ഭര്‍ത്താവുമായി വേര്‍പിരിയുന്നുവെന്ന് പറഞ്ഞ് താരപത്‌നി; ഇപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷത്തിലാണെന്ന് ആലിയ സിദ്ദിഖ്

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്നും ഡിവോഴ്‌സ് ആവശ്യപ്പെട്ട് കൊണ്ട് ഭാര്യ ആലിയ സിദ്ദിഖി സമര്‍പ്പിച്ച കേസ് വലിയ വാര്‍ത്താപ്രധാന്യം നേടിയവയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ളതും ഭര്‍ത്താവിന്റെ മോശസ്വഭാവത്തെ കുറിച്ചുമൊക്കെ ആലിയ തുറന്ന് പറഞ്ഞിരുന്നു.

ആലിയ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നതെങ്കിലും അഞ്ജന കിഷോര്‍ എന്നാണ് യഥാര്‍ഥ പേര്. നവാസുദ്ദീനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് മതവും പേരും മാറിയത്. എന്നാല്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചാണ് 2020 ല്‍ ആലിയ വെളിപ്പെടുത്തിയത്. ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരന്‍ ഷമാസ് സിദ്ദിഖിയും തന്നെ മര്‍ദ്ദിച്ചതായി ആലിയ സൂചിപ്പിച്ചിരുന്നു.

 nawazuddin-siddiqui

എന്നാല്‍ ഇക്കാര്യങ്ങളില്‍ താരപത്‌നി ചില മാറ്റം വരുത്തിയ തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നത്. പുതിയൊരു അഭിമുഖത്തില്‍ അതിനുള്ള കാരണവും വ്യക്തമാക്കി. കൊവിഡ് പോസിറ്റീവായതോടെ കഴിഞ്ഞ പത്ത് ദിവസമായി താന്‍ രോഗവുമായി മല്ലിടുകയായിരുന്നു. മുംബൈയിലെ തന്റെ വീട്ടില്‍ ഐസലേഷനില്‍ കഴിയുകയായിരുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നവാസുദ്ദീന്‍ ലക്‌നൗലിലാണ്. എങ്കിലും മക്കളായ യാനിയുടെയും ഷോരയുടെയും കാര്യങ്ങള്‍ നോക്കിയത് അദ്ദേഹമാണ്.

സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

വളരെ തിരക്കിലാണെങ്കിലും മക്കളുടെ ആവശ്യം അറിഞ്ഞ് അവരെ പരിപാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മാത്രമല്ല പലപ്പോഴും എന്നെ വിളിച്ച് എന്റെ ആരോഗ്യത്തെ കുറിച്ചും അദ്ദേഹം അന്വേഷിച്ച് കൊണ്ടേ ഇരുന്നു. നവാസിന്റെ ഈ പ്രവര്‍ത്തികളില്‍ തനിക്ക് വളരെ മതിപ്പുണ്ടാക്കി. മാത്രമല്ല എന്റെ ഹൃദയത്തെ സ്പര്‍ശിക്കുകയും ചെയ്തു. മുന്‍പ് മക്കളെ ശ്രദ്ധിക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ അതിശയിച്ച് പോയി. ഞങ്ങള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കും. മുന്നോട്ട് പോവുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും തെറ്റിദ്ധാരണകളും അവസാനിക്കും. ഇതിനെ കുറിച്ചാണ് ഞങ്ങളിപ്പോള്‍ സംസാരിക്കുന്നതെന്നും ആലിയ പറയുന്നു.

More from Filmibeat

Read more about: nawazuddin siddiqui
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X