മുന്‍ കാമുകിമാരില്‍ നിന്നും ഭാര്യ പ്രിയങ്ക ചോപ്രയ്ക്കുള്ള വ്യത്യാസം എന്താണെന്ന് വെളിപ്പെടുത്തി നിക് ജോന്‍സ്

ലോകസുന്ദരിയും ബോളിവുഡിലെ മുന്‍നിര നായികയുമായ പ്രിയങ്ക ചോപ്രയുടെ വിവാഹം ഏറെ വാര്‍ത്ത പ്രധാന്യം നേടിയതാണ്. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനസുമായി കുറച്ച് നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമായിരുന്നു താരവിവാഹം നടന്നത്. അതിന് മുന്‍പ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു.

പ്രിയങ്കയെക്കാളും നിക്കിന് പ്രായം ഏറെ കുറവായതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മുന്‍കാമുകിമാരില്‍ നിന്നും പ്രിയങ്കയെ വേറിട്ട് നിര്‍ത്തുന്ന കാര്യത്തിനുള്ള മറുപടി പറയുകയാണ് നിക്ക്. സ്‌പേസ് മാന്‍ എന്ന പുതിയ സംഗീത ആല്‍ബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു ഭാര്യയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് നിക്ക് തുറന്ന് സംസാരിച്ചത്.

'ഒരു യഥാര്‍ഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കല്‍ കണക്ഷന്‍ അനുഭവപ്പെടും. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ ഭാഗ്യമുള്ളവരാണെന്നാണ് നിക്ക് പറയുന്നത്. പ്രിയങ്കയുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കള്‍ എന്ന രീതിയിലുള്ള ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതല്‍ മനോഹരമാക്കുന്നത്.

priyanka-chopra

വിവാഹ ശേഷമുള്ള സംഭവബഹുലമായ ആദ്യ കുറച്ച് വര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്. എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്ന മികച്ചൊരു ജീവിത പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ വളരെയേറെ അനുഗ്രഹീക്കപ്പെട്ടിരിക്കുകയാണ്. അവള്‍ക്കും അങ്ങനെ തന്നെയാണെന്നാണ് എന്റെ പ്രതീക്ഷ എന്നും നിക് പറയുന്നു.

അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

2018 ല്‍ പ്രശസ്തമായ മെറ്റ് ഗാല പുരസ്‌കാര വേദിയില്‍ നിന്നുമായിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജോന്‍സും കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവര്‍ക്കുമുള്ളില്‍ ഇഷ്ടം തോന്നിയിരുന്നു. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഒന്നിച്ചെത്തിയതോടെ ഇഷ്ടം പ്രണയമായി. പ്രിയങ്കയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് ലോകപ്രശസ്തരായ പല നടിമാരുമായി നിക് പ്രണയത്തിലായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ഇഷ്ടത്തിലായി വളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യയില്‍ വെച്ച് രണ്ട് ആചാരപ്രകാരമായിരുന്നു താരവിവാഹം നടന്നത്. ശേഷം ഭര്‍ത്താവിനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണത്തെ കുറിച്ച് മുന്‍പ് പല തവണ പ്രിയങ്ക തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പ്രിയങ്കയെ കുറിച്ച് പറഞ്ഞ നിക്കിന്റെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X