'സ്വന്തം ഭാര്യയുടെ മാറിടമല്ലേ?; നിക് ഇവിടത്തുകാരനല്ല; മനസ്സിലാക്കൂ'; നിക് ജോനാസിന് ആരാധകരുടെ പിന്തുണ

ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിച്ച താരമാണ് പ്രിയങ്ക ചോപ്ര. ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് തുടങ്ങിയവർക്കെല്ലാം വിദേശ രാജ്യങ്ങളിലും ആരാധകരുണ്ടെങ്കിലും ഇവരൊന്നും ഹോളിവുഡിൽ ഒരു കരിയർ വളർത്തിയിട്ടില്ല. എന്നാൽ പ്രിയങ്ക തന്നെ പൂർണമായും അമേരിക്കയിലേക്ക് പറിച്ച് നട്ടു. ഇന്ന് വല്ലപ്പോഴും ഇന്ത്യയിൽ വന്ന് പോവുന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്നുണ്ടായ ചില ​കരുനീക്കങ്ങൾ മൂലമാണ് പ്രിയങ്ക ഹോളിവുഡിലേക്ക് കൂട് മാറുന്നത്.

ബി ടൗണിലെ പ്രമുഖർ വരെ പ്രിയങ്കയെ ഒതുക്കാൻ ശ്രമിച്ചിരുന്നത്രെ. മ്യൂസിക് ആൽബങ്ങളിലൂടെയാണ് പ്രിയങ്ക ഇം​ഗ്ലീഷ് പ്രേക്ഷകരിലേക്ക് ആദ്യമെത്തുന്നത്. പിന്നീട് ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസിലൂടെ പ്രിയങ്ക ഹോളിവുഡിൽ ജനപ്രീതിയാർജിച്ചു.

സീരീസിലെ അഭിനയം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ഇതോടെ പ്രിയങ്ക ചോപ്ര ഹോളിവുഡിലെ താരമായി. ബേ വാച്ച്, മാട്രിക്സ് ദ റിസറക്ഷൻ, ഈസ് ഇന്റ് ഇറ്റ് റൊമാന്റിക് തുടങ്ങിയ സിനിമകളിൽ പ്രിയങ്ക അഭിനയിച്ചു. ​ഫാഷൻ ഷോകളിൽ നടി വ്യത്യസ്തമായി. പ്രിയങ്ക എന്ന ബ്രാൻഡ് നടി വളർത്തിയെടുത്തു. ഇന്ന് ഫാഷൻ ഐക്കൺ, നടി, സംരഭക, നിർമാതാവ് തുടങ്ങി പല നിലകളിൽ പ്രിയങ്ക പ്രശസ്തയാണ്.

Priyanka Chopra, Nick Jonas

കരിയറിനൊപ്പം സ്വന്തം ജീവിതവും പ്രിയങ്ക അമേരിക്കയിലാക്കി. പോപ് ഗായകനായ നിക് ജോനാസിനെ വിവാഹം കഴിച്ച പ്രിയങ്ക ഇപ്പോൾ ലോസ് ആഞ്ചലസിലാണ് താമസം. ഇരുവർക്കും ഒരു മാലതി മേരി ചോപ്ര ജോനാസ് എന്ന മകളുമുണ്ട്. വാടക ഗർഭധാരണത്തിലൂടെയാണ് നടി കുഞ്ഞിനെ സ്വീകരിച്ചത്. സിതാഡെൽ ആണ് പ്രിയങ്കയുടെ വരാനിരിക്കുന്ന സീരീസ്. ഇതിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് പ്രിയങ്ക ചോപ്ര.

ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെയും ഭർത്താവ് നിക് ജോനാസിന്റെയും ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയിൽ വൈറലാവുന്നത്. ഇരുവരുടെയും പുറത്ത് വന്ന ഫോട്ടോകളിൽ ഒന്നിൽ നിക് ജോനാസ് പ്രിയങ്കയുടെ മാറിടത്തിലേക്കാണ് നോക്കുന്നത്. ഇതാണ് പലരും ചൂണ്ടിക്കാട്ടിയത്. നിക് ജോനാസിനെ ചിലർ പരിഹസിക്കുകയും ചെയ്തു.

എന്നാൽ നിക് ജോനാസിനെ പിന്തുണച്ച് കൊണ്ട് ആരാധകരെത്തി. അത് അദ്ദേഹത്തിന്റെ ഭാര്യയാണ്. ഭാര്യയുടെ ശരീര ഭം​ഗി ആസ്വദിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ആരാധകരുടെ ചോദ്യം. നിക് പാശ്ചാത്യ രീതിയിൽ വളർന്ന വ്യക്തിയാണ്. ഭാര്യയോട് സ്നേഹം പരസ്യമായി കാണിക്കാൻ മടിക്കാത്തത് നല്ല കാര്യമാണ് എന്നിങ്ങനെ നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വന്നു.

2018 ലാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹം കഴിക്കുന്നത്. ഇരുവരും 2017 മുതൽ ഡേറ്റിം​ഗിലായിരുന്നു. പ്രായ വ്യത്യാസം മൂലം ഇരുവരും അന്നേ ചർച്ചയായിരുന്നു. വിവാഹ കഴിക്കുമ്പോൾ നിക് ജോനാസിന്റെ പ്രായം 26 ആണ്. പ്രിയങ്ക ചോപ്രയ്ക്ക് 36 ഉം. പത്ത് വയസ്സ് പ്രായ വ്യത്യാസമുള്ള നിക് ജോനാസിനെ വിവാഹം ചെയ്തതിന് പ്രിയങ്ക സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കപ്പെട്ടു.

Priyanka Chopra, Nick Jonas

എന്നാൽ കുറ്റപ്പെടുത്തലുകളെ കാറ്റിൽ പറത്തി രണ്ട് പേരും സന്തുഷ്ടകരമായി ജീവിക്കുന്നു. നിക് ജോനാസ് തന്നേക്കാൾ ചെറുപ്പമായതിനാൽ ഡേറ്റിം​ഗ് തുടങ്ങുന്ന കാലത്ത് ബന്ധം ​ഗൗരവമായി എടുത്തിരുന്നില്ലെന്നും എന്നാൽ നിക് പക്വതയുള്ള വ്യക്തിയാണെന്ന് താൻ പിന്നീട് തിരിച്ചറിഞ്ഞെന്നും പ്രിയങ്ക ചോപ്ര മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

നിക് ജോനാസിന് മുമ്പ് മറ്റൊരു വ്യക്തിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ആ ബന്ധത്തിൽ പ്രശ്നങ്ങളായിരുന്നു. സു​ഹൃത്തുക്കളും ആ ബന്ധത്തിന് അനുകൂലമായിരുന്നില്ല. അതിനിടെയാണ് നിക് ജോനാസിന്റെ കടന്ന് വരവെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ സിനിമയിൽ പ്രിയങ്കയെ കണ്ടിട്ട് നാളുകളായി. ജീ ലെ സരാ എന്ന സിനിമ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചിത്രീകരണം തുടങ്ങിയിട്ടില്ല.

More from Filmibeat

Read more about: priyanka chopra nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X