ബോളിവു‍‍ഡിനെ സാക്ഷിയാക്കി പ്രിയങ്കയ്ക്ക് നിക്കിന്റെ സ്നേഹ ചുംബനം!! മുംബൈയിലെ സംഗീത രാവിൽ നടന്നത്,

ഡിസംബർ 1, 2 തീയതകളിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

By Suchithra Mohan

2018 ബോളിവുഡിലെ അവസാന വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റേയും. ഏറെ നാളത്തെ പ്രണയത്തിനെടുവിലാണ് പ്രിയങ്കയും നിക്കും ഒന്നായത്. വിവാഹത്തിന് മുൻപ് ഒരുപാട് വിമർശനങ്ങൾ ഇവർ കേൾക്കേണ്ടി വന്നിരുന്നു. വിമർശനങ്ങളെയൊക്കെ കാറ്റിൽ പറത്തി കൊണ്ടായിരുന്നു ഇവരുടെ വിവാഹം.

ഡിസംബർ 1, 2 തീയതകളിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഹിന്ദു ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. അതീവ സുരക്ഷിതമായിട്ടായിരുന്നു പ്രിയങ്ക നിക് വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾക്ക് പുറമേ മുകേഷ് അംബാനിയും കുടുംബവും സൽമാൻഖാന്റെ സഹോദരി അർപ്പിത ഖാനുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിക്കിന്റേയും പ്രിയങ്കയുടേയും ചുംബനമാണ്.

 ജീവിതത്തിലെ സുന്ദരമായ നിമിഷം

ജീവിതത്തിലെ സുന്ദരമായ നിമിഷം

പ്രണയം മുതൽ വിവാഹം വരെയുളള എല്ലാ മനോഹരമായ നിമിഷങ്ങളും പ്രിയങ്ക-നിക്ക് താര ദമ്പതികളിൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു.പ്രണയം തുറന്നു പറയാൻ പല താരങ്ങളും മടിക്കുമ്പോൾ അതുപോലും ഇരുവരും ധൈര്യത്തോടെ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ചെറിയ സന്തോഷകരമായ നിമിഷങ്ങൾ പോലും പ്രിയങ്ക സോഷ്യൽ മീഡിയയിൽ ചേർക്കാറുണ്ട്.

 റിസപ്ഷൻ തകർത്തു

റിസപ്ഷൻ തകർത്തു

വിവാഹത്തിന് ബോളവുഡിൽ താരങ്ങൾ ആരും തന്നെയുണ്ടായിരുന്നില്ല. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഗംഭീരം വിവാഹ സൽക്കാരം പ്രിയങ്കയും നിക്കും സംഘടിപ്പിച്ചിരുന്നു. മുംബൈയിലാണ് സൽക്കാരം സംഘടിപ്പിച്ചത്. രണ്‍വീർ സിങ്, ദീപിക പദുക്കോണ്‍, അനുഷ്ക ശർമ, കത്രീന കയ്ഫ്, സാറ അലിഖാൻ, വിദ്യാബാലൻ, കജോൾ, രവീണ ടെന്റൺ, ബോബി ഡിയോൾ, അനിൽ കപൂർ, ഹേമ മാലിനി എന്നിങ്ങനെ പ്രശസ്ത ബോളിവുഡ് താരങ്ങളെല്ലാം തന്നെ മുംബൈയിലെ റിസപ്ഷനു പങ്കെടുത്തിരുന്നു. വിവാഹത്തിനു ശേഷം മൂന്നാമത്തെ റിസപ്ഷനാണിത്.

 പ്രണയ ചുംബനം

പ്രണയ ചുംബനം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയങ്ക-നിക്ക് ലിപ്പ് ലോക്കാണ്. മുംബൈയിൽ സംഘടിപ്പിച്ച സൽക്കാരത്തിലാണ് നിക് പ്രിയങ്കയ്ക്ക് സ്നേഹ ചുംബനം നൽകിയത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിവാഹത്തിനു മുൻപും പ്രിയങ്ക -നിക്ക് ചുംബനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അന്ന് ഇതിനെ എതിർത്ത് പ്രിയങ്ക രംഗത്തെത്തിയിരുന്നു. അന്ന് തങ്ങൾ ചുംബിച്ചിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

 ദീപിക -പ്രിയങ്ക നൃത്തം

ദീപിക -പ്രിയങ്ക നൃത്തം

മുംബൈയിൽ സംഘടിപ്പിച്ച വിരുന്നിന്റെ ഹൈലൈറ്റ് താരങ്ങളുടെ നൃത്തമായിരുന്നു. സഹപ്രവർത്തകർക്കായി നൃത്ത പരിപടിയും ഇവർ സംഘടിപ്പിച്ചിരുന്നു. നൃത്ത പരിപാടിയിലെ പ്രധാന ആകർഷണം പ്രിയങ്ക- ദീപിക നൃത്തമായിരുന്നു . ഇരു താരങ്ങളും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ബാജ്റാവു മസ്താനിയ. ഇതിലെ പ്രശ്സ്തമായ പിങ്കാ ഗാനത്തിനായിരുന്നു ഇരു താരങ്ങളും ചുവട് വെച്ചത്. പ്രിയങ്ക- ദീപിക എന്നിവർക്കൊപ്പം രൺവീർ സിങും ചുവട് വയ്ക്കുന്നുണ്ട്. താരസുന്ദരിമാരുടെ ഡാൻസ് ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X