ലോകസുന്ദരിയ്ക്ക് മത്സരബുദ്ധി കൂടുതലാണ്! ഭാവി വധു കളിയ്ക്കിടെ ചവിട്ടിയെന്ന് പരാതിയുമായി താരം!!
ഏറെ കാലമായി ഇന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം അടുത്തിടെയാണ് നടന്നത്. ഉടന്‍ തന്നെ ബോളിവുഡിലെ മറ്റൊരു താരവിവാഹത്തിന് കൂടി കളമൊരുങ്ങുകയാണ്. ലോകസുന്ദരിയായ പ്രിയങ്ക ചോപ്രയുടെ വിവാഹമാണ് നവംബര്‍ അവസാനത്തോടെ നടക്കാന്‍ പോവുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പ്രിയങ്കയും കാമുകന്‍ നിക്ക് ജോനസുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ഇന്‍സ്റ്റാഗ്രാം വഴി നിക്ക് പുറത്ത് വിട്ടൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. അതില്‍ പ്രിയങ്കയ്‌ക്കെതിരെ ചെറിയൊരു പരാതിയും താരം ഉന്നയിക്കുന്നുണ്ട്. പ്രിയങ്കയ്‌ക്കൊപ്പം മോര്‍ട്ടല്‍ കോമ്പാറ്റ് എന്ന വീഡിയോ ഗെയിം കളിക്കുകയായിരുന്നു. കളി ജയിച്ച പ്രിയങ്ക തുള്ളിച്ചാടുന്ന ചിത്രമാണ് നിക്ക് പങ്കുവെച്ചത്. കളിയുടെ ഹരം കയറിയ പ്രിയങ്ക തന്റെ ചന്തിയ്ക്ക് ചവിട്ടിയെന്നും അവള്‍ക്ക് അല്പം മത്സരബുദ്ധി കൂടുതലാണെന്നുമാണ് നിക്ക് പറയുന്നത്.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെയാണ് പ്രിയങ്ക-നിക്ക് വിവാഹം നടക്കാന്‍ പോവുന്നത്. ജോധ്പൂരില്‍ നിന്നും പരമ്പരാഗതമായ ശൈലിയിലാണ് വിവാഹം നടക്കാന്‍ പോവുന്നത്. രാജകീയ രീതിയില്‍ നടക്കുന്ന താരവിവാഹത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
അതിനിടെ പ്രിയങ്കയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി അടുത്തിടെ നടത്തിയിരുന്നു. തൂവെള്ള നിറമുള്ള വസ്ത്രത്തിലായിരുന്നു പാര്‍ട്ടിയില്‍ പ്രിയങ്ക പങ്കെടുത്തത്. സിംപിള്‍ ലുക്കിലായിരുന്നെങ്കിലും നടിയുടെ ആഭരണങ്ങളുടെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടുമായിരുന്നു. ഏകദേശം 8 കോടിയോളം രൂപ വില വരുന്ന ടിഫാനി ആഭരണങ്ങളായിരുന്നു പ്രിയങ്ക ബ്രൈഡല്‍ പാര്‍ട്ടിയില്‍ അണിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.1 കോടി രൂപ വില വരുന്ന എന്‍ഗേജ്മെന്റ് മോതിരത്തിന് പുറമേയാണ് ഇത്. ഇതെല്ലാം കൂട്ടിയാല്‍ 9.5 കോടി രൂപയോളം വരുമെന്നാണ് പറയുന്നത്.


Click it and Unblock the Notifications