പ്രിയങ്കയില്‍ നിന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഞാന്‍ അറിഞ്ഞു: നിക്ക് ജോഹ്നാസ്

By Midhun Raj

പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക്ക് ജോഹ്നാസിന്റെയും പുതിയ വിശേഷങ്ങളറിയാന്‍ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വിവാഹ ശേഷവും തങ്ങളുടെ പുതിയ ചിത്രവും വീഡിയോസുമെല്ലാം പങ്കുവെച്ച് താരജോഡികള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. കഡ്വാ ചൗത്ത് ആഘോഷങ്ങളോടനുബന്ധിച്ച് നിക്കിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

priyanka chopra-nick johnas

ഇന്ത്യന്‍ സംസ്‌കാരവും ആചാരങ്ങളുമെല്ലാം തനിക്ക് മനസിലായത് പ്രിയങ്കയിലൂടെയാണ് നിക്ക് ജോഹ്നാസ് പോസ്റ്റിലൂടെ പറയുന്നു. എന്റെ ഭാര്യ ഇന്ത്യനാണ്. അവളൊരു ഹിന്ദുവാണ്. എല്ലാരീതിയിലും അസാധ്യമായ വ്യക്തി. അവളുടെ സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും എന്നെ അവള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ അവളെ വളരെയധികം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

എല്ലാവര്‍ക്കും കഡ്വാ ചൗത്ത് ആശംസകള്‍. നിക് ജോഹ്നാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിക്കിനൊപ്പം പ്രിയങ്കയും ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. മുന്‍പ് ഏറെ നാള്‍ പ്രണയിച്ച് ശേഷമായിരുന്നു പ്രിയങ്കയും നിക്കും തമ്മിലുളള വിവാഹം നടന്ന്. വിവാഹ ശേഷം പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവുന്നത്. നിക്ക് ജോഹ്നാസുമായുളള വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരമാണ് പ്രിയങ്കാ ചോപ്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X