»   » നിഷാ റവാല്‍ അമ്മയാകാന്‍ ഒരുങ്ങുന്നു, പൂര്‍ണ ഗര്‍ഭിണിയായ നടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍!

നിഷാ റവാല്‍ അമ്മയാകാന്‍ ഒരുങ്ങുന്നു, പൂര്‍ണ ഗര്‍ഭിണിയായ നടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


ബോളിവുഡ് താരമായ നിഷാ റവാല്‍ അമ്മയാകാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം നടി ആരാധകരുമായി പങ്കു വച്ചത്. വയറില്‍ വാത്സല്യത്തോടെ കൈയ് വച്ചുക്കൊണ്ടുള്ള ഫോട്ടോയും നടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബോളിവുഡ് നടനായ കരണ്‍ മെഹ്‌റയാണ് നിഷയെ വിവാഹം കഴിച്ചിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിനാണ് നിഷ ജന്മം നല്‍കാന്‍ ഒരുങ്ങുന്നത്. കരണ്‍ മെഹ്‌റയും സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷം തുറന്ന് പറഞ്ഞു.

nishababybump

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നിഷ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും അങ്ങനെ ഒരു സന്തോഷം ഉണ്ടായാല്‍ ആരാധകരെ ആദ്യം അറിയിക്കുമെന്നും കരണ്‍ മെഹ്‌റ പറഞ്ഞിരുന്നു.

English summary
Nisha Rawal Just Announced Her Pregnancy With This Adorable Baby Bump Photo!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam