ഇതാണോ പ്രശ്നക്കാരിയായ പ്രിയങ്ക ചോപ്ര!! ഭർത്താവ് നിക്കിന്റെ വീഡിയോ വൈറലാകുന്നു, കാണൂ

നിക്കിന്റെ ഇൻസ്റ്റഗ്രാം നടി പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകൻ നിക് ജോനാസിന്റേയും വിവാഹ മോചനം വൻ ചർച്ച വിഷയമായിരിക്കുകയാണ്. ഒരു മാഗസീനാണ് വിവാഹ മോചന വാർത്ത പുറത്തു വിട്ടത്. പ്രിയങ്കയും നിക്കും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുകയാണെന്നും ഒന്നിച്ചു പേകാൻ കഴിയാത്ത സഹചര്യത്തിലുമാണെന്നായിരുന്നു മാഗസീന്റെ റിപ്പോർട്ട്. വിവാഹ മോചന വാർത്ത പ്രിയങ്ക ആരാധകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകൽ കേവലം ഗോസിപ്പ് മാത്രമാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന കമന്റുകൾ.

2018 ഡിസംബർ അവസാനത്തോടെയായിരുന്നു നിക്ക്- പ്രിയങ്ക വിവാഹം. വൻ ആഘോഷത്തോടെയായിരുന്നു താര വിവാഹം. വിവാഹം കഴിഞ്ഞ് കേവലം മൂന്ന് മാസം മാത്രം കഴിയുമ്പോഴാണ് വിവാഹ മോചന വാർത്ത പ്രചരിക്കുന്നത്. അതേസമയം വിവാഹ മോചന വാർത്തയ്ക്കെതിരെ ഡയറക്ട് പ്രതികരണവുമായി താരങ്ങളോ ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങളോ രംഗത്തെത്തിയിട്ടിസ്സ. എന്നാൽ പാപ്പരാസികളുടെ വായ അടപ്പിക്കാനുളള മരുന്നുമായിട്ട് പ്രിയങ്കയുടെ ഭർത്താവും ഗായകനുമായ നിക്ക് രംഗത്തെത്തിയിട്ടുണ്ട. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

  ആടിപ്പാടി പ്രിയങ്ക

ആടിപ്പാടി പ്രിയങ്ക

വിവാഹ മോചന വാർത്ത സമൂഹമാധ്യമങ്ങളിൽ കത്തി കയറുമ്പോഴാണ് നിക്ക് തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തത്. നിക്ക് ഷോയിൽ പാട്ടുപാടുമ്പോ വേദിയ്ക്ക് പുറത്തു നിന്ന് നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയാണ് നിക്ക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയോട് ഐ വല് യൂ എന്നും പറയുന്നുണ്ട്. കൂടാതെ ഏറ്റവും ക്യൂട്ടസ്റ്റ് ഭാര്യയാണ് പ്രിയങ്ക എന്നു മറ്റൊരു വീഡിയോ പങ്കുവെച്ചതിനു ശേഷം നിക്ക് കുറിച്ചു.

 ഇത് എന്റെ  കുടുംബം

ഇത് എന്റെ കുടുംബം

വിവാഹ വാർത്തയെ തള്ളി കളയുന്ന രീതിയിലുളള പ്രതികരണവുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. ജോനസ് സഹോദരൻമാരുടെ ഷോയ്ക്ക് ഇടയിലുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പാപ്പരാസികളുടെ വായ താരം അടപ്പിച്ചത്. ഫാമിലി എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. എന്നിട്ടും വിവാഹ മേചന വാർത്തയെ കുറിച്ച് നേരിട്ട് പ്രതികരിക്കാൻ പ്രിയങ്ക തയ്യാറായിരുന്നില്ല.താരം മാത്രമല്ല വീട്ടുകാരും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

നിക്കിന്റെ വീട്ടിലും പ്രശ്നം

നിക്കിന്റെ വീട്ടിലും പ്രശ്നം

താരങ്ങൾക്കിടയിൽ മാത്രമല്ല നിക്കിന്റെ വീട്ടിലും ഇവരുടെ കുടുംബ ജീവിതത്തെ പ്രശ്നങ്ങളുണ്ടെന്നും പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. കൂടാതെ പ്രിയങ്കയുമായുളള വിവാഹ ബന്ധം പെട്ടെന്ന് തന്നെ അവസാനിപ്പിക്കണമെന്ന് നിക്കിനോട് മാതാപിതാക്കൾ ആവശ്യപ്പെട്ടത്രേ. കുടുംബവും കുട്ടികളുമായി വീട്ടിൽ സെറ്റിലായിരിക്കുന്ന പക്വതയുള്ള സ്ത്രീയാണ് പ്രിയങ്കയെന്നാണ് നിക്കിന്റെ വീട്ടുകാർ ധരിച്ചിരുന്നത്. എന്നാൽ പ്രിയങ്ക ഒട്ടപും പക്വതയുള്ള സ്ത്രിയല്ലെന്നും പാർട്ടിയും മാറ്റ് ആഘോഷങ്ങൾക്ക പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണെന്നും മാസികയുടെ റിപ്പോർട്ടിൽ പറയുന്നു.

പ്രിയങ്കയ്ക്കെതിരെ പരിഹാസം

പ്രിയങ്കയ്ക്കെതിരെ പരിഹാസം

നിക്കുമായുള്ള വിവാഹം ഉറപ്പിച്ചതിനു പിന്നാലെ പ്രിയങ്കയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വിവാഹം കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം തന്നെ പ്രിയങ്കയെ കുറിച്ച് മോശമായ വാർത്തകൾ പ്രചരിച്ചിരുന്നു. പണത്തിന് വേണ്ടിയായിരുന്നു വിവാഹമെന്നും ഇവരുടെ ജീവിതം ഏറെ നാളു നീണ്ടു പോകില്ലെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഹോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നിക്ക്. അതുകൊണ്ട് നിക്കുമായുള്ള പ്രിയങ്കയുടെ വിവാഹം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X