നിര്‍ഭയ സിനിമയാകുന്നു!! ചിത്രം മുന്നോട്ട് പോകുന്നത് പോലീസ് ഉദ്യോഗസ്ഥയിലൂടെ... ട്രെയിലര്‍ കാണാം
രാജ്യത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു നിയഭ. മനസാക്ഷിയെ ഞെട്ടിച്ച സംഭവം സിനിമയാകുകയാണ്. നെറ്റ്ഫ്ലിക്സാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തെ സിനിമയാക്കുന്നത്. '' ദില്ലി ക്രൈം എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഏഴുഭാഗങ്ങളായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗോൾഡൻ കാരവാനും ഇവൻഹോം പിക്ചേഴ്സുമാണ് ചിത്രം നിർമ്മിക്കുന്നത്. മർച്ച് 22 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഓടുന്ന ബസിൽ ഒരു വിദ്യാർഥിനിയെ ഒരു കൂട്ടം ആളുകൾ ബലാത്സംഗം ചെയ്യുകയും തുടർന്ന് റോഡിൽ ഉപേക്ഷിക്കുന്നു. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഷെഫാലി ഷാ, അദിൽ ഹുസൈൻ, രാസിക ധുഗാൻ, രാജോഷ് തൈലാങ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications