വിവാഹം മാത്രമല്ല ഹണിമൂണും പരസ്യമാക്കി പ്രിയങ്ക ചോപ്രയും നിക്ക് ജോണ്‍സും! ചിത്രങ്ങള്‍ പുറത്ത്, കാണൂ..
ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ നിന്നും ഡിസംബര്‍ ഒന്ന്, രണ്ട് തീയ്യതികളിലായിരുന്നു പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹം കഴിഞ്ഞത്. ആഡംബര വിവാഹത്തിന്റെ ഫോട്ടോസും വീഡിയോസും അതിവേഗം സോഷ്യല്‍ മീഡിയ വഴി വൈറലായിരുന്നു. വിവാഹഘേഷങ്ങള്‍ അവസാനിച്ചതിന് ശേഷം പ്രിയങ്കയും നിക്കും ഇപ്പോള്‍ ഹണിമൂണ്‍ ട്രിപ്പിലാണ്. ഇരുവരും ഒമാനിൽ ആണെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചനയിലുള്ളത്.
അമേരിക്കന്‍ ഗായകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ നിക്ക് ജോണ്‍സിനൊപ്പം ബീച്ചില്‍ നിന്നുമുള്ള കിടിലന്‍ ഫോട്ടോസ് പ്രിയങ്ക ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന ചിത്രങ്ങള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ബീച്ചിലെ മണലില്‍ നിക്ക് ജോണ്‍സിന്റെ ചുരുക്കെഴുത്തായി എന്‍ജെ(NJ) എന്നും പ്രിയങ്ക ചോപ്ര ജോണ്‍സ് (PCJ) എന്നും എഴുതിയിരിക്കുന്ന ഫോട്ടോയും നടി ഷെയര്‍ ചെയ്തിരുന്നു.

നവംബര്‍ 29 ന് ആരംഭിച്ച പ്രിയങ്കയുടെ വിവാഹ ചടങ്ങുകള്‍ ദിവസങ്ങളോളം നീണ്ട് നിന്നിരുന്നു. മെഹന്തി, സംഗീത് ചടങ്ങുകളും ഹാല്‍ദി ചടങ്ങും തുടങ്ങി പരമ്പരാഗതമായ ആചാരങ്ങളെല്ലാം നടത്തിയിരുന്നു. ഡിസംബര്‍ 2,3 തീയ്യതികളിലായി വധു വരന്മാരുടെ പരമ്പരാഗതമായ മതാചാരങ്ങള്‍ പ്രകാരം ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമായി രണ്ട് രീതിയിലാണ് താരവിവാഹം നടന്നത്.
വിവാഹശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വലിയ വിവാഹസ്തകാരവും സംഘടിപ്പിച്ചിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു അമേരിക്കന്‍ ഗായകനായ നിക്കിനെ പ്രിയങ്ക വിവാഹം കഴിച്ചത്. ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് വിവാഹത്തിന് ശേഷമായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം.


Click it and Unblock the Notifications