കുഞ്ഞുങ്ങള്‍ ഒരുപാട് ജീവിതത്തില്‍ വേണമെന്നാണ് എന്റെ ആഗ്രഹം,മനസുതുറന്ന് പ്രിയങ്ക ചോപ്രയുടെ നിക്ക്
ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ കാരമാണ് പ്രിയങ്കാ ചോപ്ര. ഹോളിവുഡിലും സജീവമായ ശേഷമായിരുന്നു നടി പോപ്പ് ഗായകനായ നിക്കുമായി പ്രണയത്തിലായത്. തുടര്‍ന്ന് 2018ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരുന്നു പ്രിയങ്ക.
ഗ്ലാമറസായി തെലുങ്ക് താരത്തിന്‌റെ ചിത്രങ്ങള്‍, പുതിയ ഫോട്ടോസ് കാണാം
താരദമ്പതികളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. അതേസമയം ഒരഭിമുഖത്തില്‍ ജീവിതത്തിലെ തന്റെ എറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് വെളിപ്പെടുത്തി നിക്ക് ജോഹ്നാസ് എത്തിയിരുന്നു. തന്‌റെയും പ്രിയങ്കയുടെയും ജീവിതത്തില്‍ ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്നാണ് ആഗ്രഹമെന്ന് ഗായകന്‍ പറയുന്നു.

അവള്‍ക്കൊപ്പം ഇപ്പോഴുളളതുപോലെ തന്നെ ഇനിയും സുന്ദരമായ ഒരു ജീവിതമുണ്ടാകണമെന്നും ഒരുപാട് കുഞ്ഞുങ്ങള്‍ വേണമെന്നും നിക്ക് പറയുന്നു. തന്‌റെ ജീവിതത്തില്‍ പ്രിയങ്കയുടെ സന്തോഷങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും നിക്ക് ജോഹ്നാസ് പറഞ്ഞു. ദൈവം ഞങ്ങളെ ഒരുമിപ്പിച്ചതാണ് ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമായി കരുതുന്നത്.

ഇനിയും ആ അനുഗ്രഹം തുടരട്ടെ. അവള്‍ക്കൊപ്പം ഇപ്പോള്‍ ഉളളതുപോലെ തന്നെ സുന്ദരമായ ഒരു ജീവിതം ഉണ്ടാകണം. ഞങ്ങളുടെ ജീവിത യാത്ര ഇപ്പോള്‍ മനോഹരമാണ്. ഇനിയും അത് അങ്ങനെ തന്നെ വേണം. പ്രിയങ്കയുടെ സന്തോഷമാണ് എനിക്ക് പ്രധാനം. എപ്പോഴും അതിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്.

മുന്നോട്ട് ഒരുപാട് കുഞ്ഞുങ്ങള്‍ ജീവിതത്തില്‍ വേണമെന്നാണ് എന്റെ ആഗ്രഹം. ദൈവം അനുവദിച്ചാല്‍ ഭാവിയില്‍ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിക്ക് ജോഹ്നാസ് പറഞ്ഞു. അതേസമയം വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു പ്രിയങ്കാ ചോപ്ര. ബോളിവുഡ് സിനിമകളില്‍ അഭിനയിച്ച് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

അടുത്തിടെയാണ് നടിയുടെ എറ്റവും പുതിയ ചിത്രമായ വൈറ്റ് ടൈഗര്‍ പുറത്തിറങ്ങിയത്. ഈ ചിത്രത്തിലൂടെ ആദ്യമായി ജോഹ്നാസ് കുടുംബത്തില്‍ ഓസ്‌കര്‍ പ്രിയങ്ക നേടുമെന്ന് നിക്ക് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ വാക്കുകള്‍ ഭാര്യ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ താരമാണ് പ്രിയങ്കാ ചോപ്ര. അഭിനേത്രി എന്നതിലുപരി അവതാരകയായും നടി സജീവമായിരുന്നു. ബോളിവുഡില്‍ കൂടുതല്‍ ആരാധകരുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രിയങ്കാ ചോപ്ര.


Click it and Unblock the Notifications