നീല ലെഹങ്കയിൽ നെറുകിൽ സിന്ദൂരമണിഞ്ഞ് പ്രിയങ്ക!! സിമ്പിൾ ലുക്കിൽ നിക്കും, റിസപ്ഷൻ ചിത്രങ്ങൾ..
ബോളിവുഡ് താരങ്ങൾക്കായി ഡിസംബർ 20 വ്യാഴ്ച ഗംഭീര വിവാഹ വിരുന്ന് താരങ്ങൾ ഒരുക്കിയിട്ടുണ്ട്
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജൊനാസിന്റേയും റിസപ്ഷൻ ചിത്രങ്ങളാണ്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി മുംബൈയിൽ വെച്ചാരുന്നു റിസപ്ഷൻ സംഘടിപ്പിച്ചത്. പ്രമുഖ ബോളിവുഡ് ഡിസൈൻ സബ്യാസാചി ഡിസൈൻ ചെയ്ത നില നിറത്തലുള്ള ലഹങ്കയും സബ്യാസാചിയുടെ തന്നെ കളക്ഷനിൽ നിന്നുള്ള അഭരണവുമായിരുന്നു ദീപിക ധരിച്ചിരുന്നത്. നെറ്റിയിൽ സിന്ദൂരം ധരിച്ച് സിമ്പിൾ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. നില നിറത്തിലുളള സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം.

തന്റെ ജീവിതത്തിലെ വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണിത് . തനിയ്ക്ക് ഈ മനോഹ നിമിഷം ഒരുക്കി തന്ന മാതാപിതാക്കൾക്കും കുടുംബത്തിനു സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ആ അവസരത്തിൽ പ്രിയങ്ക തന്റെ അച്ഛനേയും ഓർത്തു. സുഹൃത്തുക്കൾക്കായി മുംബൈയിൽ ആദ്യമായി സംഘടിപ്പിക്കുന്ന റിസപ്ഷനായിരുന്നു ഇത്.
ബോളിവുഡ് താരങ്ങൾക്കായി ഡിസംബർ 20 വ്യാഴ്ച ഗംഭീര വിവാഹ വിരുന്ന് താരങ്ങൾ ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് ഒന്നടങ്കം സൽക്കാരത്തിന് എത്തുമെന്ന് പുറത്തു വരുന്ന റിപ്പോർട്ട്. ഇതിനു മുൻപ് ദില്ലിയിൽ സൽക്കാര ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുളള രാഷ്ട്രീയ സംസ്കാരിക മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ഡിസംബർ 1,2 തീയതികളിൽ രാജസ്ഥാനിലെ ജോധ്പൂരിൽവെച്ചായിരുന്നു താര വിവാഹം നടന്നത്. ബോളിവുഡിൽ നിന്ന് സൽമാൻഖാന്റെ സഹോദരി അർപ്പിത ഖാനും മുകേഷ് അംബാനിയുടേ കുടുംബവുമാണ് വിവാഹത്തിൽ പങ്കെടുത്തത്.


Click it and Unblock the Notifications