വയറ് ചാടാതെ ഇരിക്കാന്‍ രാത്രി ഭക്ഷണം കഴിച്ചില്ല; വിശപ്പ് പോലും ഇല്ലാതായി പോയെന്ന് പ്രശസ്ത നടി നിയ ശര്‍മ്മ

പ്രമുഖ ടെലിവിഷന്‍ താരമാണ് നിയ ശര്‍മ്മ. ആരെയും അതിശയിപ്പിക്കുന്ന ശരീരഭംഗിയും അതുല്യമായ ഫാഷനും അഭിനയത്തിലുള്ള കഴിവുമൊക്കെ ഇതിനകം തന്റെ പ്രകടനത്തിലൂടെ തെളിയിക്കാന്‍ നിയയ്ക്ക് സാധിച്ചിരുന്നു. നിഖിത ഗാന്ധി ആലപിച്ച ഫൂങ്ക് എന്ന ട്രാക്കിനൊപ്പം നിയ കളിച്ച ഡാന്‍സിന് എല്ലാ കോണുകളില്‍ നിന്നും അഭിനന്ദനം ലഭിക്കുകകയും ചെയ്തിരുന്നു. ഗാനത്തിന് അനുയോജ്യമായി നടിയുടെ വയറുകളുടെ ഭംഗിയാണ് ഏറ്റവും കൂടുതല്‍ എടുത്ത് പറഞ്ഞിരുന്നത്.

എല്ലാം തികഞ്ഞൊരു ലുക്കാണ് നിയ ശര്‍മ്മയ്‌ക്കെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇന്റര്‍നെറ്റിലുടനീളം ദേശീ ട്രാക്ക് മുഴങ്ങുകയും ചെയ്യുന്നതോടെ നിയ ശര്‍മ്മയെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. ഇതിനിടയിലാണ് ഡയറ്റ് ചെയ്തതിലൂടെ തന്റെ ശരീരത്തിന് ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് നിയ വെളിപ്പെടുത്തിയത്.

ആര്‍ജെ സിദ്ധാര്‍ഥുമായി സംസാരിക്കുമ്പോഴാണ് ഫ്‌ളാറ്റ് ആയിട്ടുള്ള ബെല്ലി എങ്ങനെയാണ് ഉണ്ടാക്കി എടുത്തതെന്ന് അവതാരകന്‍ ചോദിച്ചത്. 'ഞാന്‍ ഭക്ഷണം കഴിക്കുന്നത് തന്നെ അങ്ങ് നിര്‍ത്തി. ഞാന്‍ ഭക്ഷണം ക്രമികരിക്കുക ആയിരുന്നില്ലെന്നാണ് നിയ പറയുന്നത്. ഞാന്‍ വിശന്ന് ഉണരുകയും വിശന്ന് തന്നെ ഉറങ്ങുകയും ചെയ്യും. ജിമ്മില്‍ പോകുന്നതും വിശന്നിട്ടാണ്. പിന്നീട് എനിക്ക് വിശപ്പ് പോലും തോന്നാതെ ആയി. കാരണം എന്റെ വിശപ്പ് തന്നെ നഷ്ടപ്പെട്ടു. എത്ര ബുദ്ധിമുട്ടിയാലും ആ പാട്ടില്‍ ജോയിന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

nia-sharma

അങ്ങനെ ഞാനത് ചെയ്തു. ഇപ്പോള്‍ എന്റെ വയറിലേക്കാണ് നോക്കിയത്. ഞാന്‍ വളരെ ശരാശരിയായിട്ടുള്ള ഒരു പെണ്‍കുട്ടിയാണ്. അത് ഞാന്‍ അംഗീകരിക്കുന്നുണ്ട്. അങ്ങനെ സംസാരിക്കുന്നതിലും എനിക്ക് കുഴപ്പമില്ല. വെറുപ്പ് എന്നത് വളരെ ശക്തമായൊരു വാക്കാണ്. എന്റെ ശരീരത്തില്‍ ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ഒന്നുമില്ല. എനിക്ക് വയറ് വീര്‍ത്ത് വരുന്ന പ്രശ്‌നങ്ങളുണ്ട്. പലപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവേ ഞാന്‍ മെലിഞ്ഞിട്ടുള്ള ഒരു കുട്ടി ആയിരുന്നു.

വര്‍ഷത്തില്‍ 365 ദിവസവും എനിക്ക് പരന്ന വയര്‍ ഉണ്ടാവില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നിരുന്നു. കാരണം അത് സാധ്യമായിരുന്നില്ല. ഞാന്‍ ഭക്ഷണം കഴിക്കുകയും എന്നിട്ട് ശരീരത്ത് വെള്ളം കോരി ഒഴിക്കുകയും ചെയ്യുമായിരുന്നു. അതോടെ വീര്‍പ്പ് മുട്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്നും നിയ ശര്‍മ്മ പറയുന്നു.

മോഡലായും ടെലിവിഷന്‍ നടിയായിട്ടുമാണ് നിയ ശര്‍മ്മ ശ്രദ്ധിക്കപ്പെടുന്നത്. നേഹ എന്നായിരുന്നു യഥാര്‍ഥ പേരെങ്കിലും അഭിനയത്തിലേക്ക് എത്തിയതോടെ നിയ എന്നാക്കി മാറ്റി. ഹിന്ദിയിലെ പ്രശസ്തമായ പല സീരിയലുകളിലും നിയ അഭിനയിച്ചിരുന്നു. ഒപ്പം വെബ് സീരിസുകളിലും മറ്റ് ടെലിവിഷന്‍ പ്രോഗ്രാമുകളിലുമൊക്കെ സജീവമായതോടെയാണ് ആരാധകര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X