താരജോഡികളുടെ എന്‍ഗേജ്‌മെന്റ് ആഘോഷമാക്കി ആരാധകര്‍! സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹം!!

By Midhun

പ്രിയങ്കയും നിക്ക് ജോഹന്‌സുമായുളള പ്രണയം ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്‌തൊരു കാര്യമായിരുന്നു. ഹോളിവുഡില്‍ സജീവമായ ശേഷമായിരുന്നു നിക്കു ജോഹ്നാസുമായുളള പ്രിയങ്കയുടെ ബന്ധം എല്ലാവരും അറിഞ്ഞത്. പല സ്വകാര്യ ചടങ്ങുകളിലും ഒരുമിച്ച് കണ്ടപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും സ്ഥിരീകരിച്ചിരുന്നത്.

നിക്കിനൊപ്പമുളള പ്രിയങ്കയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായുളള ഗോസിപ്പുകള്‍ നിരവധി വന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എല്ലാവിധ ആകാംക്ഷകള്‍ക്കും വിരമാമിട്ട് ഇരുതാരങ്ങളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞു

വിവാഹ നിശ്ചയം കഴിഞ്ഞു

പ്രിയങ്കയുടെയും നിക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഗേജ്‌മെന്റ്‌
ചിത്രങ്ങള്‍ ലീക്കായതോടെയാണ് പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ച ചടങ്ങുകള്‍ നടന്നത്. ആരാധകര്‍ ഏറെ നാളായി ഉറ്റുനോക്കിയൊരു വിവാഹമായിരുന്നു ഇവരുടെത്. എന്നാല്‍ അധിക പേരുടെയും സംശയങ്ങള്‍ക്ക് കൃത്യമായൊരു മറുപടി തരാന്‍ ഇരുതാരങ്ങളും തയ്യാറായിരുന്നില്ല. തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക അന്ന് പ്രതികരിച്ചിരുന്നത്. ഒടുവില്‍ എല്ലാമിപ്പോള്‍ പരസ്യമായിരിക്കുകയാണ്.

നിക്കിന്റെ സ്വന്തമായി പ്രിയങ്ക

നിക്കിന്റെ സ്വന്തമായി പ്രിയങ്ക

ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രിയങ്കയുടെയം നിക്കിന്റെയും എന്‍ഗേജ്‌മെന്‍റ് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. എല്ലാവരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. എന്‍ഗേജ്‌മെന്റിന് പ്രിയങ്കയുടെ കുടുംബത്തോടൊപ്പം നിക്കിന്റെ കുടുംബവും എത്തിയിരുന്നു.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യയിലെ പരമ്പരാഗത രീതിയിലുളള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു നിക്കും പ്രിയങ്കയും ചടങ്ങിനെത്തിയിരുന്നത്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടെയും നിശ്ചയം നടന്നത്. മുന്‍പ് വിവാഹ വാര്‍ത്തകള്‍ സമയത്ത് ഇരുവരും തമ്മിലുളള പ്രായ വ്യത്യാസത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായമെന്ന് പറഞ്ഞായിരുന്നു ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നത്.

ആശംസകളുമായി ആരാധകര്‍

ആശംസകളുമായി ആരാധകര്‍

പ്രിയങ്കയുടെയും നിക്കിന്റെ വിവാഹത്തിന് ആശംസകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് താരങ്ങള്‍ ആശംസകളുമായി എത്തിയത്. നിക്കിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് എല്ലാവരും ആശംസകളുമായി എത്തിയിരിക്കുന്നത്.

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

കാണൂ

കാണൂ

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X