»   » വിവാഹക്കാര്യം മറച്ചുവച്ച് സ്ത്രീകളില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുന്ന സ്വാര്‍ത്ഥന്‍...

വിവാഹക്കാര്യം മറച്ചുവച്ച് സ്ത്രീകളില്‍ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുന്ന സ്വാര്‍ത്ഥന്‍...

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ കുറച്ച് നാളുകളായി അവിഹിത ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. അടുത്ത കാലം വരെ നിറഞ്ഞ് നിന്ന കങ്കണ റണാവത്തിന് ശേഷം ഇപ്പോള്‍ സെന്‍സേഷനായിരിക്കുന്നത് ബോളിവുഡ് താരമായ നവാസുദ്ദീന്‍ സിദ്ധിഖിയാണ്. നവാസുദ്ദീന്റെ ആത്മകഥയായ ആന്‍ ഓര്‍ഡിനറി ലൈഫിലെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

ക്ലൈമാക്‌സ് തിരുത്തിയപ്പോള്‍ തിലകന്‍ വീപ്പയിലായി! നാടോടിക്കാറ്റിലെ ക്ലൈമാക്‌സ് രഹസ്യം പുറത്ത്..!

മമ്മൂട്ടി ചിത്രത്തിന് ക്രിസ്തുമസ് വരെ കാത്തിരിക്കണം, റിലീസിനൊരുങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സിനെ തട്ടി!

ഈ പുസ്തകത്തില്‍ തന്റെ സഹതാരമായിരുന്ന നിഹാരിക സിംഗിനേക്കുറിച്ച് സിദ്ധിഖി നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സിദ്ധിഖിയുടെ സ്വഭാവ വൈകൃതം വെളിപ്പെടുത്തി നിഹാരികയും രംഗത്തെത്തി. സ്‌പോട്ട് ബോയ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഹാരികയുടെ പുതിയ വെളിപ്പെടുത്തലുകള്‍.

വിവാഹക്കാര്യം അറിയുമായിരുന്നില്ല

വിവാഹിതനായിരുന്ന സിദ്ധിഖി ഒന്നര വര്‍ഷത്തോളമാണ് നിഹാരികയുമായി അവിഹിത ബന്ധം പുലര്‍ത്തിയത്. എന്നാല്‍ ഇക്കാലയളവില്‍ സിദ്ധിഖി വിവാഹിതനായിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് നിഹാരിക പറയുന്നു.

കാര്യങ്ങള്‍ മനസിലാക്കുക ദുഷ്‌കരം

കൂടെ താമസിക്കുന്നവരോട് നേരിട്ടുള്ള മറുപടി വല്ലപ്പോഴും മാത്രമാണ്. സിദ്ധിഖിയില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കിയെടുക്കുക ഏറെ ദുഷ്‌കരമായ കാര്യമാണ്. അദ്ദേഹത്തിനൊപ്പം ജീവിക്കുമ്പോള്‍ ഗ്രാമത്തിലെ തന്റെ ഭാര്യയേക്കുറിച്ച് ഒരിക്കലും പറഞ്ഞിരുന്നില്ലെന്നം നിഹാരിക പറയുന്നു.

എല്ലാം അവസാനിപ്പിക്കാന്‍ കാരണം

ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസവും ബഹുമാനവുമാണ്. തുടക്കം മുതലെ അത് നഷ്ടമായി. അയാളെപ്പോലെ ഒരാളെ തനിക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് എല്ലാം അവസാനിപ്പിച്ചതെന്നും നിഹാരിക പറയുന്നു.

ഇനിയും ജോലി ചെയ്യും

സിദ്ധിഖിയോട് തനിക്ക് ചോദിക്കാനും പറയാനും ഒന്നും ഇല്ല. ഇനിയും കൂടെ ജോലി ചെയ്യുമെന്നേയുള്ളു. തന്റെ പുസ്തകം വില്‍ക്കാന്‍ സ്ത്രീകളെ ബഹുമാനിക്കാത്ത, ചൂഷണം ചെയ്യുന്ന സ്വഭാവം നവാസുദ്ദീന്‍ സിദ്ധിഖി തുടരുകയാണെന്ന് നിഹാരിക നേരത്തെ തുറന്നടിച്ചിരുന്നു.

സ്വാര്‍ത്ഥനായ തെമ്മാടി

തന്റെ സ്വാര്‍ത്ഥത നിറഞ്ഞ സമീപനമാണ് ബന്ധം അവസനിപ്പിക്കാന്‍ കാരണമായതെന്ന് സിദ്ധിഖി പറഞ്ഞിരുന്നു. പ്രണയാതുരമായി സംസാരിക്കാനോ അത് പ്രകടിപ്പിക്കാനോ തനിക്ക് അറിയുമായിരുന്നില്ല. സ്വന്തം കാര്യം മാത്രം നോക്കുന്ന തെമ്മാടിയാണ് താനെന്ന് തിരിച്ചറിഞ്ഞാണ് അവള്‍ തന്നെ ഉപേക്ഷിച്ച് പോയതെന്നും സിദ്ധിഖി പറയുന്നുണ്ട്.

മിസ് ലൗവ്‌ലി

തന്റെ പുസ്തകത്തിലെ മിസ് ലൗവ്‌ലി എന്ന അധ്യായത്തിലാണ് നിഹാരികയുമായുള്ള ബന്ധത്തേക്കുറിച്ച് സിദ്ധിഖി വ്യക്തമാക്കുന്നത്. അവളുടെ വീട്ടിലെത്തുക വേണ്ട കാര്യ സാധിച്ച് തിരിച്ച് പോരുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും സിദ്ധിഖി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

English summary
Niharika Singh says Nawazuddin Siddiqui did not reveal he had a wife during their affair.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam