അന്ന് രൺവീറിനെ പരിഹസിച്ചു; ഇന്ന് രണ്ട് കുട്ടികളെയും നോക്കി വീട്ടിലിരിക്കുന്നു; അനുഷ്കയ്ക്ക് പരിഹാസം
അഭിനയിച്ചതിൽ ഭൂരിഭാഗവും ശ്രദ്ധേയ സിനിമകളാണെങ്കിലും അനുഷ്ക ശർമ്മയെ അംഗീകരിക്കാൻ പലപ്പോഴും പ്രേക്ഷകർ തയ്യാറായിട്ടില്ല. ഒന്നിലേറെ തവണ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയുമാണ് അനുഷ്ക. അനുഷ്കയ്ക്ക് എന്തുകൊണ്ടാണ് ഇത്ര മാത്രം ഹേറ്റേഴ്സ് എന്ന് പലർക്കും കൗതുകമാണ്. ബോളിവുഡ് താരത്തിന്റേതായ ചട്ടക്കൂടുകളിൽ നിൽക്കുന്ന നടിയല്ല അനുഷ്ക. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്നത് പലപ്പോഴും അനുഷ്കയ്ക്ക് വിനയായിട്ടുണ്ട്. അനുഷ്കയുടെ കാർക്കശ്യവും പെരുമാറ്റവും അലോസരകരമാമെന്നാണ് ഹേറ്റേഴ്സ് പറയുന്നത്.
സിനിമാ രംഗത്തും അനുഷ്കയെ മാറ്റി നിർത്തുന്നവരുണ്ട്. അനുഷ്ക കരിയറിൽ നിന്ന് അകന്നിട്ട് വർഷങ്ങളായി. അടുത്തിടെയാണ് നടി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ക്രിക്കറ്റർ വിരാട് കോലിയെയാണ് അനുഷ്ക വിവാഹം ചെയ്തത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിരാടിന് മുമ്പ് നടൻ രൺവീർ സിംഗുമായി പ്രണയത്തിലായിരുന്നു അനുഷ്ക. താരങ്ങൾ ഒരിക്കലും ഇത് സത്യമാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇവർ ഡേറ്റിംഗിലായിരുന്നെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്.

ഒരേ കാലഘട്ടത്തിൽ ബോളിവുഡിലേക്ക് കടന്ന് വന്നവരാണ് അനുഷ്കയും രൺവീറും. ഇവർ ഒരുമിച്ച് എത്തിയ സിനിമകളെല്ലാം ഹിറ്റുമാണ്. ഒരു ഘട്ടത്തിൽ അനുഷ്ക ശർമ്മ വിരാടിൽ നിന്നും അകന്നെന്നാണ് ബോളിവുഡ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. പിന്നീട് പല അഭിമുഖങ്ങളിലും അനുഷ്ക ശർമ്മ രൺവീർ സിംഗിനെ താഴ്ത്തിക്കെട്ടി സംസാരിക്കുകയുണ്ടായി. രൺവീറിനെ പോലൊരാളല്ല തന്റെ സങ്കൽപ്പത്തിലുള്ള പങ്കാളിയെന്ന് അനുഷ്ക തുറന്ന് പറഞ്ഞു.
രൺവീറിന് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ള പെൺകുട്ടിയെ പങ്കാളിയായി പറ്റില്ലെന്നും ഒരിക്കൽ അനുഷ്ക പറഞ്ഞു. അധികം ലക്ഷ്യങ്ങളില്ലാത്ത ആളെയാണ് അവന് വേണ്ടത്. അവനെ ശ്രദ്ധിക്കുന്ന വീട്ടമ്മ. നന്നായി വസ്ത്രം ധരിച്ച് വീട്ടിൽ കാത്തിരിക്കുന്ന ഒരാൾ. ചിലരെ ഇതെല്ലാം ചിരിപ്പിച്ചേക്കാം. പക്ഷെ രൺവീർ ഇത്തരം കാര്യങ്ങൾ ഗൗരവമായി കാണുന്നു. പത്രങ്ങളിലെ മാട്രിമോണിയൽ പരസ്യങ്ങളിൽ കാണുന്ന പെൺകുട്ടിയയാണ് രൺവീറിന് ജീവിത പങ്കാളിയായി ആവശ്യമെന്നും അനുഷ്ക ശർമ്മ പറഞ്ഞു. അനുഷ്കയുടെ പഴയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

നിരവധി പേരാണ് അനുഷ്കയ്ക്ക് നേരെ പരിഹാസ കമന്റുകളുമായെത്തിയത്. അനുഷ്ക അന്ന് രൺവീറിനെ പരിഹസിച്ചെങ്കിലും ഇന്ന് അനുഷ്ക ഒരു വീട്ടമ്മയായി ഒതുങ്ങിയെന്ന് പലരും അഭിപ്രായപ്പെട്ടു. മറുവശത്ത് രൺവീറിന്റെ ഭാര്യ ദീപിക താര റാണിയായെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒന്നിലേറെ തവണ രൺവീറിനെ പരിഹസിച്ച് കൊണ്ട് അനുഷ്ക ശർമ്മ സംസാരിച്ചിട്ടുണ്ട്. ഇതും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി.
രൺവീറിനെ പരിഹസിക്കാൻ അനുഷ്കയ്ക്ക് അർഹതയില്ല, കാരണം നടന്റെ ഭാര്യ ഇന്ന് ഇന്ത്യയിലെ താര റാണിയാണ്. അതിൽ രൺവീർ അഭിമാനിക്കുന്നു. എന്നാൽ വിരാട് കോലിയെ വിവാഹം ചെയ്ത ശേഷം വീട്ടമ്മയായി ഒതുങ്ങുകയാണ് അനുഷ്ക ചെയ്തതെന്ന് കമന്റുകളിൽ പറയുന്നു. അമ്മയായ ശേഷം സിനിമാ രംഗത്ത് നിന്ന് അനുഷ്ക മാറി നിൽക്കുകയാണുണ്ടായത്. അനുഷ്ക ഇന്ന് വാർത്താ പ്രാധാന്യം നേടുന്നത് വിരാട് കോലിയുടെ ഭാര്യയായത് കൊണ്ട് മാത്രമാണെന്ന് പലപ്പോഴും വാദമുയരാറുണ്ട്.


Click it and Unblock the Notifications











