'ഐശ്വര്യയ്ക്ക് മുമ്പും നടിമാർ പ്രസവിക്കുകയും ശേഷം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്'; നടിയെ വിമർശിച്ച് ആരാധകർ!
ഐശ്വര്യ റായ് ബച്ചനെ ആരാധകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം കാലാതീതമായ സൗന്ദര്യവും അഭിനയശേഷികൊണ്ടും ലോകമെമ്പാടും ഇന്നും ഐശ്വര്യ പ്രശംസിക്കപ്പെടുന്നു. 1994ൽ ലോകസുന്ദരി പട്ടം നേടിയത് മുതൽ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറുകയും ഹോളിവുഡിൽ വരെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത താരം തന്റെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
38-ാം വയസിൽ മകൾ ആരാധ്യയെ ഗർഭം ധരിച്ച് നോർമൽ ഡെലിവറിയിലൂടെ കുഞ്ഞിന് ജന്മം നൽകി ഐശ്വര്യ പല സ്റ്റീരിയോടൈപ്പുകളും തകർത്തു. സുഖപ്രസവത്തിന്റെ കാര്യത്തില്‍ പ്രായമൊരു പ്രശ്‌നമേയല്ലെന്ന് ഇതോടെ ലോക സുന്ദരി തെളിയിച്ചു.
സാധാരണനിലയില്‍ മുപ്പത് കഴിഞ്ഞാല്‍ സുഖപ്രസവം ഒരു സ്വപ്‌നം മാത്രമാണെന്നാണ് പറയാറുള്ളത്. ഗർഭാവസ്ഥയിൽ ചില സങ്കീർണതകൾ ഉണ്ടായിട്ടും താരം സിസേറിയൻ പോലും നിരസിച്ചാണ് ആരാധ്യയെ പ്രസവിച്ചതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
നയൻതാര അടക്കമുള്ള നടിമാർ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി സൗന്ദര്യം സംരക്ഷിക്കുന്ന കാലത്താണ് ഐശ്വര്യ സൗന്ദര്യം പോലും നോക്കാതെ ഗർഭിണിയായതും കുഞ്ഞിന് ജന്മം നൽകിയതും.

എന്നാൽ അടുത്തിടെ ഐശ്വര്യ റായ് ബച്ചന്റെ ഒരു പഴയ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. അതിൽ ഗർഭകാല സ്റ്റീരിയോടൈപ്പ് ചിന്താഗതികൾ നടിമാർക്കിടയിൽ ലംഘിച്ച ആദ്യത്തെ നടിയാണെന്ന് താനെന്ന് താരം അവകാശപ്പെടുന്നത് കാണാം.
വീഡിയോയിൽ ഐശ്വര്യ ഒരു മാധ്യമപ്രവർത്തകയുമായി സംവദിക്കുമ്പോഴാണ് താൻ എങ്ങനെയാണ് മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തയാകുന്നതെന്ന് വെളിപ്പെടുത്തിയത്. മാത്രമല്ല പലർക്കും താൻ മാതൃകയാണെന്ന തരത്തിലും ഐശ്വര്യ സംസാരിച്ചു. എന്നാൽ വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയ താരത്തെ വിമർശിക്കുകയാണ് ചെയ്തത്.
ബോളിവുഡിൽ ഗർഭധാരണം സാധാരണ നിലയിലാക്കിയതിന്റെ ക്രെഡിറ്റ് ഐശ്വര്യ എടുത്തതിന് താരത്തെ സോഷ്യൽമീഡിയ പരിഹസിക്കുകയും ഗർഭകാലത്ത് ക്യാമറ കണ്ണുകളിൽ പെടാതിരിക്കാൻ താരം ഒളിച്ചിരുന്നതിനെ വിമർശിക്കുകയും ചെയ്തു. ഐശ്വര്യയ്‌ക്ക് മുമ്പും പല മുതിർന്ന നടിമാരും അവരുടെ മൂന്നാം പ്രസവത്തിനുശേഷവും വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ടെന്നും വിമർശകർ പറയുന്നു.
ഗർഭകാലത്ത് ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഐശ്വര്യ മറ്റുള്ളവർക്ക് എങ്ങനെയാണ് മാതൃകയാകുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രസവത്തിന് വേണ്ടി ഐശ്വര്യ സഹിച്ച ബുദ്ധിമുട്ടുകളും എടുത്ത തീരുമാനങ്ങളെ കുറിച്ചും താരത്തിന്റെ അമ്മായിയച്ഛനും നടനുമായ അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സൗന്ദര്യ സംരക്ഷണത്തിനേക്കാള്‍ കൂടുതല്‍ തന്റെ കുഞ്ഞിന്റെ ആരോഗ്യത്തിനാണ് ഐശ്വര്യ പ്രാധാന്യം നല്‍കിയതെന്നാണ് അമിതാഭ് ബച്ചന്‍ മുമ്പ് പറഞ്ഞത്.

'പ്രസവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ എത്തിയിരുന്നു. ഏത് സമയവും പ്രസവം നടന്നേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. വേദന സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സിസേറിയന്‍ ചെയ്യാമെന്ന ഓപ്ഷനുണ്ടായിരുന്നു. ഇക്കാര്യം ഡോക്ടര്‍ ഐശ്വര്യയോട് പറയുകയും ചെയ്തു. എന്നാല്‍ ഐശ്വര്യ വേദന കടിച്ചമര്‍ത്തി നോര്‍മല്‍ പ്രസവത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു', എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
ഏക മകളെ പൊന്നുപോലെയാണ് ഐശ്വര്യ കൊണ്ടുനടക്കുന്നത്. എവിടെപ്പോയാലും മകളെയും ഐശ്വര്യ ഒപ്പം കൂട്ടും. തന്റെ കൈ വിട്ട് മകൾ പോകാതിരിക്കാൻ നടി ശ്രദ്ധിക്കും. ആരാധ്യയെ ഐശ്വര്യ അമിതമായി കെയർ ചെയ്യുന്നുവെന്ന് പറഞ്ഞ് പലപ്പോഴും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്.
ഐശ്വര്യ റായ് നല്ല അമ്മയാണെന്ന വസ്തുത അഭിഷേകും നിഷേധിക്കാറില്ല. ഒരിക്കൽ ഒരു അഭിമുഖത്തിൽ അഭിഷേക് ആരാധ്യയും ഐശ്വര്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വാചാലനായിരുന്നു.
ആരാധ്യയുടെ ഗൃഹപാഠം മുതൽ എല്ലാ കാര്യങ്ങളും ഭാര്യ ഐശ്വര്യയാണ് നോക്കുന്നതെന്നും അവിശ്വസനീയമായ അമ്മയെന്ന് ഐശ്വര്യയെ വിളിക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്നും അഭിഷേക് പറഞ്ഞിരുന്നു.


Click it and Unblock the Notifications











