വിവാഹം കഴിഞ്ഞ് 4 ദിനം! ഡിവോഴ്‌സ് ആവശ്യപ്പെട്ട് നടന്‍! പ്രണയിച്ച് വിവാഹിതരായവര്‍ കോടതിയിലേക്ക്! കാണൂ!
താരവിവാഹങ്ങളും വിവാഹമോചനവുമൊക്കെ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഒന്നിന് പിറകെ ഒന്നൊന്നായി താരവിവാഹങ്ങള്‍ എത്തുമ്പോള്‍ ആരാധകര്‍ തന്നെ അതാഘോഷമാക്കി മാറ്റാറുമുണ്ട്. പ്രണയിച്ച് വിവാഹിതരായവര്‍ ഇടയ്ക്ക് വഴിപിരിയുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തുടക്കത്തില്‍ ഞെട്ടലുണ്ടായിരുന്നുവെങ്കിലും അത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ അതിലുമൊരു പുതുമയില്ലാതെയാവുകയായിരുന്നു. ഫേയ്‌സ് ഓഫ്, ഗോസ്റ്റ് റൈഡര്‍ തുടങ്ങിയ സിനിമകളിലൂചെ പ്രേക്ഷകര്‍ക്ക് പരിചിതനായ നിക്കോളാസ് കേജിന്‍രെ നാലാം വിവാഹമായിരുന്നു അടുത്തിടെ നടന്നത്. വിവാഹം കഴിഞ്ഞ് നാലുനാള്‍ പിന്നിടുന്നതിനിടയിലാണ് തനിക്ക് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ എറിക്ക കൊയാക്കയായുമായുള്ള പ്രണയമായിരുന്നു വിവാഹത്തില്‍ കലാശിച്ചത്. 2018 ലായിരുന്നു ഇരുവരും പ്രണയത്തിലായത്. എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് തന്നില്‍ നിന്നും മറച്ചുവെച്ച് വിവാഹം നടത്തുകയായിരുന്നുവെന്നുമാരോപിച്ചാണ് നിക്കോളാസ് കോടതിയെ സമീപിച്ചത്. ഇത്തരത്തിലൊരു കാര്യം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹവുമായുള്ള അടുപ്പത്തിന് ശേഷം നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടമായതെന്നാണ് എറിക്ക പറയുന്നത്. വിവാഹമോചനത്തിന് താനും തയ്യാറാണെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമുള്ള നിലപാടിയാണ് എറിക്ക.

31ാമത്തെ വയസ്സില്‍ 1995ലായിരുന്നു നിക്കോളാസ് കേജിന്റെ ആദ്യവിവാഹം. അഭിനേത്രിയായിരുന്നു ആദ്യഭാര്യ. അധികം വൈകാതെ തന്നെ ആ ബന്ധത്തില്‍ നിന്നും അദ്ദേഹം മോചനം നേടുകയായിരുന്നു. 2002ലായിരുന്നു രണ്ടാം വിവാഹം. 2004ലാണ് ആ ബന്ധം വേര്‍പെടുത്തിയത്. അതേ വര്‍ഷം തന്നെ പുനര്‍വിവാഹിതനായെങ്കിലും 2016 ല്‍ വിവാഹമോചനം നേടുകയായിരുന്നു.


Click it and Unblock the Notifications











