കാമുകനെ ആദ്യമായി കണ്ടുമുട്ടിയത് പെട്രോള്‍ പമ്പില്‍ വെച്ച്; പ്രണയം തുടങ്ങിയ കഥ പറഞ്ഞ് നടി കല്‍കി കോച്‌ലിന്‍
മാസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് നടിയും ദേശീയ പുരസ്‌കാര ജേതാവുമായ കല്‍കി കോച്‌ലിന്‍ തന്റെ ആദ്യ കണ്മണിയെ വരവേല്‍ക്കുന്നത്. പിയാനിസ്റ്റ് ഗയ് ഹെര്‍ഷ്ബര്‍ഗാണ് കല്‍കിയുടെ പങ്കാളി. ഗര്‍ഭിണിയായിരുന്ന സമയത്ത് തന്റെ ഓരോ വികാരങ്ങളെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളുമായി കല്‍കി എത്തിയിരുന്നു. ഇരുവരുമൊന്നിച്ച് മകള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണിപ്പോള്‍.
മകള്‍ സാപൂവിനൊപ്പമുള്ള മനോഹരമായ ചില ചിത്രങ്ങള്‍ അടുത്തിടെ കല്‍കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതിനൊപ്പം പങ്കാളി ഗയ് ഹെര്‍ഷ്ബര്‍ഗുമായി ഉണ്ടായിരുന്ന പ്രണയകഥ കൂടി സൂചിപ്പിച്ചിരുന്നു. 'ചാവുക്കടലിലേക്ക് യാത്രമധ്യേ ഒരു പെട്രോള്‍ പമ്പില്‍ വെച്ചാണ് ഞങ്ങള്‍ രണ്ട് പേരും കണ്ടുമുട്ടിയത്.

രണ്ട് വര്‍ഷത്തില്‍ എല്ലാ മാസവും ബോംബെയില്‍ നിന്നും ജറുസലേമിലേക്ക് ഞങ്ങള്‍ യാത്ര ചെയ്തിരുന്നു. എന്റെ സ്യൂട്‌ക്കേസില്‍ ഫ്രഷ് ആയിട്ടുള്ള തേങ്ങകള്‍ ഇസ്രായേലിലേക്ക് കൊണ്ട് പോകും. അദ്ദേഹം കിലോ കണക്കിന് ഓറഞ്ചും അവാക്കാഡോയും ഇന്ത്യയിലേക്ക് കൊണ്ട് വരും.
പ്രഭാതഭക്ഷണത്തിനായി മിഡില്‍ ഈസ്റ്റേണ്‍ സലാഡ് കഴിക്കാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. അതേ സമയം ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിക്കാമെന്നത് ഞാനും തിരിച്ച് പഠിപ്പിച്ചു. ആണ്‍സുഹൃത്തിനെ ബിരിയാണി ഉണ്ടാക്കാന്‍ പഠിപ്പിച്ചതടക്കമുള്ള കഥകള്‍ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നും ഗർഭകാലം ഏറ്റവുമധികം ആഘോഷമാക്കിയ നടിമാരിൽ ഒരാളായിരുന്നു കൽകി കോച്ലിൻ. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യാപുമായിട്ടു്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് പിയാനിസ്റ്റായ ഗയ് ഹെർഷ്ബർഗുമായി കൽകി പ്രണയത്തിലാവുന്നത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഭാവിയിൽ കുഞ്ഞിന് വേണ്ടി അതിനും തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











