ആദ്യ മണിക്കൂറിൽ കണ്ടത് ലക്ഷങ്ങൾ!!ഡാൻസും പാട്ടും കലക്കി.. എന്നാൽ ഒരു പരിഭവുമായി പ്രേക്ഷകർ
സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആദിത്യ റോയ് കപൂർ, വരുൺ ധവാൻ, സോനാക്ഷി സിൻഹ, ആലിയ ഭട്ട് എന്നിങ്ങനെ ബോളിവുഡിലെ വൻ താരനിറ അണിനിരന്ന ചിത്രമായിരുന്നു കലങ്ക്. അഭിഷേക് വർമ്മ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ കലങ്ക് ഏപ്രിൽ 19 ന് റിലീസിനെത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ടീസറും ഗാനവുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത മറ്റൊരു റെക്കോഡ് നേട്ടം കൈവരിച്ച് കലങ്ക്.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ഗാനമായിരുന്നു ഘർ മോറെ പർദേസിയ എന്ന് തുടങ്ങുന്ന ഗാനം. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രീതമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷാലാണ് അതിമനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം കണ്ടത് പതിമൂന്ന് ലക്ഷം പേരാണ്.
നൃത്തത്തിനു സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രേയ ഘോഷൽ ഗാനത്തിലൂടെ മറ്റൊരിടത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്. പാട്ട് ഒഴിച്ച് നിർത്തിയാൽ മറ്റൊരു ഹൈലൈറ്റ് ആലിയയുടെ ചുവടുകൾ തന്നെയാണ്. അതീവ സുന്ദരിയായിട്ടാണ് അലിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ പാട്ടിൽ മികച്ച കഥക് നർത്തകി കൂടിയായ നടി മാധുരി ദക്ഷീത്തിനെ മാറ്റിനിർത്തിയത് ശരിയായില്ലെന്നും. താരത്തെ ചിത്രത്തിൽ പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്നുമുള്ള വിമർശനം ഉയർന്നു വരുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മാധൂരി ബോളിവുഡിൽ മടങ്ങിയെത്തിയ ചിത്രം കൂടിയായിരുന്നു കലങ്ക്.


Click it and Unblock the Notifications











