»   »  സിന്ദൂരം ധരിച്ച് ഉത്തമ പത്നിയായി ദീപിക!! ഇറ്റലിയിലെ ആഘോഷങ്ങൾക്ക് ശേഷം ദീപ് വീർ ഇന്ത്യയിൽ

സിന്ദൂരം ധരിച്ച് ഉത്തമ പത്നിയായി ദീപിക!! ഇറ്റലിയിലെ ആഘോഷങ്ങൾക്ക് ശേഷം ദീപ് വീർ ഇന്ത്യയിൽ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ഇറ്റലിയിലെ ആഘോഷങ്ങൾക്ക് ശേഷം ദീപ് വീർ ഇന്ത്യയിൽ | Oneindia Malayalam

  ഇറ്റലിയിലെ രണ്ട് ദിവസത്തെ വിവാഹാഘോഷങ്ങൾക്ക് ശേഷം ദീപികയും രൺവീർ സിങ്ങും നാട്ടിൽ തിരിച്ചെത്തിയ. ആറ് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്. ഇറ്റലിയിലെ ലേക്ക് കോമോയിൽ ബന്ധക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ദീപക രൺവീറിനു സ്വന്തമായത്.

  അയ്യപ്പനെ ഉറക്കാൻ ഹരിവരാസനം പാടിയിരുന്നത് ഇവർ!!'ആ' ഹരിവരാസനം യേശുദാസിന്റേതല്ല...

  ബോളിവുഡിൽ ഒരു മാസ് ആരാധകരുള്ള താരങ്ങളാണ് ദീപികയും രൺവീറും. ഈ താരം വിവാഹം പ്രേക്ഷകരുടെ ഇടയിലും വൻ ആഹ്ലാദം സൃഷ്ടിച്ചിരുന്നു. വിവാഹ ശേഷം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലേയും ചർച്ച വിഷയം രൺദീപ് വിവാഹത്തെ കുറിച്ചായിരുന്നു.

  ഭയന്നത് സംഭവിച്ചു!! 96 അവസാന ചിത്രം?ചിന്മയി ഡബ്ബിങ് മേഖലയിൽ നിന്ന് പുറത്ത്

  മുംബൈയിൽ എത്തി

  ഇറ്റലിയിലെ വിവാഹത്തിനു ശേഷം രൺദീപ് ദമ്പതിമാർ മുംബൈയിലെത്തി. പുലർച്ചയെയാണ് ഇരു താരങ്ങളും ഇന്ത്യയിലെത്തിയത്. മുൻകൂട്ടി ആരേയും അറിയിക്കാതെയായിരുന്നു നവദമ്പതിമാർ എത്തിയതെങ്കിവും എയർ പോർട്ടിലെ ഇവരെ തേടി ആരാധകർ ഉണ്ടായിരുന്നു. തങ്ങളുടെ ആശംസകൽ പ്രിയപ്പെട്ട താരങ്ങളെ അറിയിക്കുകയും ചെയ്തു

  ആരാധകരെ മുഷിപ്പില്ല

  ഇന്ത്യയിൽ തിരിച്ചെത്തിയ ദീപികയും രൺവീറും തങ്ങളുടെ ആരാധകരെ മുഷിപ്പിച്ചില്ല. ആശംസ നേരാൻ എത്തിയവരോട് തങ്ങളുടെ നന്ദിയും താരങ്ങൾ അറിയിച്ചു. കൂടാതെ ഫോട്ടേ എടുക്കാനും താരങ്ങൾ നിന്നു കൊടുക്കുകയായിരുന്നു. ഇത് ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. രഹസ്യമായി വിവാഹം നടത്തിയതിൽ ചെറിയ പിണക്കം ഇവർക്ക് ഉണ്ടായിരുന്നുവെങ്കിലും താരങ്ങളുടെ ഈ പെരുമാറ്റം എല്ലാം മായ്ച്ചു കളയുകയായിരുന്നു.

  രൺവീറിന്റെ വീട്ടിലേയ്ക്ക്

  എയർ പോർട്ടിൽ നിന്ന് നേരെ നവദമ്പതമാർ പോയത് രൺവീറിന്റെ വീട്ടിലേയ്ക്കാണ്. അവടേയും താരങ്ങളെ തേടി ആരാധകർ എത്തിയിരുന്നു. എല്ലാവർക്കും നന്ദി അറിയിച്ചതിനു ശേഷമാണ് താരങ്ങൾ വീട്ടിനുള്ളിലേയ്ക്ക് പ്രവേശിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്.

  പരമ്പരാഗത വേഷം

  പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ബീജ് നിറത്തിലുളള കുർത്തയും പിങ്ക് നിറത്തിലുള്ള ജാക്കറ്റുമായിരുന്നു രൺവീർ ധരിച്ചിരുന്നത്. കുർത്തയിൽ ആനയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ബീജ് നിറത്തിലുള്ള ചുരിദാർ തന്നെയായിരുന്നു ദീപികയും ധരിച്ചിരുന്നത്. എബ്രോയിഡറി ചെയ്ത ചുവന്ന ഷാൾ ചൂടിയുണ്ടായിരുന്നു. കൂടാതെ ഇന്ത്യൻ നവവധുവിന്റെ ലുക്കിലായിരുന്നു താരം. നെറ്റിയിൽ സിന്ദൂരവും കൈയിൽ മെഹന്തിയും അണിഞ്ഞിരുന്നു.

  വിവാഹ സൽക്കാരം

  വിവാഹ സൽക്കാരം വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വൻ സൽക്കാരമാണ് താരദമ്പതിമാർ ഒരുക്കിയിട്ടുള്ളത്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനായി താരങ്ങൾ ഇറ്റലിയിലേയ്ക്ക് പുറപ്പെടുന്നതിനു മുൻപ് ഫറഖാനും സഞ്ജയ് ലീല ബൻസാലിയേയും നേരിട്ടെത്തി വിവാഹ സൽക്കാരത്തിന് ക്ഷണിച്ചിരുന്നു.

  English summary
  Newlyweds Deepika Padukone and Ranveer Singh are in Mumbai

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more