്ജിൽ ഇരുന്നായിരിക്കുമോ ഹണിമൂൺ?'; ഫഹദ് അഹമ്മദിനെ വിവാഹം ചെയ്ത സ്വരയ്ക്ക് പരിഹാസം!
ബോളിവുഡ് താരം സ്വര ഭാസ്‌കറും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും തമ്മില്‍ വിവാഹിതരായി എന്ന വാർത്തയാണ് ഇപ്പോൾ ഇന്റർനെറ്റ് ഭരിക്കുന്നത്. ട്വിറ്ററിലൂടെ സ്വര ഭാസ്‌കറാണ് വിവാഹത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെച്ചത്.
സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ജനുവരി ആറിന് ഇരുവരും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും നടി പറഞ്ഞിരുന്നു. ഫഹദ് അഹമ്മദിനെ പരിചയപ്പെട്ടത് മുതല്‍ വിവാഹം വരെയുള്ള സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോയും സ്വര ഭാസ്‌കര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ആദ്യം തമ്മില്‍ സൗഹൃദമായിരുന്നുവെന്നും പിന്നീടത് പ്രണയത്തിലെത്തിയെന്നും നടി പറയുന്നു. 'എന്റെ ഹൃദയത്തിലേയ്ക്ക് സ്വാഗതം... കുഴപ്പം നിറഞ്ഞതാണെങ്കിലും ഈ ഹൃദയം നിങ്ങളുടേതാണ്' ഫഹദിനോടായി സ്വര ഭാസ്‌കര്‍ കുറിച്ചു. 2009ല്‍ റിലീസായ മധോലാല്‍ കീപ്പ് വാക്കിങ് എന്ന ചിത്രത്തിലൂടെയാണ് സ്വര ഭാസ്‌കര്‍ സിനിമയിലെത്തുന്നത്.
തനു വെഡ്‌സ് മനു എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രാഞ്ജന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് നടിയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
എന്നാൽ സ്വരയുടെ വിവാഹ വാർത്ത വൈറലായതോടെ നിരവധി പേരാണ് നടിയെ പരിഹസിച്ച് കമന്റുകൾ കുറിക്കുന്നത്. ഇന്റർ കാസ്റ്റ് മാരേജാണ് സ്വരയുടേത് എന്നതിന്റെ പേരിലാണ് പരിഹാസങ്ങൾ ഏറെയും.
അടുത്തിടെ കാമുകിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച നിരവധി കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സോഷ്യൽമീഡിയ സ്വര ഭാസ്കറിനെ ട്രോളിയത്. ഇനി കുറച്ച് നാളത്തേക്ക് ഫ്രിഡ്ജിന് അടുത്തേക്ക് പോകേണ്ടെന്നാണ് പലരും സ്വരയെ പരിഹസിച്ച് കമന്റിൽ എഴുതിയത്.
മുപ്പത്തിയഞ്ച് പീസായി ഫ്രിഡ്ജിൽ ഇരുന്നായിരിക്കുമോ ഹണിമൂൺ? എന്നാണ് ഒരു ആരാധകൻ സ്വരയുടെ വിവാഹ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. പതിവ് ബോളിവുഡ് വിവാഹങ്ങൾ പോലെയായിരുന്നില്ല സ്വര ഭാസ്കറിന്റെ വിവാഹം.
വളരെ സിംപിളായിരുന്നു. വിവാഹശേഷം ഫഹദ് അണിയിച്ച ഡയമണ്ട് റിങിന്റെ ചിത്രം സ്വര ഭാസ്കർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മെറൂൺ നിറത്തിലുള്ള സിംപിൾ സാരിയും ഓഫ് വൈറ്റ് നിറത്തിലുള്ള ബ്ലൗസുമാണ് സ്വര വിവാഹത്തിന് ധരിച്ചത്.

സാരിക്ക് ചേരുന്ന സിംപിൾ ആഭരണങ്ങളാണ് സ്വര ധരിച്ചിരുന്നത്. സ്വരയുടെ വസ്ത്രത്തോട് ചേരുന്ന കുർത്തയും കോട്ടുമായിരുന്നു ഫഹദിന്റെ വേഷം. അടുത്തിടെ നടി സ്വര ഭാസ്കർ കുഞ്ഞിനെ ദത്തെടുക്കാൻ പോകുന്ന വിവരം തുറന്ന് പറഞ്ഞിരുന്നു. ഫ്രീ പ്രസ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് സ്വര ഇക്കാര്യം പങ്കുവെച്ചത്.
ഇന്ത്യയിൽ സിംഗിൾ മദറിന് ദത്തെടുക്കാൻ അനുമതിയുണ്ട് അതിൽ താൻ ഭാഗ്യവതിയാണെന്നാണ് സ്വര അന്ന് പറഞ്ഞത്. വിവാഹിതരാകാത്തവർ കുട്ടികളെ ദത്തെടുക്കുമ്പോൾ നേരിടുന്ന ചോദ്യങ്ങളെക്കുറിച്ചും സ്വര പറഞ്ഞിരുന്നു. ഇപ്പോൾ കുട്ടികളെ ദത്തെടുത്താൽ ഇനി ആരാണ് തന്നെ വിവാഹം കഴിക്കാൻ വരിക എന്നാണ് പലരും ചോദിച്ചതെന്നും അന്ന് സ്വര പറഞ്ഞിരുന്നു.
തനിക്ക് മാതാപിതാക്കളുടേയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണ ഉണ്ടെന്നും മറ്റൊന്നും താൻ കാര്യമാക്കാനില്ലെന്നും സ്വര പറഞ്ഞിരുന്നു. 'കുട്ടികളെ വളർത്താൻ കുടുംബത്തിന്റെ പിന്തുണ കൂടി തേടുന്നതിൽ തെറ്റ് തോന്നുന്നില്ല. ഗ്രാമങ്ങളിൽ പോലും തൊഴിലിന് പോകുന്നവർ ചെറിയ കുട്ടികളെ കുടുംബത്തെ ഏൽപിച്ചാണ് പോകാറുള്ളത്. പൂർണമായും രക്ഷിതാവ് മാത്രമായി ചടഞ്ഞിരിക്കാൻ ആർക്കും താൽപര്യമുണ്ടാകില്ല. അത് വളരെ സ്വാഭാവികമാണ്.'
'കുട്ടികളെ തനിച്ച് വളർത്തുന്ന രീതിയല്ല ഇന്ത്യയിലേത്. പിന്തുണ നൽകുന്ന നിരവധി ഘടകങ്ങൾ ചുറ്റിപ്പറ്റിയുണ്ടാവും. അതൊരു മോശം കാര്യമല്ല. എനിക്ക് അത്തരമൊരു പിന്തുണ നൽകുന്ന കുടുംബം ഉള്ളതിൽ സന്തുഷ്ടയാണെന്നും അമ്മയാവാൻ കാത്തിരിക്കുകയാണെന്നും' അന്ന് സ്വര പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിനാൽ ഇനി ദത്തെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സ്വര പിന്മാറുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











