പ്രിയങ്കയ്ക്കുളള വെഡ്ഡിംഗ് ഗിഫ്റ്റുമായി നിക്ക് ജോഹ്നാസ്! വൈറലായി ചിത്രങ്ങള്‍! കാണൂ
പ്രിയങ്കാ ചോപ്രയും നിക്ക് ജോഹ്നാസും തമ്മിലുളള വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പല സ്വകാര്യ ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുത്തതോടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത എല്ലാവരും സ്ഥിരീകരിച്ചിരുന്നത്. ഇരുവരുടെയും പ്രണയം ബോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്തൊരു കാര്യമായിരുന്നു. ആരാധകരുടെ ഏറെ നാളത്തെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടായിരുന്നു താരജോഡികളുടെ എന്‍ഗേജ്മെന്റ് അടുത്തിടെ നടന്നിരുന്നത്.
പ്രിയങ്കയുടെയും നിക്കിന്റെയും എന്‍ഗേജ്മെന്റ് ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇവരുടെ എന്‍ഗേജ്മെന്റില്‍ പങ്കെടുത്തിരുന്നത്. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതോടെ ഇരുവരുടെയും വിവാഹത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. വിവാഹത്തിന് ഒരുങ്ങവേ പ്രിയങ്കയ്ക്ക് വേണ്ടി നിക്ക് വാങ്ങിയ വെഡ്ഡിങ് ഗിഫ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

പ്രിയങ്കയും നിക്ക് ജോഹ്നാസും
ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെ വിവാഹ നിശ്ചയം നടന്നിരുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു എന്‍ഗേജ്മെന്റ് നടത്താനുദ്ദേശിച്ചതെങ്കിലും ചിത്രങ്ങള്‍ പുറത്തുവന്നതോടെ എല്ലാവരും അറിയുകയായിരുന്നു. എന്‍ഗേജ്മെന്റ് ചിത്രങ്ങളെല്ലാം ലീക്കായതോടെയാണ് പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുകളുമായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

വിവാഹം ഡിസംബറില്‍
പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം ഡിസംബറില്‍ നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹത്തിന് ശേഷമായിരിക്കും താരജോഡികളുടെ വിവാഹം നടക്കുക. ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചായിരിക്കും പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം നടക്കുകായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പരമ്പരാഗത രീതിയിലുളള വിവാഹം മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളോടെയായിരിക്കും നടത്തുക.

നിക്കിന്റെ വിവാഹ സമ്മാനം
വിവാഹ തിയ്യതി തീരുമാനിച്ചില്ലെങ്കിലും അതിനു മുന്‍പേ പ്രിയങ്കയ്ക്കുളള വെഡ്ഡിംഗ് ഗിഫ്റ്റ് വാങ്ങിയിരിക്കുകയാണ് നിക്ക് ജോഹ്നാസ്. ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടു കൂടിയുളള ഒരു വീടാണ് പ്രിയങ്കയ്ക്കായി നിക്ക് വാങ്ങിയിരിക്കുന്നത്. ഏകദേശം 6.50 മില്യണ്‍ ഡോളര്‍( എകദേശം 48 കോടി)യ്ക്കാണ് നിക്ക് വീട് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്.

ചിത്രങ്ങള്‍ വൈറല്‍
നിക്കിന്റെയും പ്രിയങ്കയുടെയും പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 4129 സ്ക്വയര്‍ ഫീറ്റുളള വീട്ടില്‍ അഞ്ച് ബെഡ് റൂമുകളാണുളളത്. മലയിടുക്കളാല്‍ ചുറ്റപ്പെട്ട വീട്ടില്‍ സ്വിമ്മിങ് പൂളും മറ്റും ആഡംബര സൗകര്യങ്ങളുമുണ്ട്. ബാല്‍ക്കെണിയില്‍ നിന്നും നോക്കിയാല്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയും വിധമാണ് വീടിന്റെ നിര്‍മ്മാണമെന്നാണ് അറിയുന്നത്.
ചിത്രങ്ങള്‍ കാണൂ


Click it and Unblock the Notifications