ദീപാവലി ആഘോഷം, നടിയുടെ വസ്ത്രത്തിന് തീ പിടിച്ചു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ പുറത്ത്
ബോളിവുഡില്‍ താരങ്ങളുടെ ദീപാവലി ആഘോഷത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമായിരുന്നു ഈ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. അമിതാഭ് ബച്ചന്‍ സിനിമാ താരങ്ങള്‍ക്ക് വേണ്ടി വലിയ പാര്‍ട്ടിയായിരുന്നു ഒരുക്കിയിരുന്നത്. ദീപാവലി ആഘോഷത്തിനിടെ ചിലയിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ദീപങ്ങള്‍ കത്തിച്ച് വെച്ചിട്ടുള്ള ആഘോഷമായതിനാല്‍ പലര്‍ക്കും തീപൊള്ളലേറ്റെന്ന വാര്‍ത്തയാണ് വരുന്നത്. ഒരു സീരിയല്‍ താരത്തിന്റെ വസ്ത്രത്തിന് തീപിടിച്ചിരുന്നു. വലിയ അപകടമുണ്ടാവുമായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് നടി രക്ഷപ്പെട്ടത്. ഹിന്ദി സീരിയില്‍ താരം നിയ ശര്‍മ്മയുടെ വസ്ത്രത്തിനാണ് തീ പിടിച്ചത്. ദീപാവലി ആഘോഷത്തിന് വേണ്ടി കത്തിച്ച് വെച്ച വിളക്കില്‍ നിന്നും നടിയുടെ വസ്ത്രത്തിലേക്ക് തീ പിടിക്കുകയായിരുന്നു.
നിരവധി തട്ടുകളുള്ള ലെഹങ്ക ആയിരുന്നതിനാല്‍ താരത്തിന് കൂടുതല്‍ അപകടമൊന്നും പറ്റിയില്ല. തീപിടിച്ച വസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആഘോഷത്തിനിടെ നിയ ഡാന്‍സ് കളിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍ തീ പിടിച്ചത് ആരും അറിഞ്ഞിരുന്നില്ല. 'വിളക്കിന്റെ ശക്തി, നിമിഷ നേരത്തിനുള്ളില്‍ തീ പിടിച്ചു. വസ്ത്രത്തിന് നിരവധി തട്ടുകള്‍ ഉള്ളതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു' എന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ നടി കുറിച്ചത്.


Click it and Unblock the Notifications











