മലൈക ഇൻസ്റ്റഗ്രാമിലെ കമന്റ് ബോക്സ് മ്യൂട്ട് ചെയ്തു, കാരണം...യോഗ പങ്കാളിയുമായുള്ള ഡാൻസ്
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് മലൈക അറോറ. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും സജീവമാണ്. വീഡിയോ ജോക്കിയായിട്ടാണ് മലൈക തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അവിടെ നിന്ന് മോഡലിംഗ് രംഗത്ത് എത്തുകയായിരുന്നു. പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു നടി.
ഷാരൂഖ് ഖാൻ ചിത്രമായ ദിൽ സേയിലൂടെയാണ് മലൈക സിനിമ കരിയർ ആരംഭിക്കുന്നത്. ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ചൈയ്യ ചൈയ്യയ്ക്ക് ഷാരൂഖ് ഖാനോടെപ്പം ചുവട് വെച്ചത് മലൈക ആയിരുന്നു. ഒറ്റ ഗാനം കൊണ്ട് നടിയുടെ കരിയർ തന്നെ മാറുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചൈയ്യ ചൈയ്യയും മലൈകയുടെ ചുവടുകളും ചർച്ച വിഷയമാണ്. ബോളിവുഡിൽ നിരവധി ഐറ്റം നമ്പറുകളിൽ നടി പ്രത്യക്ഷപ്പെടാറുണ്ട് . ഫിറ്റ്നസിനും ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് മലൈക അറോറ.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങളും നൃത്ത വീഡിയോയുമെല്ലാം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. പോസിറ്റീവ് കമന്റുകൾ മാത്രമല്ല വിമർശനങ്ങളും മലൈകയുടെ പോസിറ്റിന് ലഭിക്കാറുണ്ട്. എന്നാൽ ഇതിനോടൊന്നും നടി പ്രതികരിക്കാറില്ല. ഇപ്പോഴിത മലൈക അറോറയുടെ ഇൻസ്റ്റഗ്രാമിലെ കമന്റ് ബോക്സ് ക്ലോസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരുടെ മോശം കമന്റിനെ തുടർന്നാണ് നടി കമന്റ് ബോക്സ് ഹൈഡ് ചെയ്തിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് യോഗ പങ്കാളിക്കൊപ്പമുള്ള നൃത്ത വീഡിയോ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മോശം കമന്റുകളാണ് അധികം ലഭിച്ചത്. നടിയുടെ വസ്ത്രധാരണത്തിനെ കുറിച്ചും ഡാൻസ് സ്റ്റെപ്പിനെ കുറിച്ചുമെല്ലാം രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നത്. നടിയുടെ പ്രായത്തെ കുറിച്ചും വിമർശിനം ഉയർന്നിരുന്നു. മലൈകയുടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. മൂന്ന് ലക്ഷത്തിലധികം പേരാണ് നടിയുടെ വീഡിയോ കണ്ടിരിക്കുന്നത്.

മലൈകയുടെ നൃത്ത വീഡിയോ അഭിനന്ദിച്ച് നടി ദിയ മിർസ ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു, എന്നാൽ ഇപ്പോൾ കമന്റുകളെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. വിമർശനങ്ങൾ അതിരു കടന്നതിനെ തുടർന്ന് നടി തന്റെ കമന്റ് ബോക്സ് മ്യൂട്ട് ചെയ്തത്. ഈ വീഡിയോയുടെ കമന്റ് ബോക്സ് മാത്രമാണ് താരം ഒഴിവാക്കിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം താരം തന്റെ ഫോട്ടോഷൂട്ട് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

ബോളിവുഡ് സിനിമ കോളങ്ങളിൽ മലൈക ഹോട്ട് ടോപ്പിക്കാണ്. നടൻ അർബ്ബാസ് ഖാനുമായുളള വിവാഹമോചനത്തിന് ശേഷമാണ് നടിയുടെ പേര് ബോളിവുഡ് മാധ്യമങ്ങളിൽ സജീവമാണ്. നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് നടി. അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അർജുനുമായി മലൈക പ്രണയത്തിലാവുന്നത്. ഇവരുടെ പ്രണയവുമായി ചുറ്റിപ്പറ്റി നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഗോസിപ്പ് കോളങ്ങളിൽ താരങ്ങൾ ചർച്ചാ വിഷയമായതോടെ ഇരുവരും പ്രണയം തുറന്ന് സമ്മതിക്കുകയായിരുന്നു. അർജുൻ കപൂറിന്റെ പിറന്നാൾ ദിവസമാണ് നടി തന്റെ പ്രണയം തുറന്ന് സമ്മതിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള യാത്ര ചിത്രങ്ങളും മറ്റും ബോളിവുഡ് കോളങ്ങളിൽ വൈറലാണ്. അർജുൻ കപൂറും തന്റ പ്രണയം തുറന്ന് സമ്മതിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലം ഇരുവരും ഒന്നിച്ചായിരുന്നു.

അർബാസ് ഖാനുമായുള്ള ബന്ധം പരാജയപ്പെട്ട ശേഷം വീണ്ടുമൊരു പ്രണയം ഉണ്ടായതിനെ കുറിച്ചും മലൈക മുമ്പ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹ ജീവിതം അവസാനിച്ചതിന് ശേഷം മറ്റൊരു ബന്ധത്തിൽ ഏർപ്പെടാൻ തനിക്ക് ഭയമുണ്ടായിരുന്നു. പരാജയം സംഭവിക്കുമോ എന്ന് പേടിച്ചിരുന്നു. എന്നാൽ ഒരു പ്രണയം താൻ ആഗ്രഹിച്ചിരുന്നു. ഈ ബന്ധം തനിക്ക് ആത്മവിശ്വാസം വർധിപ്പിക്കുകയായിരുന്നു. അർജുൻ കപൂറുമായുള്ള ബന്ധത്തിൽ താൻ വളരെ സന്തോഷവതിയാണെന്നും മലൈക അറോറ പറഞ്ഞിരുന്നു.


Click it and Unblock the Notifications