'ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു'; പ്രിയങ്ക ചോപ്രയ്ക്ക് ജൻമ ദിനാശംസകളുമായി നിക് ജോനാസിന്റെ കുടുംബം

​​​ആ​ഗോള താരമായ പ്രിയങ്ക ചോപ്രയ്ക്ക് ഇന്ന് 40 വയസ് പൂർത്തിയായിരിക്കുകയാണ്. ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം പിറന്നാൾ ആഘോഷത്തിലാണ് പ്രിയങ്ക. ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈ വരിച്ച പ്രിയങ്ക ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ അനവധിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഇന്ത്യയിൽ നിന്ന് നേടിയ നടി അമേരിക്കയിൽ ടെലിവിഷൻ രം​ഗത്തെ പീപ്പിൾ ചോയ്സ് അവാർഡ് രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.

ഹോളിവുഡിലെ ഒരു പിടി ചിത്രങ്ങളിലും റിയാലിറ്റി ഷോകൾക്കും നടി ഒപ്പു വെച്ചിട്ടുമുണ്ട്. ബോളിവുഡ് കരിയറിലെ മികച്ച സമയത്ത് നിൽക്കവെ ഹോളിവുഡിലേക്ക് ചേക്കേറി വിജയം കൈവരിച്ച പ്രിയങ്കയുടെ നേട്ടങ്ങൾ അത്ഭുതത്തോടെയാണ് സിനിമാ ലോകം കാണുന്നത്.

priyanka chopra

ഇന്ന് ഒരു അഭിനേത്രി എന്നതിനപ്പുറം ലോകമറിയപ്പെടുന്ന ഒരു സെലിബ്രറ്റിയാണ് പ്രിയങ്ക ചോപ്ര. മുൻ വർഷങ്ങളിൽ കരിയർ തിരക്കുകളിൽ മുഴുകിയ പ്രിയങ്ക നിക് ജോനാസുമായുള്ള വിവാഹ ശേഷം വ്യക്തി ജീവിതത്തിലെ സമയത്തിലും വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. അടുത്തിടെ വാടക ​ഗർഭ ധാരണത്തിലൂടെ നിക്കിനും പ്രിയങ്കയ്ക്കും ഒരു കുഞ്ഞും പുറന്നിരുന്നു.

nick  jonas family

പിറന്നാൾ ദിനത്തിൽ നിക്കിന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം പ്രിയങ്ക ചോപ്രയ്ക്ക് ആശംസകളിയിച്ചിട്ടുണ്ട്. 'ഹാപ്പി ബർത്ത് ഡേ പ്രിയങ്ക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു,' എന്നാണ് നിക്കിന്റെ പിതാവ് പോൾ കെവിൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. നിക്കിന്റെ സഹോദരങ്ങളായ ജോ ജോനാസും കെവിൻ ജോനാസും പ്രിയങ്കയ്ക്ക് ആശംകളറിയിച്ചിട്ടുണ്ട്.

കെവിന്റെ മകളോടൊപ്പം പ്രിയങ്ക ഇരിക്കുന്ന ചിത്രവും കെവിൻ ജോനാസ് പങ്കുവെച്ചിട്ടുണ്ട്. 'എന്റെ പ്രണയത്തിന് ജൻമദിനാശംകൾ, ജൂലൈ മാസത്തിലെ രത്നം. നിന്നോടൊപ്പം ജീവിതമെന്ന് വിളിക്കുന്ന ഈ രസകരമായ സവാരിയിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,' എന്നാണ് ഭർത്താവ് നിക് ജോനാസിന്റെ പിറന്നാൾ ആശംസ.

pc

2018 ഡിസംബറിലാണ് നിക് ജോനാസും പ്രിയങ്കയും വിവാഹിതരായത്. വിവാഹ സമയത്ത് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ഏറെ ചർച്ചയായിരുന്നു. നിക്ക് 26 വയസ്സും പ്രിയങ്കയ്ക്ക് 36 വയസ്സുമായിരുന്നു വിവാഹ സമയത്തെ പ്രായം. കുടുംബ ജീവിതത്തെക്കുറിച്ചുള്ള സ്റ്റീരിയോ ടെെപ് കാഴ്ചപ്പാടുകൾ മാറ്റി മറിച്ച താരമാണ് പ്രിയങ്കയെന്നാണ് ആരാധകർ പറയുന്നത്.

നിലവിൽ അമേരിക്കയിലാണ് നിക്കും പ്രിയങ്കയും താമസിക്കുന്നത്. ഇടയ്ക്ക് ദമ്പതികൾ ഇന്ത്യയിലേക്കും വരാറുണ്ട്. മാലതി മേരി എന്നാണ് തങ്ങളുടെ കുഞ്ഞിന് പ്രിയങ്കയും നിക്കും നൽകിയിരിക്കുന്ന പേര്. കുഞ്ഞിന്റെ ചിത്രങ്ങൾ ഇതുവരെയും ഇവർ പുറത്തു വിട്ടിട്ടില്ല.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X