For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് ദിവസങ്ങളായി, ഇനിയും ആഘോഷം തീരുന്നില്ല! സ്വപ്‌ന തുല്യമായ വിവാഹചിത്രങ്ങള്‍ കാണൂ!

  |

  ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് താരവിവാഹങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍ വിവാഹമാണ് ഒരാഴ്ചയിലധികമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരജോഡികളായിരുന്നു ദീപികയും രണ്‍വീറും. ഒടുവില്‍ ഇരുവരുടെയും വിവാഹത്തിന് വേണ്ടി ആരാധകരും നീണ്ട കാത്തിരിപ്പിലായിരുന്നു.

  താരപുത്രിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വഴക്കിട്ടോ? എന്റെ ഫോട്ടോ എടുക്കരുത്, കലി തുള്ളി താരപുത്രന്‍!

  വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായത്. ഇറ്റലിയില്‍ നിന്നും നടത്തിയ വിവാഹ ചടങ്ങുകളില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്ത് വരുന്നതിന് വേണ്ടിയായിരുന്നു മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ രണ്‍വീര്‍ നിരന്തരം ഫോട്ടോസ് പുറത്ത് വിട്ട് കൊണ്ടിരിക്കുയാണ്. ഇതെല്ലാം കണ്ട് ആരാധകര്‍ക്ക് പറയാന്‍ ഒരു കാര്യമേയുള്ളു..

  ചുംബനരംഗങ്ങളുടെ നീണ്ടനിരയുമായി 24 കിസ്സെസ് വരുന്നു! ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍! കാണൂ

   രണ്‍വീര്‍-ദീപിക

  രണ്‍വീര്‍-ദീപിക

  ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം നിറഞ്ഞ് നിന്ന പലതാരങ്ങളും വിവാഹിതരാകുന്നതാണ് അടുത്തിടെ കണ്ട് വരുന്നത്. ബോളിവുഡില്‍ നിന്നും അനുഷ്‌ക ശര്‍മ്മ-വിരാട് കോലി എന്നിവരുടെ വിവാഹമാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഈ നവംബറില്‍ തന്ന പ്രിയങ്ക ചോപ്ര-നിക്ക് ജോന്‍സ് വിവാഹം നടക്കാന്‍ പോവുകയാണ്. രണ്‍വീര്‍-ദീപിക വിവാഹത്തെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നെങ്കിലും ഈ നവംബറില്‍ വിവാഹമാണെന്നുള്ള കാര്യം താരങ്ങള്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത് പോലെ രാജകീമായിട്ടായിരുന്നു വിവാഹം നടന്നത്.

  വര്‍ഷങ്ങളായിട്ടുള്ള പ്രണയം

  വര്‍ഷങ്ങളായിട്ടുള്ള പ്രണയം

  അഞ്ചോ ആറോ വര്‍ഷങ്ങളായി ദീപികയും രണ്‍വീറും പ്രണയത്തിലായിരുന്നു. നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയില്‍ നിന്നുമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ആദ്യം കൊങ്കിണി ആചാര പ്രകാരവും രണ്ടാമത് സിന്ധി ആചാരപ്രകാരവുമായിരുന്നു വിവാഹം. ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ടെന്നും അതിന് പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കിയാല്‍ മതിയെന്നും ദീപികയും രണ്‍വീറും പറഞ്ഞിരുന്നു.

   ചിത്രങ്ങള്‍ പുറത്ത്

  ചിത്രങ്ങള്‍ പുറത്ത്

  ഇറ്റലിയിലെ ലോക് കോമോയിലെ ഡെല്‍ ബാല്‍ബിയാനെല്ലോ റിസോര്‍ട്ടിലെ തടകത്തിന്റെ തീരത്ത് നിന്നുമായിരുന്നു വിവാഹം. മാധ്യമങ്ങള്‍ക്ക് പോലും വിവാഹം കാണാന്‍ കഴിയാത്ത രീതിയില്‍ കനത്ത കാവലിലായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹം നടന്നത്. അതിഥികളെ പ്രവേശിപ്പിക്കാനും മറ്റും വലിയ സജ്ജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ രണ്‍വീര്‍ തന്നെ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പുറത്ത് വിട്ടിരിക്കുകയാണ്.

  സ്വപ്‌ന തുല്യമായ ചിത്രങ്ങള്‍

  സ്വപ്‌ന തുല്യമായ ചിത്രങ്ങള്‍

  പര്‌സപരം സിന്ദൂരം ചാര്‍ത്തുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം ചിത്രങ്ങളില്‍ പകര്‍ത്തിയിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. വാഴയിലയില്‍ സദ്യ കഴിക്കുന്നതും സദ്യ രണ്‍വീറിന്റെ വായില്‍ വെച്ച് കൊടുക്കുന്ന ദീപികയുമെല്ലാം ചിത്രങ്ങളിലുണ്ട്. കൊങ്കിണി ആചാര പ്രകാരമുള്ള വിവാഹത്തിനാണ് വാഴയിലയില്‍ സദ്യ വിളമ്പിയത്. തെന്നിന്ത്യയില്‍ നിന്നുള്ള ഏറ്റവും നല്ല പാചക വിദഗ്ദരാണ് ഭക്ഷണം ഒരുക്കിയിരുന്നത്.

  വസ്ത്രങ്ങളും കിടിലം

  വസ്ത്രങ്ങളും കിടിലം

  അനുഷ്‌ക ശര്‍മ്മയെ അണിയിച്ചൊരുക്കിയ പോലെ സബ്യാസാച്ചി ഡിസൈന്‍ വസ്ത്രമായിരുന്നു ദീപിക ധരിച്ചിരുന്നത്. ഈ വേഷത്തിലുള്ള ചിത്രങ്ങള്‍ കണ്ടാല്‍ പത്മാവതിലെ ലുക്ക് പോലെയുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ ദീപിക-രണ്‍വീര്‍ ചിത്രമായിരുന്നു പത്മാവത്. തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്.

  ബാംഗ്ലൂരിലെത്തി

  ബാംഗ്ലൂരിലെത്തി

  ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ താരദമ്പതികള്‍ ബാംഗ്ലൂരില്‍ നടക്കുന്ന വിവാഹസത്കാരത്തിലും പങ്കെടുക്കാന്‍ എത്തിരുന്നു. മുംബൈ എയര്‍പോര്‍ട്ടിലെത്തിയപ്പോഴുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. നവംബര്‍ 21 നാണ് ബംഗ്ലൂരില്‍ സത്കാരം നടക്കുന്നത്. ഈ മാസം 28 ന് മുംബൈയില്‍ നിന്നും മറ്റൊരു വിരുന്ന് സത്കാരവും നടക്കും.

  English summary
  New wedding pictures of Deepika Padukone & Ranveer Singh is out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X