അവൾക്ക് മുമ്പ് മറ്റ് സ്ത്രീകൾക്ക് മെസേജ് അയിച്ചിട്ടുണ്ട്, പക്ഷെ...; പ്രിയങ്ക വന്ന ശേഷമുള്ള മാറ്റം; നിക്

പ്രായവ്യത്യാസം പ്രണയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച ഒരുപാട് താരങ്ങളുണ്ട്. മലൈക അറോറ, അർജുൻ കപൂർ, നസ്രിയ, ഫഹദ് ഫാസിൽ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹ​രണമാണ്. പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുള്ളവരാണ് നടി പ്രിയങ്ക ചോപ്രയും പോപ് ​ഗായകനായ ഭർത്താവ് നിക് ജോനാസും. പ്രിയങ്കയുടെ പ്രായം നാൽപതാണ്. നിക് ജോനാസിന് മുപ്പതും. തന്റെ 26ാം വയസ്സിലാണ് നിക് ജോനാസ് വിവാഹം കഴിക്കുന്നത്.

പ്രിയങ്ക ചോപ്ര 2000 ൽ മിസ് വേൾഡ് കിരീടം ചൂടുമ്പോൾ നിക് ജോനാസിന് ഏഴ് വയസ്സാണ് പ്രായം. ഇക്കാര്യം പ്രിയങ്കയോട് പറയുന്നതാവട്ടെ നടിയുടെ അമ്മായിമ്മയും. പ്രായവ്യത്യാസം തങ്ങളുടെ ബന്ധത്തെ ബാധിച്ചില്ലെന്ന് നിക്കും പ്രിയങ്കയും തെളിയിച്ചു. മുപ്പതുകളുടെ അവസാനത്തിലാണ് നടി അമ്മയാവുന്നത്. ഈ പ്രായത്തിൽ കുഞ്ഞിനെ ​ഗർഭം ധരിക്കുന്നത ഉചിതമല്ലാത്തതിനാൽ വാടക ​ഗർഭധാരണം വഴിയാണ് പ്രിയങ്ക കുഞ്ഞിനെ സ്വീകരിച്ചത്.

Nick Jonas, Priyanka Chopra

പ്രായം മുപ്പതുകളുടെ തുടക്കത്തിലായിരിക്കെ തന്നെ നടി എ​ഗ് ഫ്രീസിം​ഗും ചെയ്തിരുന്നു. കരിയറിൽ ശ്രദ്ധ കൊടുക്കുന്ന സ്ത്രീകൾക്ക് ഈ മാർ​ഗം സ്വീകരിക്കാമെന്ന് കഴിഞ്ഞ ദിവസം നടി അഭിപ്രായപ്പെടുകയും ചെയ്തു. പ്രിയങ്കയെക്കുറിച്ച് നിക് ജോനാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ചാറ്റ് ഷോയിലാണ് നിക് ഭാര്യയെക്കുറിച്ച് സംസാരിച്ചത്.

പ്രിയങ്കയ്ക്ക് മുമ്പ് മറ്റ് സ്ത്രീകൾക്ക് മെസേജ് അയച്ചിരുന്നോ എന്ന ചോദ്യത്തിന് നിക് മറുപടി നൽകി. പ്രിയങ്ക കടന്ന് വരുന്നതിന് മുമ്പുള്ള തന്റെ ജീവിതം ഓർമ്മയിൽ പോലുമില്ലെന്നാണ് നിക് വ്യക്തമാക്കിയത്. പ്രിയങ്കയ്ക്ക് ആദ്യമായി അയച്ച മെസേജ് എന്താണെന്നായി അടുത്ത ചോദ്യം. തന്റെ ആദ്യ മേസേജിന്റെ ഫോട്ടോ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി നിക് ഇത് കാണിക്കുകയും ചെയ്തു.

നമ്മൾ തമ്മിൽ പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. നമുക്ക് നേരിട്ട് പരിചയപ്പെടാമെന്ന് തോന്നുന്നു എന്നാണ് നിക് അയച്ച മെസേജ്. ഇതിന് പ്രിയങ്കയുടെ മറുപടിയും വന്നു. നമുക്ക് സോഷ്യൽ മീഡിയയിലെ മേസേജ് ഒഴിവാക്കി നേരിട്ട് മെസേജ് അയക്കാം. അല്ലെങ്കിൽ എന്റെ ടീം കാണുമെന്നാണ് പ്രയങ്ക അന്ന് കൊടുത്ത മറുപടി.

Nick Jonas, Priyanka Chopra

പിന്നീട് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയും ചെയ്തു. പ്രിയങ്കയ്ക്ക് മുമ്പ് മറ്റ് സ്ത്രീകളുമായി മെസേജ് ചെയ്തിട്ടുണ്ട്. പക്ഷെ തന്നെ സംബന്ധിച്ച് ഭാര്യയുടെ മെസേജായിരുന്നു പ്രധാനമെന്നും നിക് ജോനാസ് തുറന്ന് പറഞ്ഞു. നിക് ജോനാസിന്റെ 25 വയസ്സിലാണ് അന്ന് 35 കാരിയായിരുന്ന പ്രിയങ്കയെ കണ്ടുമുട്ടുന്നത്.

നിക് ജോനാസിന്റെ പ്രായക്കുറവ് മൂലം തുടക്കത്തിൽ ഈ ബന്ധത്തിലേക്ക് കടക്കാൻ മടിച്ചിരുന്നെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിരുന്നു. താൻ വിവാഹം കഴിച്ച് കുടുംബമാവണമെന്ന ചിന്തയിലായിരുന്നു. നിക്കിന് ഈ പ്രായത്തിൽ അതാണോ വേണ്ടതെന്ന് അറിയില്ലായിരുന്നു എന്നും പ്രിയങ്ക തുറന്ന് പറഞ്ഞു. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കെത്തി വിജയം കൈവരിച്ച പ്രിയങ്ക തന്റെ ജീവിതവും അവിടെ കെട്ടിപ്പടുത്തു.

ലോസ് ആഞ്ചലസിൽ താമസിക്കുന്ന പ്രിയങ്ക വല്ലപ്പോഴുമാണ് ഇപ്പോൾ ഇന്ത്യയിലേക്ക് വരാറ്. കഴിഞ്ഞ ദിവസം ബന്ധുവായ നടി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയത്തിന് പ്രിയങ്ക നാട്ടിലെത്തിയിരുന്നു. ഹിന്ദി സിനിമകളിൽ നടിയെ കണ്ടിട്ട് നാളേറെയായി. ജീ ലേ സരയാണ് ഒടുവിൽ പ്രഖ്യാപിച്ച പ്രിയങ്കയുടെ ഹിന്ദി സിനിമ. സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. പ്രിയങ്ക അഭിനയിച്ച സിതാഡെൽ എന്ന ഹോളിവുഡ് സീരീസ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

More from Filmibeat

Read more about: nick jonas priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X