നിങ്ങള്‍ കേട്ട് ഞെട്ടരുത്, രണ്ടര കോടിയുടെ പാട്ട് പുറത്തിറങ്ങി
മലയാളത്തില്‍ 50 ലക്ഷം മുടക്കി ചിത്രീകരിച്ച പാട്ടൊക്കെ എന്ത്. അതിലും വലിയ രൂപ മുടക്കി നിര്‍മ്മിച്ച പാട്ടൊക്കെ ഉണ്ട്. രണ്ടര കോടി മുടക്കി പാട്ട് നിര്‍മ്മിച്ച വാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കണോ. ഹിന്ദിയില്‍ നിന്ന് ആണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട്്. ബോണി കപൂറിന്റെ ടെവര്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു പാട്ടിന് ചിലവാക്കിയത് രണ്ടര കോടി രൂപയാണത്രേ. മലയാളത്തില്‍ കസിന്‍സ് എന്ന ചിത്രത്തിലെ ഒരു പാട്ടിന് 50 ലക്ഷം മുടക്കി എന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുന്നവര്‍ക്ക് ഇതാ ഈ വാര്‍ത്ത കേട്ടും ഞെട്ടാം.
അര്‍ജുന്‍ കപൂര്‍ നായകനാകുന്ന ടെവര്‍ എന്ന ചിത്രത്തില്‍ സോനാക്ഷിയാണ് നായിക. രണ്ടര കോടി പാട്ടിന്റെ ചിലവ് എന്നതല്ല അത്ഭുതം, ഒരു വസ്ത്രത്തിന്റെ വില 75 ലക്ഷം രൂപ എന്നതാണ് മറ്റൊരു അത്ഭുതം. ചിത്രത്തിലെ പാട്ടില്‍ സോനാക്ഷി അണിഞ്ഞ ലെഹംഗയുടെ വില മാത്രം ആണ് 75 ലക്ഷം എന്നത്. സോനാക്ഷിയുടെ ഭാഗ്യം ഒന്നു നോക്കണേ. സ്വര്‍ണ്ണവും വെള്ളിയും മുത്തുകളും പതിച്ച വസ്ത്രം ആണ് താരം അണിഞ്ഞത്.

ടെവറിലെ രാധാനാച്ചേഗി എന്ന് തുടങ്ങുന്ന ഗാനം യൂ ട്യൂബില്‍ വന്‍ ഹിറ്റായി കഴിഞ്ഞു. ഒന്നര ലക്ഷം ആള്‍ക്കാരാണ് ഇതിനോടകം ഈ ഗാനം കണ്ടത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ചിത്രം തിയറ്ററുകളില്‍ എത്തും. സജിദ് വാജിദ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കൗസര്‍ മുനീറിന്റെ വരികള്‍ ഋതു പതക്ക്, ഷബാബ് സാബ്രി, ധനിഷ് സാബ്രി തുടങ്ങിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.
ബോളിവുഡ് സിനിമാലോകത്തിന് ഈ തുക ഒന്നും പുത്തരി അല്ല. കമ്പത്ത് ഇഷ്‌ക്ക് എന്ന ഗാനത്തില്‍ കരീന കപൂര്‍ ധരിച്ച വസ്ത്രത്തിന് 80 ലക്ഷം ആയിരുന്നു. റാ വണ്ണില്‍ കിംങ് ഖാന്‍ 4.5 കോടി രൂപയുടെ വസ്ത്രം ഒരു പാട്ടില്‍ മാത്രം ധരിച്ചിട്ടുണ്ട്.


Click it and Unblock the Notifications











