കാല് മുന്നോട്ട് വെച്ചാല്‍ അടി വസ്ത്രം കാണാം; കല്യാണത്തിന്റെ കാര്യം നടി മറന്നോ? ദിഷയുടെ വേഷത്തിന് വന്‍ വിമർശനം

ബോളിവുഡ് സിനിമാലോകം കാത്തിരുന്ന മറ്റൊരു താരവിവാഹം കൂടി കഴിഞ്ഞിരിക്കുകയാണ്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്ധ്വാനിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. പാരമ്പര്യത്തിന് അനുസരിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം.

ശേഷം ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കായി വിരുന്ന് സത്കാരവും സംഘടിപ്പിച്ചിരുന്നു. പ്രമുഖരടക്കം പലരും താരവിവാഹത്തിനെത്തിയതിന്റെ വീഡിയോസ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശകരുടെ ഇരയായിരിക്കുകയാണ് നടി ദിഷ പടാനി.

നടിമാര്‍ പേസ്റ്റല്‍ നിറത്തിലുള്‌ള സാരിയാണ് ചടങ്ങിന് അണിഞ്ഞത്

ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, കാജോള്‍, അജയ് ദേവ്ഗണ്‍, എന്നിങ്ങനെ ബോളിവുഡില്‍ നിന്നുള്ള മുന്‍നിര താരങ്ങളെല്ലാം സിദ്ധാര്‍ഥിനെയും കിയാരയെയും ആശംസിക്കാനായി എത്തിയിരുന്നു. വധു, വരന്മാരെ പോലെ തന്നെ വിവാഹത്തിനെത്തിയ മറ്റ് താരങ്ങളുടെ വേഷവും മേക്കപ്പുമൊക്കെ വലിയ രീതിയിലാണ് ചര്‍ച്ചയാവാറുള്ളത്. ആലിയ ഭട്ട്, കാജോളടക്കമുള്ള നടിമാര്‍ പേസ്റ്റല്‍ നിറത്തിലുള്‌ള സാരിയാണ് ചടങ്ങിന് അണിഞ്ഞത്. എന്നാല്‍ എല്ലാവരില്‍ നിന്നും വേറിട്ട് നിന്നത് നടി ദിഷ പടാനിയാണ്.

കഴുത്തിന് ഇറക്കം കൂടിയ ബ്ലൗസും സ്ലിറ്റുള്ള സ്‌കേര്‍ട്ടുമാണ് ദിഷയുടെ വേഷം

മിക്ക നടിമാരും സാരി തിരഞ്ഞെടുത്തപ്പോള്‍ നീല നിറത്തില്‍ വേറിട്ടൊരു വേഷമാണ് ദിഷ ധരിച്ചത്. കഴുത്തിന് ഇറക്കം കൂടിയ ബ്ലൗസും സ്ലിറ്റുള്ള സ്‌കേര്‍ട്ടുമാണ് ദിഷയുടെ വേഷം. സൈഡ് ഓപ്പണുള്ള വസ്ത്രത്തില്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കാണാന്‍ സാധിക്കുമെന്നതാണ് ആരാധകരെയും ചൊടിപ്പിച്ചത്.

മര്യാദയ്ക്ക് നടന്ന് വരാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് ദിഷ പാര്‍ട്ടിയിലേക്ക് വരുന്നത്. ഒരു സൈഡ് ഓപ്പണ്‍ ആയതിനാല്‍ നടക്കുമ്പോള്‍ വസ്ത്രം മുന്നിലേക്കും പുറകിലേക്കും പോകും. അത് പിടിച്ച് വെച്ചാണ് നടി നടന്ന് വന്നത്.

ടക്കുമ്പോഴുമൊക്കെ നടി വല്ലാതെ അസ്വസ്ഥയായിരുന്നു

ശേഷം ക്യാമറയ്ക്ക് മുന്നില്‍ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും അതിന് ശേഷം നടക്കുമ്പോഴുമൊക്കെ അസ്വസ്ഥയായിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ദിഷയുടെ വേഷത്തെ വിമര്‍ശിച്ച് കൊണ്ട് പലരുമെത്തിയത്. പുറത്ത് വന്ന വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ ട്രോളുകളുടെ പെരുമഴയാണ് നടിയെ തേടി എത്തിയത്.

ദിഷ  വിവാഹവിരുന്നിന് വന്നതാണോ? അതേ ഐറ്റം ഡാന്‍സ് നടക്കുന്നുണ്ടെന്ന് കരുതിയോ

ദിഷ ശരിക്കും വിവാഹവിരുന്നിന് വന്നതാണോ? അതേ ഐറ്റം ഡാന്‍സ് നടക്കുന്നുണ്ടെന്ന് കരുതിയോ, ഇതിലും ഭേദം വസ്ത്രമൊന്നും ധരിക്കാത്തതായിരുന്നു, ഇവര്‍ക്കൊക്കെ ഫാഷനെ കുറിച്ച് യാതൊരു സെന്‍സുമില്ലാതായി വരികയാണ്, വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് കരുതി അത് ഫാഷനാവില്ല, ദിഷയ്ക്ക് ഫാഷന്‍ സെന്‍സ് വളരെ കുറവാണ്. ശരിക്കും അതിലൊരു ഗൈഡ് വേണം, എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.

മുൻ കാമുകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആലിയയും

എന്തായാലും ഏറ്റവും വിമര്‍ശനം നേടി ദിഷയും അഭിനന്ദനങ്ങള്‍ നേടി ആലിയ ഭട്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിദ്ധാര്‍ഥ്-കിയാര വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍പ് ആലിയയും സിദ്ധാര്‍ഥും പ്രണയത്തിലായത് മുതല്‍ പാപ്പരാസികള്‍ ഇവരുടെ പിന്നാലെ നടന്നിരുന്നു. ആ ബന്ധം അവസാനിപ്പിച്ചാണ് ആലിയ രണ്‍ബീറുമായി ഒന്നിച്ചത്. മുന്‍കാമുകന്റെ വിവാഹത്തിന് വരാന്‍ ആലിയ കാണിച്ച മനസിനെയാണ് എല്ലാവരും ആശംസിക്കുന്നത്.

More from Filmibeat

Read more about: disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X