നിന്നെ പോലൊരു സ്ത്രീയെ കിട്ടിയ ഞാന്‍ ഭാഗ്യവാനാണ്! ഭാര്യയ്ക്ക് ആശംസകളുമായി നിക്ക് ജോണ്‍സ്
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതോട് കൂടിയാണ് പ്രിയങ്ക ലോകപ്രശസ്തിയിലേക്ക് എത്തുന്നത്. പിന്നീട് ബോളിവുഡ് നടിയായി അരങ്ങേറ്റം കുറിച്ചു. പലപ്പോഴും നിറത്തിന്റെ പേരിലും മറ്റുമൊക്കെ വിവേചനങ്ങളും അവഗണനയുമൊക്കെ നടിയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.
അഭിനേത്രിയായി കഴിവ് തെളിയിച്ച പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളായിരിക്കുകയാണ്. ഇതിനിടെ പ്രിയങ്ക ഇന്ന് തൻ്റെ 42-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇത് സൂചിപ്പിച്ച് കൊണ്ട് നടിയുടെ ഭര്‍ത്താവും പ്രശസ്ത ഗായകനുമായ നിക് ജോണ്‍സ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

'നിന്നെ പോലൊരു സ്ത്രീ, എത്ര ഭാഗ്യവാനാണ് ഞാന്‍. എന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍.' എന്നും പറഞ്ഞാണ് നിക്ക് പ്രിയങ്കയെ കുറിച്ച് എഴുതിയിരിക്കുന്നത്. ഒപ്പം പ്രിയങ്കയുടേതായ ചില ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും കെട്ടിപ്പുണര്‍ന്ന് ചുംബിക്കുന്നതും പ്രിയങ്കയ്‌ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസുമാണ് നിക്ക് പോസ്റ്റ് ചെയ്തത്.
നിക്കിന്റെ പോസ്റ്റിന് താഴെ പ്രിയങ്കയ്ക്ക് ആശംസകള്‍ അറിയിച്ചും നിക്കിനെ അഭിനന്ദിച്ചും നിരവധി പേരാണ് എത്തുന്നത്. പ്രിയങ്കയെ പോലൊരു ജീവിത പങ്കാളിയെ ലഭിച്ച നിങ്ങള്‍ ശരിക്കുമൊരു ഭാഗ്യവാന്‍ തന്നെയാണെന്നാണ് ആരാധകരും നിക്കിനോട് പറയുന്നത്. ഇന്ത്യയുടെ അഭിമാനമാണ് പ്രിയങ്ക.
ഒരു ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും. ആദ്യ കാഴ്ചയിലെ അടുപ്പത്തിലായ താരങ്ങള്‍ വളരെ പെട്ടെന്നാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയില്‍ വച്ച് പരമ്പരാഗതമായ ആചാരപ്രകാരം വിവാഹിതരായ താരങ്ങള്‍ പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. 2018 ലായിരുന്നു താരങ്ങളുടെ വിവാഹം.

ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് പ്രിയങ്കയിപ്പോള്‍. ഇതിനിടയില്‍ നടി നിക്കുമായി വേര്‍പിരിഞ്ഞുവെന്ന തരത്തിലും കഥകള്‍ പ്രചരിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം പേജില്‍ നടിയുടെ പേരില്‍ മാറ്റം വരുത്തിയതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്. എന്നാല്‍ ഇതിന് പിന്നാലെ തങ്ങളൊരു പെണ്‍കുട്ടിയുടെ മാതാപിതാക്കളായെന്ന് താരങ്ങള്‍ വെളിപ്പെടുത്തി.
വാടകഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്കയും നിക്കും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മാള്‍ട്ടി എന്ന് വിളിക്കുന്ന മകളെ കുറിച്ച് താരങ്ങള്‍ സംസാരിച്ചിരുന്നു. അടുത്തിടെ ആനന്ദ് അംബാനിയുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ നിക്കും പ്രിയങ്കയും ഒരുമിച്ച് എത്തിയിരുന്നു. ഇരുവരും കാറില്‍ വരുന്നത് മുതല്‍ കല്യാണവേദിയില്‍ നില്‍ക്കുന്നതുമൊക്കെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications