»   » ബോളിവുഡ് താരങ്ങളെ പിന്തള്ളി ഏഷ്യയിലെ സെക്‌സിയസ്റ്റ് വുമണ്‍ ലിസ്റ്റില്‍ മൂന്നാമതെത്തിയ സീരിയല്‍ നടി

ബോളിവുഡ് താരങ്ങളെ പിന്തള്ളി ഏഷ്യയിലെ സെക്‌സിയസ്റ്റ് വുമണ്‍ ലിസ്റ്റില്‍ മൂന്നാമതെത്തിയ സീരിയല്‍ നടി

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരറാണിമാരെ പിന്തളളി ഏഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് വുമണ്‍ ലിസ്റ്റില്‍ മൂന്നാമതെത്തിയത് ഒരു പ്രശസ്ത സീരിയല്‍ നടിയാണ്. ബ്രിട്ടനിലെ ഈസ്റ്റേണ്‍ ഐ ദിനപത്രം അടുത്തിടെ പുറത്തുവിട്ട പട്ടികയിലാണ് 25 കാരിയായ നടി മൂന്നാമതെത്തിയത്.

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും ആലിയ ഭട്ടുമെല്ലാം ലിസ്റ്റിലുണ്ടായിരുന്നെങ്കിലും അവരെയെല്ലാം കടത്തിവെട്ടിയ ആ നടി ആരെന്നറിയണ്ടേ...

നിയ ശര്‍മ്മ

ടെലിവിഷന്‍ താരം നിയ ശര്‍മ്മയെയാണ് ബോളിവുഡ് താരങ്ങളെ പിന്തളളി ഏഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് വുമണ്‍ പട്ടികയില്‍ മൂന്നാമതെത്തിയത്. സീ ടിവിയില്‍
പ്രക്ഷേപണം ചെയ്തുവരുന്ന ജമയ് രാജ, ഏക് ഹസാരോം മേം മേരീ ബഹനാ ഹേ തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്കു പരിചിതയായ നടിയാണ് ദില്ലി സ്വദേശിയായ നിയ ശര്‍മ്മ.

ആറാം സ്ഥാനമേ പ്രതീക്ഷിച്ചിരുന്നുളളൂ

കഴിഞ്ഞ വര്‍ഷത്തെ പ്രകടനമനുസരിച്ച് അഞ്ചോ ആറോ സ്ഥാനമമേ പ്രതീക്ഷിച്ചിരുന്നുള്ളൂ എന്നാണ് നിയ പറയുന്നത്.ഈ വലിയ നേട്ടത്തില്‍ താന്‍ ആരാധകരോട് കടപെട്ടിരിക്കുന്നുവെന്നും നടി പറയുന്നു.

ഒന്നും രണ്ടും സ്ഥാനത്തുളളവര്‍

ബോളിവുഡ് നടി ദീപിക പദുകോണിനെയാണ് ഏറ്റവും സെക്‌സിയായ ഏഷ്യന്‍ സുന്ദരിയായി തിരഞ്ഞടുത്തത്. രണ്ടാം സ്ഥാനം പ്രിയങ്ക ചോപ്രയ്ക്കാണ്.

ആലിയ ഭട്ടിന് ആറാം സ്ഥാനം

ആലിയ ഭട്ട് ,സോനം കപൂര്‍,കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് നടിമാരെയെല്ലാം പിന്തള്ളിയാണ് നിയ മൂന്നാമത്തെതിയത്. ആലിയ ഭട്ട് ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

English summary
Jamai Raja fame actress Nia Sharma is on cloud nine for becoming the third sexiest Asian woman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam