എനിക്ക് സ്വന്തമായൊരു കുടുംബം വേണം! വിവാഹ നിശ്ചയ വാര്‍ത്തകള്‍ക്ക് മറുപടിയുമായി നിക്ക് ജോഹ്നാസ്

By Midhun

ബോളിവുഡിലെന്ന പോലെ ഹോളിവുഡ് സിനിമാ ലോകത്തും തിളങ്ങിയിട്ടുളള നടിയാണ് പ്രിയങ്കാ ചോപ്ര. ഡെയ്ന്‍ ജോണ്‍സന്റെ നായികയായി ബേവാച്ച് എന്ന ചിത്രത്തിലൂടെയായിരുന്നു നടി ഹോളിവുഡിലെത്തിയിരുന്നത്. പോപ് ഗായകന്‍ നിക്ക് ജോഹ്നാസുമായുളള പ്രിങ്കയുടെ ബന്ധത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഹോളിവുഡില്‍ നടന്ന പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം എല്ലാവരിലുമുണ്ടായത്.

പ്രിയങ്കയുടെ ക്ഷണപ്രകാരം നിക്ക് ജോഹ്നാസ് അടുത്തിടെ ഇന്ത്യയിലെത്തിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പ്രിയങ്കയുടെയും നിക്കിന്‌റെയും വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെയായിരുന്നു മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞതായുളള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം നിക്ക് ജോഹ്നാസ് രംഗത്തെത്തിയിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിക്ക് ഇക്കാര്യം പറഞ്ഞത്.

പ്രിയങ്കയും നിക്കും

പ്രിയങ്കയും നിക്കും

നിക്ക് ജോഹ്നാസുമായുളള പ്രിയങ്കയുടെ പ്രണയം മുന്‍പ് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക്കിന് എന്ന കാര്യമാണ് എല്ലാവരിലും ഞെട്ടലുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം മെറ്റ്ഗാലയില്‍ വെച്ചായിരുന്നു പ്രിയങ്കയും നിക്കും ആദ്യമായി കണ്ടുമുട്ടിയിരുന്നത്. അന്ന് റെഡ് കാര്‍പ്പറ്റില്‍ ഇരുവരും ഒന്നിച്ച് പോസ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കാന്‍ തുടങ്ങിയത്. അടുത്തിടെ നിക്ക് ജോഹ്നാസിന്റെ ബന്ധുവിന്റെ കല്യാണത്തിന് പ്രിയങ്ക പങ്കെടുത്തതും പ്രിയങ്കയെ പ്രശംസിച്ച് നിക്കിന്റെ സഹോദരന്‍ സംസാരിച്ചതും ശ്രദ്ധേയമായിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞു

വിവാഹ നിശ്ചയം കഴിഞ്ഞു

അടുത്തിടെയായിരുന്നു ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അതീവ രഹസ്യമായി ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രമായ ഭാരതില് നിന്നുളള പ്രിയങ്കയുടെ പിന്മാറ്റവും നിക്കുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതുകൊണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.

നിക്കിന്റെ മോതിരം

നിക്കിന്റെ മോതിരം

വിവാഹ നിശ്ചയത്തിനു മുന്‍പ് ന്യൂയോര്‍ക്കിലെ ജ്വല്ലറി അടച്ചിട്ട് നിക്ക് മോതിരം വാങ്ങിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രിയങ്കയുടെ പിറന്നാള്‍ ദിനത്തില്‍ ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നും ഇത്തവണത്തെ പിറ്ന്നാള്‍ ലണ്ടനില്‍ വെച്ച് പ്രിയങ്ക നിക്കിനൊപ്പം ആഘോഷിച്ചിരുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിക്ക് പറഞ്ഞത്

നിക്ക് പറഞ്ഞത്

അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹ നിശ്ചയ വാര്‍ത്തകളോട് നിക്ക് പ്രതികരിച്ചിരുന്നത്. എത്രയും പെട്ടെന്ന് തനിക്ക് ഒരു കുടുംബം ആരംഭിക്കണമെന്ന് പറഞ്ഞായിരുന്നു നിക്ക് തുടങ്ങിയത്. എനിക്ക് മാത്രം സ്വന്തമായൊരു കുടുംബം എന്നതാണ് ലക്ഷ്യമെന്നും അതെത്രയും പെട്ടെന്നു തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ക് പറയുന്നു. ക്യത്യമായ സമയം എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ലെന്നും നിക്ക് അഭിമുഖത്തില് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X