പണമുണ്ടായിട്ടും ഭാര്യയുടെ കൂടെ ജീവിക്കാന്‍ യോഗമില്ലെന്ന് പരിഹസിക്കുന്നവരോട്, മുകേഷിനെ കുറിച്ച് വാചാലയായി നിത

ഇന്ത്യയിലെ പ്രശസ്ത ബിസിനസുകാരന്‍ ആണെങ്കിലും ബോളിവുഡ് സെലിബ്രിറ്റിക്കാളും തിളങ്ങി നില്‍ക്കുന്നവരാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ഇക്കഴിഞ്ഞ വര്‍ഷം ഇരുവരുടെയും ഇളയമകന്‍ ആനന്ത അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് മുകേഷും നിതയും വാര്‍ത്തകളില്‍ നിറഞ്ഞത്.

വിവാഹിതരായിട്ട് നാല്‍പത് വര്‍ഷത്തിന് മുകളിലായ താരങ്ങള്‍ ഇപ്പോഴും സന്തുഷ്ടരായി ജീവിക്കുകയാണ്. എന്നാല്‍ പൊതുവേദിയിലും മറ്റുമായി നിത ഭര്‍ത്താവിനോട് പെരുമാറുന്ന രീതി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ മുകേഷിനെ കുറിച്ച് നിത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

nita-ambani

1985-ല്‍ വിവാഹിതരായ താരങ്ങള്‍ നാല്‍പത് വര്‍ഷത്തോളമായി ദാമ്പത്യം വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ മുകേഷിന്റെ എല്ലാ വിജയത്തിനും പിന്തുണ നല്‍കി ഭാര്യ നിത അംബാനി കൂടെ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം പല ബിസിനസുകള്‍ സ്വന്തമായി ഏറ്റെടുത്ത് നടത്തുകയുമാണ് നിത. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമാണ് നിത. മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

പുറത്ത് നല്ല ദമ്പതിമാരെ പോലെ പെരുമാറാറുണ്ടെങ്കിലും നിതയുടെയും മുകേഷിന്റെയും ചില വീഡിയോസ് ഇന്റര്‍നെറ്റില്‍ തരംഗമാണ്. അതിലൊന്ന് ഭാര്യയെ ചേര്‍ത്ത് പിടിക്കാനായി മുകേഷ് ശ്രമിക്കുമ്പോള്‍ നിത അദ്ദേഹത്തിന്റെ കൈകള്‍ തട്ടി മാറ്റുന്നതാണ്. പലപ്പോഴും ഫോട്ടോസ് എടുക്കുന്നതിനിടെ ഭാര്യയുടെ കൈയ്യിലോ ശരീരത്തോ തൊടാന്‍ മുകേഷ് ശ്രമിക്കുമ്പോഴെല്ലാം നിത ഇഷ്ടമില്ലാത്ത രീതിയിലാവും പെരുമാറുക. ഇതൊക്കെ ട്രോളുകള്‍ക്ക് കാരണമായി.

കാശ് ഉണ്ടായത് കൊണ്ട് കാര്യമില്ലെന്നും ജീവിക്കാന്‍ യോഗമില്ലെന്നും തുടങ്ങി മുകേഷ് അംബാനിയ്ക്ക് പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കാറുണ്ടായിരുന്നത്. എന്നാല്‍ പുറത്ത് പ്രചരിക്കുന്നത് പോലൊരു താല്‍പര്യമില്ലായ്മ തങ്ങള്‍ക്കിടയില്‍ ഇല്ലെന്നാണ് നിത വ്യക്തമാക്കിയിരിക്കുന്നത്. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത അംബാനി വ്യക്തമാക്കിയത്.

nita-ambani

'ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചതിനാല്‍ വളരെ ഭാഗ്യവതിയാണെന്ന് എല്ലായിപ്പോഴും തോന്നും. മുകേഷാണ് എന്നെ യഥാര്‍ത്ഥത്തില്‍ പിന്തുണയ്ക്കുന്ന ആള്. എന്റെ ചിറകിന് കരുത്ത് പകരുന്ന കാറ്റ് അദ്ദേഹമാണ്. മുകേഷാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതിനാല്‍ ഇത്രയും സപ്പോര്‍ട്ടീവായിട്ടുള്ള ഒരാളെ വിവാഹം കഴിച്ച് പങ്കാളിയായി കിട്ടിയതില്‍ ഞാന്‍ ശരിക്കും അനുഗ്രഹീതയാണ്,' എന്നുമാണ് നിത അംബാനി പറഞ്ഞത്.

ഇതേ അഭിമുഖത്തില്‍ മക്കളെ കുറിച്ചും നിത സംസാരിച്ചു. 'എന്റെ മക്കള്‍ക്ക് അവരുടെ സ്വപ്‌നങ്ങളും ലക്ഷ്യവും നേടാനുള്ള സമയമാണിത്. വീട്ടില്‍ ഇരുന്നാലും ഞാന്‍ അവരുടെ കൂടെ ഉണ്ടാവും. അവര്‍ക്ക് സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.' ഇളയമകന്‍ ആനന്ത് അംബാനിയുടെ അസുഖത്തെ കുറിച്ചും നിത സംസാരിച്ചു.

'എന്റെ മകന്‍ ആനന്ത് ചെറുപ്പം മുതലേ ആസ്ത്മ കാരണം അമിതവണ്ണത്തിനെതിരെ പോരാടുന്ന വ്യക്തിയാണ്. അവന്‍ വിവാഹവേദിയില്‍ ആത്മവിശ്വാസമുള്ള വരനായി കയറി. ആ സമയത്ത് അവന്‍ എന്നോട് പറഞ്ഞു, 'അമ്മേ, ഇത് എന്റെ ശരീരമല്ല, ഇത് എന്റെ ഹൃദയമാണെന്ന്. അവന്‍ തന്റെ ജീവിത പങ്കാളിയുടെ കൈപിടിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരു അമ്മ എന്ന നിലയില്‍ അത് ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷം അതാണെന്നാണ് ഞാന്‍ കരുതുന്നത്.' എന്നുമാണ് നിത പറയുന്നത്.

More from Filmibeat

Read more about: mukesh ambani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X