Don't Miss!
- News
റിപബ്ലിക്ക് ദിന പരേഡിലേക്ക് റിക്ഷാ ജീവനക്കാര്‍ക്കും, പച്ചക്കറി വില്‍പ്പനക്കാര്‍ക്കും ക്ഷണം
- Finance
ഭവന വായ്പ പലിശ നിരക്കുയരുന്നു; കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നത് ഏത് ബാങ്ക്
- Lifestyle
വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം
- Sports
IND vs NZ: ഇന്ത്യ വളരുന്നു, പാകിസ്താന് തളരുന്നു! കാരണം ചൂണ്ടിക്കാട്ടി മുന്‍ പാക് താരം
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
'വീട്ടില്‍ വെറുതേ ഇരുന്ന് തിന്നാന്‍' വേണ്ടിയാണ് അനുഷ്ക ശര്‍മ ഇങ്ങനെ അണിഞ്ഞൊരുങ്ങിയത്!!
ബോളിവുഡിലെ ട്രെന്റിങ് കപ്പിള്‍സാണ് ഇപ്പോള്‍ അനുഷ്ക ശര്‍മ്മയും വീരാട് കോഹിലിയും. അനുഷ്ക ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ഇരുവരുടെയും പ്രണയാദ്രമായ ഫോട്ടോകള്‍ക്കും വിശേഷങ്ങള്‍ക്കും വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ക്രിക്കറ്റ് പ്രേമികള്‍ക്കും കേള്‍ക്കാന്‍ താത്പര്യമുള്ള വിശേഷമായതിനാല്‍ അനുഷ്ക - വിരാട് ഫോട്ടോകള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
ഇപ്പോഴിതാ നടി ഏറ്റവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുന്നു. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ചെടുത്ത ചിത്രങ്ങളാണ് ട്രെന്റിങ് ആവുന്നത്. വെള്ള നിറത്തിലുള്ള അനാര്‍ക്കലി ചുരിദാര്‍ ധരിച്ച്, കുഞ്ഞ് വയര്‍ ദുപ്പട്ട കൊണ്ട് മറച്ചു നില്ക്കുന്ന അനുഷ്കയുടെ മനോഹരമായ ഫോട്ടോയെക്കാള്‍ രസകരം നടിയുടെ ക്യാപ്ഷനാണ്. വെറുതേ വീട്ടിലിരുന്ന് തിന്നാന്‍ വേണ്ടി അണിഞ്ഞൊരുങ്ങിയതാണെന്ന് പറഞ്ഞുകൊണ്ടാണ് അനുഷ്ക ശര്‍മ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
''വെറുതേ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ എല്ലാം ധരിച്ച് നില്‍ക്കുന്നത്. പക്ഷെ അതും സുഖമുള്ള ഒരു കാര്യമാണ്. നിങ്ങള്‍ക്ക് എല്ലാവര്ക്കും മനോഹരമായ ദീപാവലിയായിരിയ്ക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു'' എന്ന് പറഞ്ഞുകൊണ്ടാണ് അനുഷ്ക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ദീപാവലി ആഘോഷത്തിന് വേണ്ടി വീട് മൊത്തം അലങ്കരിച്ചിരിയ്ക്കുകയാണ് അനുഷ്ക. കഴിഞ്ഞ ദിവസമാണ് നടി ദുബായില്‍ നിന്നും തിരിച്ചെത്തിയത്. ഐ പി എല്‍ മാച്ചുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വീരാട് കൊഹിലിയ്ക്കൊപ്പം ദുബായിലായിരുന്നു അനുഷ്ക. അവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Recommended Video
ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അനുഷ്ക ശര്‍മ്മ അഭിനയിച്ചത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. അതിന് ശേഷം സിനിമയില്‍ നിന്ന് താത്പകാലികമായി വിട്ടു നിന്ന അനുഷ്ക വെബ് സീരീസുകളേക്ക് ശ്രദ്ധ തിരിച്ചു. അഭിനയത്തിലല്ല, നിര്‍മാണത്തില്‍. പാതല്‍ ലോക് എന്ന വെബ് സീരീസ് മികച്ച വിജയമായിരുന്നു. ഇതിന് ശേഷം അനുഷ്ക നിര്‍മാണത്തില്‍ സജീവമാവും എന്നാണ് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. ജനുവരിയിലാണ് നടിയുടെ പ്രസവം. അതിന് ശേഷം സിനിമയിലും സജീവമാവും എന്നാണ് പ്രതീക്ഷ.