'കുഞ്ഞിന് ഇന്ത്യയിൽ തന്നെ വിദ്യാഭ്യാസം നൽകാനാണ് ആ​ഗ്രഹം, പക്ഷെ കുട്ടിക്ക് പ്രൈവസി കിട്ടില്ല'; സോനം കപൂർ

ബോളിവുഡ് നടി സോനം കപൂർ കഴിഞ്ഞ ദിവസം അമ്മയായിരുന്നു. തങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞുണ്ടായ സന്തോഷം സോനവും ഭര്‍ത്താവ് ആനന്ദ് അഹൂജയും സോഷ്യൽമീഡിയ വഴിയാണ് ആരാധകരെ അറിയിച്ചത്.

തങ്ങളുടെ ആൺകുഞ്ഞിനെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരുന്നു. തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺ കുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ‌‌

Sonam Kapoor, Sonam Kapoor pregnancy, Sonam Kapoor  news, Sonam Kapoor  child, Sonam Kapoor husband, സോനം കപൂർ, സോനം കപൂർ ഗർഭം, സോനം കപൂർ വാർത്ത, സോനം കപൂർ കുട്ടി, സോനം കപൂർ ഭർത്താവ്

ഇത് ഒരു തുടക്കമാണെന്നറിയാം... പക്ഷെ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. 2018ലാണ് സോനത്തിന്‍റേയും വ്യവസായിയായ ആനന്ദ് അഹൂജയുടേയും വിവാഹം നടന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

​ഗർഭകാലത്ത് ഏറെ സമയവും ഭർത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം സോനം കപൂർ ലണ്ടനിലായിരുന്നു. വിവാഹശേഷം ഒരിക്കൽ വോ​ഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ കുഞ്ഞിന്റെ ഭാവിയെ കുറിച്ച് സോനം സംസാരിച്ചിരുന്നു.

തങ്ങളുടെ കുട്ടിയെ എവിടെ പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തുറന്നുപറഞ്ഞിരുന്നു സോനം കപൂർ. ഇന്ത്യയിൽ തങ്ങൾക്ക് കൂടുതൽ ഗൃഹാതുരത്വം തോന്നുന്നുവെന്നും പക്ഷെ പല സ്റ്റാർ കിഡുകളും അഭിമുഖീകരിക്കുന്ന സ്വകാര്യത പ്രശ്‌നങ്ങൾ വിഷയമാണെന്നും സോനം കപൂർ പറഞ്ഞു.

Sonam Kapoor, Sonam Kapoor pregnancy, Sonam Kapoor  news, Sonam Kapoor  child, Sonam Kapoor husband, സോനം കപൂർ, സോനം കപൂർ ഗർഭം, സോനം കപൂർ വാർത്ത, സോനം കപൂർ കുട്ടി, സോനം കപൂർ ഭർത്താവ്

'ഞങ്ങളുടെ കുട്ടിയെ ഇന്ത്യയിലാണോ ലണ്ടനിലാണോ പഠിപ്പിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷെ എനിക്ക് തീർച്ചയായും അറിയാം ഇന്ത്യയിലാകുമ്പോൾ ​ഗൃഹാതുരത്വം തോന്നുമെന്ന്. ഞാൻ ഒരു ശരിയായ ബോംബെ പെൺകുട്ടിയാണ്. പക്ഷെ കുഞ്ഞിന് സ്വകാര്യതയുടെ പ്രശ്‌നമുണ്ടാകും. പക്ഷെ ചില സ്റ്റാർ കിഡ്സ് ഇന്ത്യയിൽ സാധാരണ ജീവിതം നയിച്ച് പഠിക്കുന്നത് കണ്ടിട്ടുണ്ടെന്നും' സോനം കപൂർ പറഞ്ഞു. ​

ഗർഭകാലത്ത് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം സോനം കപൂർ ആരാധകരോട് സോഷ്യൽമീഡിയ പോസ്റ്റുകൾ വഴി സംസാരിച്ചപ്പോൾ അവയെല്ലാം വൈറലായിരുന്നു.

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X