കുള്ളനായി ഷാരൂഖ്, സീറോയുടെ പുതിയ പോസ്റ്ററുകള്‍ പുറത്ത്‌.. ആകാംഷയോടെ പ്രേക്ഷകര്‍!!

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന താരമാണ് ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. താരം നായകനായി എത്തുന്ന സീറോ എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകളേറെയായി. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.

ഡിസംബര്‍ 21നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനിടയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ സിനിമ മേഖലയിലുള്ളവര്‍ക്കായി പ്രദര്‍ശപ്പിച്ചിരുന്നു. ആമിര്‍ ഖാനാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട ആദ്യ സെലിബ്രറ്റി. അതിഗംഭീരം എന്നായിരുന്നു ട്രെയിലര്‍ കണ്ടതിനുശേഷം ആമീര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ കത്രീന കൈഫ്, അനുഷ്‌ക എന്നിവരുടെ പ്രകടനങ്ങള്‍ അവിശ്വസനീയമാണെന്നും അദ്ധേഹം കുറിച്ചിരുന്നു. ആമീര്‍ ഖാനു പുറമെ ധനുഷ് ഉള്‍പെടെയുള്ള താരങ്ങളും സീറോയെ ക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നു. ചിത്രം മാറ്റം സൃഷ്ടിക്കുമെന്നായിരുന്നു ധനുഷ് പറഞ്ഞത്.

zero

കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം ഷാരൂഖിനൊപ്പം ഇരുവരും വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇവര്‍ക്കു പുറമെ സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കാജോള്‍, ശ്രീദേവി എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. അന്തരിച്ച നടി ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

new poster

ഹിമാന്‍ഷി ശര്‍മയുടേതാണ് തിരക്കഥ. അതീവ രഹസ്യമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ഷാരൂഖ് ഖാന്റെ കഥാപാത്രത്തെ ക്കുറിച്ചു പോലും ആര്‍ക്കും അറിയില്ലായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തിയ ടീസറിനും ഗംഭീര വരവേല്‍പ്പായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഷാരൂഖിന്റെ പത്‌നി ഗൗരിയുടെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈയിന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X