കടലിൽ വീഴാൻ പോയ പ്രിയങ്കയെ താങ്ങി നിർത്തി നിക്ക്!! ഒഴിവായത് വൻ ദുരന്തം, വീഡിയോ വൈറൽ
വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ നടി പ്രിയങ്ക ചേപ്ര സജീവമാണ്. ഭർത്താവ് നിക്കിനോടൊപ്പമുളള ചിത്രങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിക്കിന്റേയും പ്രിയങ്കയുടേയും പുതിയ വീഡിയോയാണ്. നിക്ക് ജോനാസിന്റെ സഹോദരൻ ജോ ജോനാസിന്റെ വിവാഹത്തിനിടെയുള്ള വീഡിയോയാണിത്.

പരിസിൽവെച്ചാണ് വിവാഹം നടക്കുന്നത്. ഉല്ലാസ ബോട്ടിൽ നൃത്തം ചെയ്യുന്നതിനിടെ പ്രിയങ്ക കാൽ വഴുത വീഴാൻ പോകുമ്പോൾ രക്ഷകനായി എത്തി താങ്ങി എടുക്കുകയാണ് നിക്ക്. ബോളിവുഡ് സിനിമയിലെ റൊമാന്റിക് രംഗത്തിന് സമാനമായ രംഗമായിരുന്നു ഇത്. സിനിമ സ്റ്റൈൽ രംഗമാണെങ്കിലും ഒരു വലിയ അപകടമാണ് നിക്ക് കാരണം ഒഴിവായത്.നൃത്തം ചെയ്യുന്നതിനിടെ പ്രിയങ്കയുടെ കയ്യിൽ വൈൻ ഗ്ലാസ് ഉണ്ടായിരുന്നു. വീഴ്ചയ്ക്കിടെ ഇത് നിലത്ത് വീണിരുന്നു.
ജൂലൈ ആദ്യ ആഴ്ചയാണ് ജോ ജോനാസും സോഫിയയുടേയും വിവാഹം. പരീസിൽവെച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിനു മുന്നോടിയായിട്ടുള്ള ആഘോഷമാണ് ഇപ്പോൾ നടക്കുന്നത്. ദ് സ്കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്ക് മടങ്ങിയെത്തുകയാണ് പ്രിയങ്ക. ഷോണാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ അക്തറും സൈറ വാസിമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications