എന്റെ വീട്ടിലെ സിലിണ്ടർ വരെ ചുമന്നു! അതും വിവാഹസമയത്ത്.. രസകരമായ സംഭവം വെളിപ്പെടുത്തി നടി

ഏറെ വിവാദങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്ന താര വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റേയും. പ്രായ വ്യത്യാസമായിരുന്നു ഇവരുടെ വിവാഹത്തിലെ വില്ലൻ. നിക്കിനെക്കാലും 10 വയസ്സിനു മുതിർന്നതാണ് പ്രിയങ്ക. ഇത് വിവാഹത്തിന് വലിയ വിവദാങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. എന്നാൽ വിവാദങ്ങൾക്കും ഒടുവിൽ 2018 ൽ താരങ്ങൾ വിവാഹിതരാവുകയായിരുന്നു.

priyanka chopra

വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും ഈ താരവിവാഹം വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇപ്പോഴിത വിവാഹസമയത്തുണ്ടായ രസകരമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കപിൽ ശർമ്മ അവതാരകനായി എത്തുന്ന കപിൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയിൽ വിവാഹം

ഇന്ത്യയിൽ വെച്ചായിരുന്നു പ്രിയങ്കയുടേയും നിക്ക് ജോനാസിന്റേയും വിവാഹം നടക്കുന്നത്. ഹിന്ദു-ക്രിസ്തീയ വിധിപ്രകാരമായിരുന്നു താര വിവാഹം. വിവാഹത്തിന് മുന്നോടിയായി 10 ദിവസം മുൻപ് തന്നെ അമേരിക്കയിൽ നിന്ന് നിക്കും ഫാമിലിയും ഇന്ത്യയിൽ എത്തിയിരുന്നു. നിക്കിന്റെ മാതാപിതാക്കളോടൊപ്പം സഹോദരന്മാരും ഭാര്യയും ഒരാളുടെ കാമുകിയുമായിരുന്നു ഇന്ത്യയിൽ എത്തിയത്.

സിലിണ്ടർ വരെ  എടുത്തു

തന്റെ വീട്ടുകാർക്കൊപ്പം എല്ലാ സഹായവും ചെയ്ത് നിക്ക് കൂടെ തന്നെയുണ്ടായിരുന്നു എന്ന് പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞു. വിവാഹത്തിനു വേണ്ടി ഇന്ത്യയിലെത്തിയ നിക്കും കുടുംബവും പ്രിയങ്കയ്ക്കും വീട്ടുകാർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. വിവാഹ തിരക്കിനിടയിൽ ഗ്യാസ് സിലിണ്ടർവരെ അദ്ദേഹം എടുത്തിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങൾക്കൊപ്പം എല്ലാ കാര്യത്തിലും നിക്ക് കൂടെയുണ്ടായിരുന്നു.

 ക്രിക്കറ്റ്  മത്സരം

വിവാഹത്തിനും മുൻപ് നടന്ന ക്രിക്കറ്റ് മത്സരത്തെ കുറിച്ചും പ്രിയങ്ക നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു . തന്റെ കസിൻസെല്ലാം ക്രിക്കറ്റ് ആരാധകരാണ്. വിവാഹത്തിനു മുൻപ് എല്ലാവരും ഒന്നിച്ചു കൂടിയപ്പോൾ വധുവിന്റേയും വരന്റേയും വീട്ടുകാർ രണ്ട് ടീമുകളായി പിരിഞ്ഞ് ക്രിക്കറ്റ് കളിച്ചിരുന്നു. നിക്ക് ഒരു ബേസ് ബോൾ പ്ലേയറാണ്. ക്രിക്കറ്റും ഇതും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ വധുവിന്റെ ടീമാണ് ജയിച്ചത്.- പ്രിയങ്ക പറഞ്ഞിരുന്നു.

  ഏറ്റവും  മികച്ച മനുഷ്യൻ

വിവാഹം കഴിഞ്ഞ് തൊട്ട് പിന്നാലെ തന്നെ താരങ്ങൾ വേർ പിരിയുന്നു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അത് വെറും ഗോസിപ്പ് വപാർത്തകൾ മാത്രമാണ് എന്ന് തെളിയിക്കുന്ന തരത്തലായിരുന്ന താരങ്ങളുടെ ജീവിതം. താരങ്ങളുടെ അവധി ആഘോഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. താൻ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നിക്ക്. തന്നെ കുറിച്ച് ഓർക്കാനും പരിഗണിക്കാനും സ്‌നേഹിക്കാനും ലാളിക്കാനുമൊക്കെ ഒരാളുണ്ടാവുകയെന്നത് വലിയ ഭാഗ്യമാണ്

അച്ഛനെ പോലെ

തന്റെ പിതാവിനെ പോലെയാണ് നിക്ക്. പല കാര്യങ്ങളിലും സമാനതകൾ തോന്നിയിട്ടുണ്ട്. സമീപനങ്ങളിലും ചിന്താഗതികളും ഏകദേശം ഒരുപോലെയാണ്. . നിക്ക് ജീവിതത്തിലേയ്ക്ക് വന്നതിനു ശേഷം വ താന്‍ കൂടുതല്‍ സന്തോഷവതിയായെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള ഒരു ഭർത്താവിനെയാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X