For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആനന്ദ് അഹൂജ നിങ്ങളുടെ കുടുംബമല്ലേ? സഹോദരി ഭര്‍ത്താവിനെ ഒഴിവാക്കിയതില്‍ റിയയെ ചോദ്യം ചെയ്ത് നെറ്റിസണ്‍സ്

  |

  ബോളിവുഡ് സിനിമാ പ്രേമികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ അനില്‍ കപൂറിന്‌റെത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ എത്തിയ നടന്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. നായകനായും ക്യാരക്ടര്‍ റോളുകളിലും എല്ലാം ബോളിവുഡ് സിനിമാലോകത്ത് തിളങ്ങിയിട്ടുണ്ട് അനില്‍ കപൂര്‍. മക്കളായ സോനം കപൂറും, ഹര്‍ഷവര്‍ദ്ധന്‍ കപൂറും എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ്. ബോളിവുഡില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് സോനം. ആനന്ദ് അഹൂജയുമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു നടി.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ലാണ് ഇരുവരു വിവാഹിതരായത്. സോനത്തിനും ഹര്‍ഷവര്‍ദ്ധനും പുറമെ റിയ കപൂര്‍ എന്ന മകള്‍ കൂടിയുണ്ട് അനില്‍ കപൂറിന്. റിയയുടെ വിവാഹത്തിന്‌റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അനില്‍ കപൂറിന്‌റെ മുംബൈയിലെ ബംഗ്ലാവില്‍ വെച്ചായിരുന്നു മകളുടെ വിവാഹം.

  കരണ്‍ ബുലാനിയാണ് താരപുത്രിയെ വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് റിയയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഫാഷന്‍ ഡിസൈനറും നിര്‍മ്മാതാവുമാണ് റിയ കപൂര്‍. അനില്‍ കപൂറിന്‌റെ മകളുടെ വിവാഹചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. ലണ്ടനില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് സഹോദരിയുടെ വിവാഹത്തിനായി സോനം കപൂര്‍ ആനന്ദിനൊപ്പം മുംബൈയില്‍ എത്തിയത്.

  റിയയുടെ വിവാഹചടങ്ങില്‍ സോനവും ആനന്ദ് അഹൂജയും തിളങ്ങി. വിവാഹ ശേഷം റിയ കപൂറിന്‌റെതായി വന്ന പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതമനെയും തന്റെ കുടുംബത്തെയും കുറിച്ച് റിയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 'ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരായി, 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പരിഭ്രാന്തയാവുകയോ വിഷമിക്കുകയോ ചെയ്യരുത്. കാരണം നിങ്ങള്‍ എന്‌റെ എറ്റവും നല്ല സുഹൃത്തും എക്കാലത്തെയും മികച്ച ആളുമാണ്. പക്ഷേ ഞാന്‍ കരയുകയും വിറയ്ക്കുകയും ചെയ്തു. കാരണം അനുഭവം എത്രമാത്രം വിനീതമാകുമെന്ന് എനിക്കറിയില്ല', റിയ പറയുന്നു.

  പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  'എന്റെ മാതാപിതാക്കള്‍ ഉറങ്ങുന്നതിനുമുമ്പ് രാത്രി 11 മണിക്ക് ജുഹുവിലെ വീട്ടിലെത്തേണ്ട പെണ്‍കുട്ടിയായി ഞാന്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ എത്രമാത്രം ഭാഗ്യവതിയാണെന്ന് ഇതുവരെ എനിക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ജീവിതത്തെ വളരെയധികം സ്‌നേഹിക്കുന്ന തരത്തില്‍ ഞങ്ങള്‍ ഒരു കുടുംബത്തെ അടുപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണ് നടി കുറിച്ചത്. ഭര്‍ത്താവ്‌ കരണ്‍ ഭൂലാനിക്കൊപ്പം അനില്‍ കപൂര്‍, സുനിത കപൂര്‍, സോനം കപൂര്‍, ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ എന്നിവരെയും ടാഗ് ചെയ്താണ് താരപുത്രിയുടെ പോസ്റ്റ് വന്നത്.

  അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി, സന്തോഷത്തോടെയാണ് തിരികെ എത്തിയത് എന്ന് പ്രശാന്ത്‌

  പിന്നാലെ സഹോദരി ഭര്‍ത്താവായ ആനന്ദ് അഹൂജയെ റിയ എവിടെയും ടാഗ് ചെയ്യാത്തത് എന്താണ് ചോദിച്ച് നെറ്റിസണ്‍സ് എത്തി. റിയയുടെ ട്വീറ്റിന് പിന്നാലെ ആനന്ദ് എവിടെപോയി എന്നാണ് ആരാധകര്‍ ചോദിച്ചത്. നിങ്ങള്‍ ആനന്ദിനെ മിസ് ചെയ്തു. അദ്ദേഹം നിങ്ങളുടെ കുടുംബാംഗം അല്ലെ? എന്നിങ്ങനെയുളള റിയ കപൂറിന്‌റെ പോസ്റ്റിന് താഴെ വന്നത്. അതേസമയം റിയ കമന്റുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല.

  അതേസമയം റിയയുടെ വിവാഹത്തിനിടെ ആണ് സോനം ഗര്‍ഭിണിയാണോ എന്ന് ചോദിച്ചും ആരാധകര്‍ എത്തിയത്. നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ ഇറങ്ങിയതിന് പിന്നാലെയാണ് പലര്‍ക്കും സംശയം തോന്നിയത്. എന്നാല്‍ സോനം ഇതേകുറിച്ചൊന്നും പ്രതികരിച്ചിരുന്നില്ല.

  മഞ്ജു വാര്യരുടെ പരിപാടിയില്‍ ഡാന്‍സുമായി ഭാവന, ഓണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം നടി, വീഡിയോ പുറത്ത്

  Read more about: anil kapoor sonam kapoor
  English summary
  Newly Married Rhea Kapoor Avoid Sonam Kapoor's Husband Anand As Kapoor Family, Netizens Responds
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X