അടുത്ത പോസ്റ്ററില്‍ ടേപ്പ്‌റെക്കോര്‍ഡറും ഉണ്ടാകില്ല: ആമീര്‍ഖാന്‍
ആമീര്‍ ഖാന്‍ നായകനാകുന്ന പി കെ യുടെ അടുത്ത പോസ്റ്റര്‍ ആഗസ്റ്റ് 20ന് പുറത്തിറക്കും. നഗ്നനായി നിന്ന ആദ്യത്തെ പോസ്റ്റര്‍ വിവാദം ഒരുവഴിക്കായപ്പോഴാണ് ആമീര്‍ അടുത്ത പോസ്റ്ററിനെ കുറിച്ചുള്ള വിവരങ്ങളുമായി രംഗത്തെത്തിയത്.
വിവാദമായ പികയെയുടെ ആദ്യ പോസ്റ്ററില്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് നാണം മറച്ചിരുന്നെങ്കിലും അടുത്ത പോസ്റ്ററില്‍ ഈ ടേപ്പ് റെക്കോര്‍ഡറും ഉണ്ടാകില്ലെന്നാണ് ആമീര്‍ പറയുന്നത്.

പി കെ എന്ന ചിത്രത്തിന് വേണ്ടതും അതിലധികവും പ്രചാരണം ആദ്യ പോസ്റ്റര്‍ റിലീസ് ആയപ്പോള്‍ തന്നെ കിട്ടിക്കഴിഞ്ഞു. പൂര്‍ണനഗ്നനായി റെയില്‍വെ പാളത്തില്‍ നില്‍ക്കുന്ന ആമീര്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് നാണം മറച്ചതായിരുന്നു പോസ്റ്റര്‍.
പോസ്റ്റര്‍ വിവാദമാകുകയും ഒടുവില്‍ ഹൈക്കോടതിയില്‍വരെ എത്തുകയും ചെയ്തു. പോസ്റ്ററിലൂടെ നഗ്നതയും അശ്ലീലതയും പ്രചരിപ്പിക്കുന്നെന്ന് കാണിച്ചാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇവയൊക്കെ വിനോദത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണെന്ന് നിരീക്ഷിച്ച കോടതി ഇഷ്ടമില്ലാത്തവര്‍ ചിത്രം കാണേണ്ടതില്ലെന്നും പറഞ്ഞു.
രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് പി കെ. വിനോദ് ചോപ്ര ഫിലിംസും ഹിരാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ആക്ഷേപഹാസ്യമായി ഒരുക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മയാണ് നായിക. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications











