ഒരു പുതിയ കണ്ണട ആവശ്യമാണ്, പ്രിയങ്ക ചോപ്രയുടെ അമ്മയെ ട്രോളി ആരാധകർ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ദീപിക പദുകോണും പ്രിയങ്ക ചോപ്രയും. ദിവസങ്ങൾക്ക് മുൻപ് ഒരു പോലെയുള്ള ഗെറ്റപ്പിലുള്ള നടിമാരുടെ ചിത്രങ്ങൾ ചർച്ചാ വിഷയമായിരുന്നു, പ്രിയങ്ക തന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെയായിരുന്നു സോഷ്യൽ മീഡിയയിൽ നടിമാരുടെ ഗെറ്റപ്പ് ചർച്ചയായത്. ദീപികയുടെ ഫോട്ടോഷൂട്ടുമായുള്ള സമാനതകൾ ചൂണ്ടിക്കാട്ടി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.

priyanka-deepika

നടിയുടെമാരുടെ ഗെറ്റപ്പുകൾ വലിയ ചർച്ചയായപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രിയങ്കയുടെ അമ്മ രംഗത്ത് എത്തിയിരുന്നു. അന്ധർ മാത്രമേ അവർ ഒരേ പോലുള്ള വസ്ത്രം ധരിച്ചിരിക്കുകയാണെന്ന് പറയുകയുള്ളൂവെന്നാണ് പ്രിയങ്കയുടെ അമ്മ ട്വിറ്ററിൽ കമന്റ് ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ പ്രിയങ്കയാണ് ഏറ്റവും നന്നായിട്ട് ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നതെന്നും താരമാതാവ് പറഞ്ഞു. ഇത് മധു ചോപ്രയ്ക്ക് നേരെ വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്.

നിങ്ങളുടെ മകൾക്ക് ഇനി 16 തികയുകയല്ല. ഇതൊരു മത്സരവും അല്ലെന്ന് ഒരാൾ മധു ചോപ്രയ്ക്ക് മറുപടിയായി ട്വീറ്റ് ചെയ്തു. രണ്ടും പേരും ക്ലാസാണ് . എന്തിനാണ് അമ്മമാർ ഇങ്ങനെ ഇടപെടുന്നത്. മറ്റെരു പ്രേക്ഷകൻ ചോദിക്കുന്നുണ്ട്. ആന്റി ഒന്നു നിർത്തുക. ഒന്നെങ്കിൽ നിങ്ങൾക്ക് ഒരു പുതിയ ജോഡി കണ്ണട ആവശ്യമാണ്. അല്ലെങ്കിൽ തന്റെ മകൾ മികച്ചതാണെന്ന് കാണിക്കാൻവേണ്ടി മറ്റുള്ളവരെ മോശക്കാരിയാക്കുന്ന തരത്തിലുള്ള കമന്റുകൾ ഇടരുതെന്നും ആരാധകർ പറയുന്നു. എന്തൊരു തമാശയാണ്, നിങ്ങൾക്ക് അവാർഡ് നൽകണമെന്നും ആരാധകർ കുറിക്കുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ഇതാദ്യമായിട്ടല്ല ദീപികയുമായി പ്രിയങ്ക ചോപ്രയെ താരതമ്യം ചെയ്യുന്നത്. ഇതിന് മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ദീപികയും പ്രിയങ്കയും അടുത്ത സുഹൃത്തുക്കളാണ് . മുൻപ് ഒരു അഭിമുഖത്തിൽ ദീപിക ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. പേഴ്സണലായി തനിക്ക് പ്രിയങ്കയെ നല്ലത് പോലെ അറിയാം. തങ്ങളുടെ ലോകങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഇത്തരത്തിൽ താരതമ്യപ്പെടുത്തുന്നത് വളരെ വിചിത്രമായി തോന്നുന്നു എന്നും ദീപിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു,

More from Filmibeat

Read more about: priyanka chopra deepika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X